'ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചിട്ട് ഫലമില്ല',ക്രിസ്ത്യന്‍ ബാലപ്രസിദ്ധീകരണത്തിലെ കഥ വിവാദമാകുന്നു...
സംഭവം വിവാദമായതിനെ തുടര്‍ന്ന് പള്ളി അധികൃതര്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്
തിരുവനന്തപുരം: ക്രൈസ്തവികതയുടെയും പള്ളിയുടെയും മഹത്വം പറയാന്‍ പ്രസിദ്ധീകരിച്ച ചിത്രകഥ വര്‍ഗീയത പരത്തുന്നതായി ആരോപണം. സംസ്ഥാനത്തെ ഒരു ക്രിസ്ത്യന്‍ പള്ളിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന ബാലമാസികയിലെ ചിത്രകഥയാണ് വിവാദമായിരിക്കുന്നത്. സംഭവത്തില്‍ പള്ളി അധികൃതര്‍ ക്ഷമാപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
കുന്തേശപുരം ഗ്രാമത്തിലെ ദരിദ്ര കര്‍ഷകന്റെ കഥയാണ് വിവാദമായത്. രാംനാഥ് എന്ന കര്ഷകന് തന്റെ കഷ്ടപ്പാടുകള്‍ മാറാനായി നിത്യവും വിവിധ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. എന്നാല്‍ എത്ര പ്രാര്‍ത്ഥിച്ചിട്ടും രാംനാഥിന്റെ ദാരിദ്രം മാറിയില്ല. അങ്ങനെയിരിക്കെയാണ് ഒരു ദിവസം രാംനാഥ് പള്ളിയില്‍ നിന്നുള്ള മണിയടി ശബ്ദം കേള്‍ക്കുന്നത്. ക്ഷേത്രമാണെന്ന് കരുതിയാണ് രാംനാഥ് പള്ളിയിലെത്തിയത്. പള്ളിയിലെ യേശുവിനോടും പ്രാര്‍ത്ഥിച്ച രാംനാഥിന് പിന്നീട് നല്ല വിളവ് ലഭിച്ചെന്നും, തന്റെ കൂടെയുള്ളവരെയെല്ലാം രാംനാഥ് പള്ളിയിലേക്ക് കൊണ്ടുവന്നെന്നുമാണ് കഥയുടെ ചുരുക്കം.

വിവാദമായപ്പോള്‍ ക്ഷമാപണം
കുട്ടികള്‍ക്കിടയില്‍ മതബോധം വളര്‍ത്താനാണ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ബാലമാസിക പ്രസിദ്ധീകരിക്കുന്നത്. മാസികയുടെ നവംബര്‍ ലക്കത്തിലാണ് വിവാദമായ ചിത്രകഥയുള്ളത്. സംഭവം വിവാദമായപ്പോള്‍ പള്ളി അധികൃതര്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്.

തിരുത്താന്‍ തയ്യാര്‍...
എഡിറ്റോറിയല്‍ ബോര്‍ഡിന് സംഭവിച്ച നോട്ടപ്പിശകാണ് ഇത്തരത്തില്‍ ഒരു കഥ പ്രസിദ്ധീകരിക്കാനിടയായതെന്നാണ് പള്ളിക്കാരുടെ വാദം. പള്ളിയുടെ ആഭിമുഖ്യത്തിലുള്ള സ്വകാര്യ കൂട്ടായ്മയാണ് പ്രസിദ്ധീകരണത്തിന്റെ ചുമതല വഹിക്കുന്നത്.

പള്ളിയില്‍ പ്രാര്‍ത്ഥിച്ചതിന് ഫലമുണ്ടായി
ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് പ്രയോജനമില്ലെന്നും, പള്ളിയില്‍ പ്രാര്‍ത്ഥിക്കുമ്പോഴാണ് ഫലം ലഭിക്കുകയെന്നുമായിരുന്നു വിവാദ ചിത്രകഥയുടെ ഉള്ളടക്കം. ഇതാണ് കഥ വര്‍ഗീയത പരത്തുന്നതായുള്ള ആരോപണത്തിന് കാരണമായത്.

മതവിശ്വാസികള്‍ പ്രതിഷേധിച്ചു
ഹിന്ദു മതത്തെ ആക്ഷേപിക്കുകയും, വര്‍ഗീയത വളര്‍ത്തുന്നതുമായ ചിത്രകഥ വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications