പ്രേമിക്കുന്നവൾക്ക് വ്യഭിചാരിയെന്ന് പേര് കിട്ടും! ധ്യാനഗുരുവിന്റെ ഈ പ്രസംഗം കേട്ടാൽ കിളി പോകും

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: വാലന്റൈൻസ് ദിനത്തിൽ ശിവസേന അടക്കമുള്ള ഹിന്ദു സംഘടനകൾ ചൂരൽ വടിയുമായി പ്രണയിക്കുന്നവരെ പാഠം പഠിപ്പിക്കാൻ ഇറങ്ങുന്നത് പതിവ് കാഴ്ചയാണ്. അന്നത്തെ ദിവസം ബീച്ചിലും പാർക്കിലുമൊക്കെ പോകുന്ന യുവതി-യുവാക്കളെ പിടിച്ച് കെട്ടിച്ച് വിടുന്നത് പോലുള്ള പ്രവർത്തികളും നടക്കുന്നുണ്ട് ഈ ജനാധിപത്യ രാജ്യത്ത്. പ്രണയത്തിനോട് ഇവർക്ക് മാത്രമല്ല, ചില പള്ളീലച്ഛന്മാർക്കും കട്ടക്കലിപ്പ് തന്നെയാണ്. പ്രണയത്തേയും പ്രണയിക്കുന്നവരേയും അടച്ചാക്ഷേപിക്കുന്ന ധ്യാനഗുരുവിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാണ്.

ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ പേര് പറയാന്‍ മടികാണിക്കരുത്: മന്ത്രി ഇ ചന്ദ്രശേഖരന്‍

നാശത്തിന്റെ കുഴി

നാശത്തിന്റെ കുഴി

പ്രണയിക്കുന്ന പെൺകുട്ടികളെ ഉപദേശിക്കുന്നു ധ്യാനഗുരുവിന്റെ പ്രസംഗം ഇങ്ങനെയാണ്: ''പ്രേമിച്ച് നടക്കുന്ന പെണ്‍കുട്ടികള്‍ പോകുന്നത് നാശത്തിന്റെ കുഴിയിലേക്കാണ്. പ്രേമിക്കുന്ന ചെറുക്കനെ ഓര്‍ത്ത് ഇപ്പോള്‍ അഭിമാനം കൊള്ളും. ഇപ്പോ തിളച്ച് നില്‍ക്കുന്ന സമയമാണ്. ഈ തെളപ്പ് കുറച്ച് കഴിയുമ്പോള്‍ പോകുമെന്ന് ഓര്‍ക്കണം. അന്ന് നിന്റെ ജീവിതം തകര്‍ന്ന് തരിപ്പണമാകും. ആര്‍ക്കും വേണ്ടാത്ത ജീവിതമായി മാറും.

മോശം പേര് കിട്ടും

മോശം പേര് കിട്ടും

ആരും നിന്നെ സ്‌നേഹിക്കാനുണ്ടാവില്ല. വേശ്യയെന്ന് പേര് കിട്ടും.വ്യഭിചാരിയെന്ന് പേര് കിട്ടും. അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടേയും സഭയുടേയും വൈദികരുടേയും എല്ലാവരുടേയും കണ്ണീര് കൊണ്ട് നേടിയെടുക്കുന്ന ജീവിതം അത് പൊട്ടിത്തകര്‍ന്ന് പോകും. കാരണം പ്രേമം വികാരമാണ്.

പ്രേമം കാമമാണ്

പ്രേമം കാമമാണ്

പ്രേമത്തിനകത്ത് ഒരു കഴമ്പുമില്ല. കാരണം അത് കാമമാണ്. ഒത്തിരി യുവതികള്‍ ആ കെണിയില്‍ വീഴുന്നുണ്ട്. സൂക്ഷിക്കുക. അനര്‍ത്ഥങ്ങള്‍ നിങ്ങളുടെ മുന്നിലുണ്ട്. മാനസാന്തരപ്പെടാന്‍ ദൈവം തരുന്ന അവരമോര്‍ത്ത് പ്രാര്‍ത്ഥിക്കുക. പഠിക്കുന്ന കുട്ടികള്‍ മാതാപിതാക്കളെ അനുസരിക്കണം, വിശ്വാസത്തോട് ചേര്‍ന്ന് നില്‍ക്കണം.

