കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ കാർട്ടൂൺ: ലളിതകലാ അക്കാദമിയെ കുഴിച്ച് മൂടണം: എസ്.സുരേഷ്; വിമർശനങ്ങൾക്ക് അതേനാണയത്തിൽ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമി പ്രസിദ്ധീകരിച്ച വിവാദമായ കാർട്ടൂണിൽ പ്രതികരണവുമായി കാർട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണൻ. 2020 മാർച്ചിലെ രാഷ്ട്രീയ സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് കാർട്ടൂൺ വരച്ചതെന്ന് പറഞ്ഞ അനൂപ് പൊളിറ്റിക്കൽ കാർട്ടൂൺ വരയ്ക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുതായും പ്രതികരിച്ചു.

1

എന്നാൽ, അനൂപിനെതിരായ ഭീഷണി സൈബർ ആക്രമണത്തിൽ ഒതുങ്ങില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് പറഞ്ഞു. ഇത്തരത്തിലുള്ള രാജ്യദ്രോഹികള്‍ ഉണ്ടെങ്കില്‍ നേരിടാന്‍ രാജ്യത്തെ ജനങ്ങളുണ്ട്. ജനകീയ മുന്നേറ്റത്തിലൂടെയും നിയമപരമായും ഇതിന് കടിഞ്ഞാണിടുമെന്നും സുരേഷ് പറഞ്ഞു. വിവാദ കാര്‍ട്ടൂണ്‍ മറ്റൊരു കാലഘട്ടത്തില്‍ വരച്ചതാണെന്ന കാര്‍ട്ടൂണിസ്റ്റിന്റെ വാദം ശരിയാണെങ്കില്‍ ലളിത കലാ അക്കാദമിയെ കുഴിച്ചുമൂടണമെന്നും സുരേഷ് ആക്രോശിച്ചു.

പുതിയ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് മഡോണ സെബാസ്റ്റിയന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

2

കേരള ലളിതകലാ അക്കാദമി പ്രസിദ്ധീകരിച്ച് അവാർഡിനർഹമായ അനൂപ് രാധാകൃഷ്ണൻ വരച്ച കാർട്ടൂണുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് ബിജെപി കേന്ദ്രങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. അനൂപിനെ അനൂപിനെതിരായ പ്രതിഷേധം സൈബർ ഭീഷണിയിൽ മാത്രം അവസാനിക്കില്ലെന്ന് ബിജെപി നേതാവ് എസ്. സുരേഷ് പറഞ്ഞു. നിയമപരമായും ശക്തമായ ജനകീയ മുന്നേറ്റത്തിലൂടെ പ്രതിരോധിക്കാനുമാണ് ബിജെപി തീരുമാനിച്ചിട്ടുള്ളത്. ഇങ്ങനെയുള്ള രാജ്യദ്രോഹികൾ രാജ്യത്തുണ്ടെങ്കിൽ നേരിടാൻ രാജ്യത്തെ ജനങ്ങളുമുണ്ടെന്ന് ഇത്തരക്കാർ മനസ്സിലാക്കണമെന്നും സുരേഷ് ഒരു വാർത്താ ചാനലിനോട് പ്രതികരിച്ചു.

3

രാജ്യത്തിന് മുഴുവൻ അവമതിപ്പുണ്ടാക്കുകയും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അപമാനിക്കുകയുമാണ് കലയുടെ മറവിലൂടെ കാർട്ടൂണിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊരു കാലഘട്ടത്തില്‍ വരച്ചതാണെന്ന കാര്‍ട്ടൂണിസ്റ്റിന്റെ വാദം ശരിയാണെങ്കില്‍ ലളിത കലാ അക്കാദമിയെ കുഴിച്ചുമൂടണമെന്നും സുരേഷ് ആഞ്ഞടിച്ചു. പ്രസക്തമല്ലാത്ത അവാര്‍ഡ് ജൂറി തീരുമാനിച്ച് അപ്രസക്തമല്ലാത്ത സമയത്ത് വിതരണം ചെയ്തത് കേവലം രാജ്യദ്രോഹചിന്തകൊണ്ടാണ്. ഈ രാജ്യദ്രോഹ ചിന്ത വളർത്തിയെടുത്താൻ അനൂപ് രാധാകൃഷ്ണൻ ചെയ്തിരിക്കുന്നതിനേക്കാൾ വലിയ തെറ്റാണ് ലളിതകലാ അക്കാദമിയുടെ ഉണ്ടായിരിക്കുന്നത്. പിണറായി വിജയൻ സർക്കാരിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലളിതകലാ അക്കാദമി ചെയ്തിട്ടുള്ള തെറ്റ് മനസ്സിലാക്കാൻ തയ്യാറാകണം. - എസ്. സുരേഷ് പ്രതികരിച്ചു.

