കുമ്മനം കുടുങ്ങി? വിവാദ വീഡിയോയില്‍ കേസ്?പണി കൊടുത്തത് പിണറായി!! ഇത്തവണ മുട്ടുമടക്കും?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം:പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച വീഡിയോ നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാസ്തവ വിരുദ്ധമായ വീഡിയോയാണെങ്കില്‍ കുമ്മനം രാജശേഖരനെതിരെ കേസെടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുമ്മനത്തിന്റെ വീഡിയോ ഏറെ വിവാദമായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ടതിനു ശേഷം സിപിഎം നടത്തിയ ആഹ്ലാദ പ്രകടനം എന്ന് പറഞ്ഞാണ് കുമ്മനം വീഡിയോ പ്രചരിപ്പിച്ചത്.

 കേസെടുക്കും

കേസെടുക്കും

പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു വെട്ടേറ്റ് മരിച്ച സംഭവത്തിനു പിന്നാലെ കുമ്മനം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വീഡിയോ നിയമ വിരുദ്ധമാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാസ്തവ വിരുദ്ധമായ വീഡിയോയാണെങ്കില്‍ കുമ്മനത്തിനെതിരെ കേസെടുക്കുമെന്നും ്പിണറായി പറഞ്ഞു.

 എവിടെ നടന്നു

എവിടെ നടന്നു

വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കുമ്മനം വിശദീകരണം നല്‍കണമെന്ന് പിണറായി ആവശ്യപ്പെട്ടു. ആഹ്ലാദ പ്രകടനം എവിടെ നടന്നുവെന്ന് വ്യക്തമല്ലെന്നും പിണറായി പറയുന്നു. വാസ്തവ വിരുദ്ധമായ വീഡിയോയാണ് ഇതെന്നാണ് സിപിഎമ്മിന്റെ ആരോപണം.

വീഡിയോ പുറത്തു വന്നത്

ബിജു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വീഡിയോ പുറത്തു വന്നത്. ആഹ്ലാദ പ്രകടനം നടത്തുന്ന വീഡിയോയാണിത്. ട്വിറ്ററിലൂടെയാണ് കുമ്മനം വീഡിയോ പുറത്തുവിട്ടത്.

 കൊലപാതകം ആഘോഷിക്കുന്നു

കൊലപാതകം ആഘോഷിക്കുന്നു

കണ്ണൂരിലെ ക്രൂരത ഞെട്ടിക്കുന്നതാണെന്നും ക്രൂരത അതിന്റെ മോശമായ അവസ്ഥയിലാണെന്നും കുമ്മനം ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. വെട്ടിക്കൊന്നതിന് ശേഷം പരസ്യമായി കൊലപാതകം ആഘോഷിക്കുകയാണെന്നാണ് കുമ്മനം പറഞ്ഞത്.

 ദൗര്‍ഭാഗ്യകരം

ദൗര്‍ഭാഗ്യകരം

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കണ്ണൂരിലെ സമാധാന ശ്രമങ്ങളെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊലയുമായി സിപിഎമ്മിന് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 അറുതിവരുത്തും

അറുതിവരുത്തും

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ഒറ്റപ്പെട്ടതാണെന്നാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞത്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ ഇന്ത്യ സന്ദര്‍ശിക്കൂ

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് തെറ്റല്ല,പക്ഷെ....ശരിക്കും ഇതാണ് രജനികാന്തിന്‍റെ രാഷ്ട്രീയം!!കൂടുതല്‍ വായിക്കാന്‍

English summary
controversial video released by kummanam take case says pinarayi.
Please Wait while comments are loading...