ചിലരുടെ അനുഭവങ്ങൾ

ചിലരുടെ അനുഭവങ്ങൾ

ഭര്‍ത്താവ് ഉപേക്ഷിച്ചു എന്ന് പറഞ്ഞ് കൈക്കുഞ്ഞുമായി ഇഷ്ടം പോലെ പെണ്‍കുട്ടികള്‍ വരുന്നുണ്ട്. അവര്‍ വാവിട്ട് കരഞ്ഞിട്ട് പറയുന്നത്, `` അവന്‍ തന്നെ ഉപേക്ഷിച്ച് പോയി, അവന് വേറെ ബന്ധമുണ്ട്, ഇപ്പോഴാണ് അറിഞ്ഞത് അവന്‍ ശരിയല്ല, അവന്റെ അച്ഛനും അമ്മയും ശരിയല്ല, അവന്റെ വീട്ടില്‍ സമ്പത്തില്ല, അവനെന്നെ ഉപദ്രവിച്ചു, അവന്റെ കൂട്ടുകാരന് ഇട്ട് കൊടുത്തു'' എന്നാണ്.

ഭാര്യയോട് ചെയ്തത്

ഭാര്യയോട് ചെയ്തത്

കല്യാണം കഴിഞ്ഞപ്പോള്‍ പെണ്ണിനെ സ്വന്തമാക്കാന്‍ സഹായിച്ച കൂട്ടുകാരിലൊരാള്‍ പറഞ്ഞു വീഡിയോ എടുത്ത് വെച്ചിട്ടുണ്ടെന്നും ഒരു ദിവസമെങ്കിലും ഭാര്യയെ തരണമെന്നും. ഇതോടെ ഭര്‍ത്താവിന് പേടിയായി. ഒരു ദിവസം ഭാര്യയെ കൂട്ടുകാരന് ഇട്ടുകൊടുത്തു.ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ തീരുമാനമെടുത്തു.

ജീവിതം നശിച്ച് പോകും

ജീവിതം നശിച്ച് പോകും

അപ്പോഴാണ് ഒരു ചേച്ചി പെണ്‍കുട്ടിയോട് പ്രാര്‍ത്ഥിക്കാന്‍ പോകാന്‍ പറഞ്ഞതും തന്റെ പക്കലെത്തിയത് എന്നും ഈ അച്ഛന്‍ പറയുന്നു. പതിനെട്ടും പത്തൊന്‍പതും വയസ്സുള്ള പെണ്‍കുട്ടികള്‍ അച്ഛനമ്മമാരെ തളളിപ്പറഞ്ഞ് പോകുന്നത് സുബുദ്ധിയല്ല. ഇത് വികാരമാണ്. വികാരത്തെ നിയന്ത്രിച്ചില്ലെങ്കില്‍ ജീവിതം നശിച്ച് പോകും.

ബൈബിളിൽ പറയുന്നത്

ബൈബിളിൽ പറയുന്നത്

വികാരം ദഹിപ്പിക്കുന്ന അഗ്നിയാണെന്ന് ബൈബിളില്‍ പറയുന്നുണ്ട്. ജീവിതം മുഴുവനായി നശിപ്പിക്കുന്നത് വരെ അത് അടങ്ങുകയില്ല. വികാരം കൊണ്ട് ജ്വലിക്കുന്ന ഹൃദയം ആളുന്ന തീ പോലെയാണ് എന്നത് വരെയുള്ള പ്രസംഗത്തിന്റെ ഭാഗമാണ് പുറത്ത് വന്നിരിക്കുന്നത്. രണ്ടര മിനുറ്റോളമാണ് വീഡിയോയുടെ ദൈര്‍ഘ്യം.

പ്രസംഗത്തിനെതിരെ വിമർശനം

പ്രസംഗത്തിനെതിരെ വിമർശനം

ഈ ധ്യാനഗുരു മുന്‍പും ഇത്തരത്തില്‍ വിവാദ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. യുവാക്കള്‍ക്കും യുവതികള്‍ക്കും അഭിമാനം പോകുമ്പോള്‍ മൃഗങ്ങളെ പോലെ ബന്ധപ്പെടുമെന്നും അതിലൂടെ ജനിക്കുന്ന കുട്ടികള്‍ മൃഗങ്ങളെ പോലെ ആയിരിക്കുമെന്നും ഇയാള്‍ പ്രസംഗിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വലിയ വിമര്‍ശനം ഉയരുകയും ചെയ്തു.

English summary
Controversial speech of a christian priest about love is viral in Social Media.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്