വിദ്യാർത്ഥികളുടെ വിവാദമായ ഗുഡ്സ് ഓട്ടോറിക്ഷാ യാത്ര: നടപടിയില്‍ വിശദീകരണവുമായി എംവിഡി
തിരുവനന്തപുരം: സ്കൂള്‍ വിദ്യാർത്ഥികളുടെ വിവാദമായ ഗുഡ്സ് ഓട്ടോറിക്ഷ യാത്രയില്‍ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ് ( എം വി ഡി ). കുട്ടികളെ കൊണ്ടുപോയ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ നടപടിയെടുത്ത സംഭവത്തില്‍ വിമർശനം ശക്തമായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണം. കുട്ടികളുടെ ജീവന് തന്നെ ഭീഷണി ആയേക്കാവുന്ന ഈ നടപടിക്ക് വാഹന ഉടമയും ഡ്രൈവറുമായ ഹാജ ഹുസൈന്‍ എന്നയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യത കല്പിക്കുന്നതിനുള്ള നടപടികളും നെയ്യാറ്റിന്‍കര ജോയിന്റ് ആർ ടി ഒ സ്വീകരിക്കുകയായിരുന്നു. വളരെ ചെറിയ ചരക്കുകള്‍ കയറ്റാന്‍ മാത്രം ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ള stability തീരെ കുറഞ്ഞ പെട്ടി ഓട്ടോറിക്ഷയില്‍ കേവലം ഒരടി മാത്രം ഉയരമുള്ള പുറകിലെ ചരക്ക് കയറ്റുന്ന പെട്ടിയില്‍ കാലികളേക്കാള്‍ മോശമായി യാത്ര നടത്തിയതിനെ ന്യായീകരിക്കുന്ന അജണ്ടയെ എങ്ങിനെ ന്യായീകരിക്കുമെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ എംവിഡി ചോദിക്കുന്നത്. ചാരായ വേട്ടയുടെയും മയക്ക് മരുന്ന് വേട്ടയുടെയും നിരയിൽ ഹെൽമെറ്റ് വേട്ട എന്ന ഓമനപ്പേരിട്ട് കെട്ടുന്ന പോലുള്ള അധാർമ്മികതയാണ് ഇതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
പെട്ടി ഓട്ടോക്കെതിരെ നടപടി - നിയമ ലംഘനത്തിന് ചൂട്ടുപിടിക്കണോ?
സ്കൂൾ കുട്ടികളെ ഗുഡ്സ് ഓട്ടോയിൽ കുത്തി നിറച്ച് അപകടകരമായികയറ്റി കൊണ്ടുപോയ ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നിയമ നടപടികൾ സ്വീകരിച്ചിരുന്നു. കുട്ടികളെ സഹായിക്കാൻ വേണ്ടി ഡ്രൈവർ ചെയ്ത ഒരു പുണ്യ പ്രവർത്തിക്ക് വകുപ്പ് ഇങ്ങനെ ശിക്ഷ നൽകാമോ എന്നാണ് ചിലരുടെ ചോദ്യം.
വളരെ ചെറിയ ചരക്കുകൾ കയറ്റാൻ മാത്രം ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ള stability തീരെ കുറഞ്ഞ പെട്ടി ഓട്ടോറിക്ഷയിൽ കേവലം ഒരടി മാത്രം ഉയരമുള്ള പുറകിലെ ചരക്ക് കയറ്റുന്ന പെട്ടിയിൽ കാലികളേക്കാൾ മോശമായി യാത്ര നടത്തിയതിനെ ന്യായീകരിക്കുന്ന അജണ്ടയെ എങ്ങിനെ ന്യായീകരിക്കും. ഗുഡ്സ് ഓട്ടോയിലെ പിറകിലെ കുട്ടികളെ ശ്രദ്ധിക്കാൻ ഓട്ടത്തിനിടയിൽ ഡ്രൈവർക്ക് പറ്റില്ല. ശരിയായ ഒരു കൈപ്പിടിപോലുമില്ലാതെയാണ് കുട്ടികൾ ആ വണ്ടിയിൽ യാത്ര ചെയ്തിരുന്നത്.

വാഹനം പെട്ടന്ന് ബ്രേക്ക് ചെയ്യേണ്ടി വരികയോ വെട്ടിത്തിരിക്കുകയോ ചെയ്യുമ്പോഴോ ഒരു കുട്ടിയുടെ ബാലൻസ് തെറ്റിയാൽ അടുത്തയാളെ പിടിച്ച് രക്ഷപ്പെടുവാൻ ശ്രമിക്കുന്നത് ഒരു ചെയിൻ റിയാക്ഷൻ്റെ ഫലം ചെയ്യുകയും ആ അപകടത്തിൻ്റെ ദാരുണ ഭാവം നമ്മുടെ സങ്കല്പങ്ങൾക്കും അപ്പുറത്തായിരിക്കും എന്നുള്ള കാര്യം വിസ്മരിക്കരുത് ഓർക്കുക, ചെറിയ ഉയരത്തിൽ നിന്ന് വീണാൽ പോലും വാഹനത്തിന്റെ വേഗത നിമിത്തം ഗുരുതരമായ പരിക്കോ മരണമോ സംഭവിക്കാമെന്നിരിക്കെ ഇത്തരം കുറ്റം ചെയ്ത ഡ്രൈവറെ ന്യായീകരിക്കുന്നത് എന്തിന്റെ പേരിലായാലും അധാർമ്മികതന്നെയാണ്. മുൻ കാലങ്ങളിൽ വഴിയിൽ നിന്നും ലിഫ്റ്റ് കൊടുക്കുന്ന കുട്ടികളുമായി ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ട നിരവധി സംഭവങ്ങൾ കേരളത്തിൽ തന്നെയുണ്ട്.
കൂടാതെ ഇന്ത്യയിലെ ഗതാഗത സൗകര്യങ്ങൾ കുറവായ ചില ഭാഗങ്ങളിൽ ചരക്കു വാഹനങ്ങളിൽ കൂട്ടമായി യാത്ര ചെയ്യുന്നവർ അപകടത്തിൽപ്പെടുന്ന ദാരുണ സംഭവങ്ങൾ സാധാരണമാണെന്നതും നാം ദയവായി മറക്കരുത്. ഏറ്റവും വിലപ്പെട്ടതാണ് കുട്ടികളുടെ ആരോഗ്യവും ജീവനും. അതിനാൽ ഏറ്റവും മുന്തിയ പരിഗണന തന്നെ കുട്ടികൾക്ക് നാം റോഡിൽ നൽകണം. അറിവില്ലായ്മയല്ല അത് അവകാശമാക്കുവാൻ ശ്രമിക്കുന്നവരാണ് യഥാർത്ഥ ദുരന്ത വ്യാപാരികൾ. ചാരായ വേട്ടയുടെയും മയക്ക് മരുന്ന് വേട്ടയുടെയും നിരയിൽ ഹെൽമെറ്റ് വേട്ട എന്ന ഓമനപ്പേരിട്ട് കെട്ടുന്ന പോലുള്ള അധാർമ്മികത .....












Click it and Unblock the Notifications