സിപിഎം ആഹ്ലാദപ്രകടനം നടത്തിയത് 14 സ്ഥലത്ത്; തെളിവുകളുണ്ട്, കുമ്മനം വിട്ടുകൊടുക്കില്ല...

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയശേഷം സിപിഎം പ്രവര്‍ത്തകര്‍ 14 സ്ഥലങ്ങളില്‍ ആഹ്ലാദ പ്രകടനം നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എല്ലാത്തിനും തെളിവുകള്‍ കൈയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ ട്വിറ്ററിലിട്ട വിവാദവീഡിയോയുടെ പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കുമ്മനത്തിന്റെ പ്രസ്താവന വന്നിരിക്കുന്നത്.

 വീഡിയോ പ്രചരിപ്പിച്ചു

വീഡിയോ പ്രചരിപ്പിച്ചു

കൊലപാതകത്തിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നു എന്ന പേരിലാണ് കുമ്മനം വീഡിയോ പ്രചരിപ്പിച്ചത്.

 കുമ്മനത്തിന്റേത് വ്യാജ വീഡിയോ

കുമ്മനത്തിന്റേത് വ്യാജ വീഡിയോ

വ്യാജവീഡിയോ പ്രചരിപ്പിച്ച് കുമ്മനം വിദ്വേഷ പ്രചരണം നടത്തുകയാണെന്ന് ആരോപിച്ച് എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

 അന്വേഷണത്തിന് ഉത്തരവിട്ടു

അന്വേഷണത്തിന് ഉത്തരവിട്ടു

എസ്എഫ്‌ഐ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കുമ്മനത്തിനെതിരെ കേസെടുത്തിരുന്നു. സംഭവം അന്വേഷിക്കാന്‍ കണ്ണൂര്‍ എസ്പിക്ക് ഡിജിപി സെന്‍കുമാര്‍ നിര്‍ദേശം നല്‍കുകും ചെയ്തിട്ടുണ്ട്.

 ജയിലില്‍ പോകാന്‍ മടിയില്ല

ജയിലില്‍ പോകാന്‍ മടിയില്ല

അതേ സമയം സിപിഐഎം പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനത്തിന്റെ വീഡിയോ ആണിതെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും അറസ്റ്റ് വരിക്കാനും ജയിലില്‍ പോകാനും തനിക്ക് മടിയില്ലെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

 ആഹ്ലാദ പ്രകടനം 14 സ്ഥലങ്ങളില്‍

ആഹ്ലാദ പ്രകടനം 14 സ്ഥലങ്ങളില്‍

14 സ്ഥലങ്ങളിലാണ് സിപിഎം ആഹ്ലാദപ്രകടനം നടത്തിയത്. ഇതിന്റെ തെളിവുകള്‍ കൈയിലുണ്ടെന്നും കുമ്മനം പറഞ്ഞിരുന്നു.

 വീഡിയോ പ്രചരിപ്പിച്ചത് അപകീര്‍ത്തിപ്പെടുത്താന്‍

വീഡിയോ പ്രചരിപ്പിച്ചത് അപകീര്‍ത്തിപ്പെടുത്താന്‍

വ്യാജവീഡിയോ പ്രചരിപ്പിച്ച് സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനും ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ വൈരം ജനിപ്പിച്ച് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമാണ് കുമ്മനം രാജശേഖരന്‍ ശ്രമിക്കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ഇരട്ടച്ചങ്കന്റെ 'മുഖത്തടിച്ച്' സ്പീക്കറുടെ റൂളിംഗ്; ഇത് ശരിയാകില്ല,സഭയില്‍ ചോരപുരണ്ട വസ്ത്രങ്ങളും...കൂടുതല്‍ വായിക്കാം

കാന്തപുരം കുടുങ്ങി; വിദ്യാര്‍ത്ഥികളെ വഞ്ചിച്ചതിന് കേസ്, കോഴ്‌സുകള്‍ക്കൊന്നും അംഗീകാരമില്ല?കൂടുതല്‍ വായിക്കാം

English summary
Controversy video; Police case against Kummanam Rajasekharan
Please Wait while comments are loading...