വായു മലിനീകരണം; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം; ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍വായു മലിനീകരണം; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം; ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

4


അതേസമയം, 2020 മാർച്ചിലെ ഒരു രാഷ്ട്രീയ സാഹചര്യത്തെ അടിസ്ഥാനമാക്കി വരച്ച കാർട്ടൂണിനാണ് തനിക്ക് ലളിതകലാ അക്കാദമി അവാർഡ് ലഭിച്ചിരിക്കുന്നതെന്ന് അനൂപ് രാധാകൃഷ്ണൻ പ്രതികരിച്ചു. രാഷ്ട്രീയ കാർട്ടൂണുകൾ വരയ്ക്കുമ്പോൾ സ്വാഭാവികമായും വിമർശനങ്ങൾ ഉണ്ടാകും. അതിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ ആരും ഇത്തരത്തിൽ വിമർശനങ്ങൾ പരക്കെ അഴിച്ചു വിടാറില്ല. - അനൂപ് പറഞ്ഞു. വസ്തുതയുടെ അടിസ്ഥാനത്തിൽ ശരിയാണെന്ന് തോന്നിയതാണ് കാർട്ടൂൺ വരയിലൂടെ അവതരിപ്പിച്ചത്. ഇനിയും ശരിയുടെ പക്ഷത്ത് നിലകൊള്ളുക തന്നെ ചെയ്യും. അതാണ് താൻ സ്വീകരിച്ചിട്ടുള്ള നിലപാട്. ശരിയാണെന്ന് തോന്നുന്നത് വസ്തുതയുടെ അടിസ്ഥാനത്തിൽ തുടർന്നും വരയ്ക്കും.- അനൂപ് വ്യക്തമാക്കി.

ആദ്യരാത്രിയെ കുറിച്ച് ചോദ്യം... ഞെട്ടിച്ച് നടിയുടെ മറുപടി; കൈയ്യടിച്ച് ആരാധകര്‍, കൂടെ പ്രതിഷേധവുംആദ്യരാത്രിയെ കുറിച്ച് ചോദ്യം... ഞെട്ടിച്ച് നടിയുടെ മറുപടി; കൈയ്യടിച്ച് ആരാധകര്‍, കൂടെ പ്രതിഷേധവും

5

കൊവിഡ് 19 ഗ്ലോബൽ മെഡിക്കൽ സമ്മിറ്റ്' എന്ന ശീർഷകത്തിൽ അനൂപ് രാധാകൃഷ്ണൻ തയ്യാറാക്കിയ കാർട്ടൂണിനാണ് ലളിതകലാ അക്കാദമി പുരസ്‌കാരം നൽകിയത്. ഇംഗ്ലണ്ട്, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെ മനുഷ്യരൂപത്തിൽ ചിത്രീകരിച്ചിരിക്കുന്ന കാർട്ടൂണിൽ ഇന്ത്യയ്‌ക്ക് കാവി പുതച്ചിരിക്കുന്ന പശുവിന്റെ രൂപമാണ് ഇതിവൃത്തം. ഇതാണ് പിന്നീട് വിവാദത്തിലേക്ക് നയിച്ചത്. 2019-20 ലെ സംസ്ഥാന പുരസ്‌ക്കാരങ്ങളിൽ ഓണറബിൾ മെൻഷൻ പുരസ്‌കാരത്തിനാണ് എറണാകുളം സ്വദേശിയായ അനൂപിനെ തെരഞ്ഞെടുത്തത്.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

English summary
Cartoonist Anoop Radhakrishnan responds to a controversial cartoon published by Kerala Lalithakala Academy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X