കാന്തപുരം കുടുങ്ങി; വിദ്യാര്‍ത്ഥികളെ വഞ്ചിച്ചതിന് കേസ്, കോഴ്‌സുകള്‍ക്കൊന്നും അംഗീകാരമില്ല?

  • By: Akshay
Subscribe to Oneindia Malayalam

കോഴിക്കോട്: കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ക്കെതിര പോലീസ് കേസ്. അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്‌സ് നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചെന്ന പരാതിയിലാണ് കേസ്. കാന്തപപരം ഉള്‍പ്പടെ 14 പേര്‍ക്കെതിരെയാണ് കേസ്.

എംഐഇടി പ്രിന്‍സിപ്പല്‍, ഡയറക്ടര്‍മാര്‍ എന്നിവരുടെ പേരിലും കേസെടുത്തിട്ടുണ്ട്. കാരന്തൂര്‍ മര്‍ക്കസ് ഇന്‍സിസ്റ്റ്യൂട്ട് ഓഫ് എന്‍ജീനിയറിങ് ആന്‍ഡ് ടെക്‌നോളജി, മര്‍ക്കസ് സഖാഫത്തി സുന്നിയ്യ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയും കേസുണ്ട്.

 അംഗീകാരമില്ലാത്ത കോഴ്‌സിന് ഒന്നരലക്ഷം ഫീസ്

അംഗീകാരമില്ലാത്ത കോഴ്‌സിന് ഒന്നരലക്ഷം ഫീസ്

മര്‍ക്കസ് ഇന്‍സിസ്റ്റ്യൂട്ടില്‍ അംഗീകാരങ്ങളില്ലാത്ത ആര്‍ക്കിടെക്ടര്‍, സിവില്‍ എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിപ്ലോമാ കോഴ്‌സുകള്‍ നടത്തി ഒന്നരലക്ഷത്തോളം രൂപ ഫീസ് വാങ്ങിയെന്നാണ് പരാതി.

കേസ് മലപ്പുറം പരകമണ്ണ ഉടാപറ്റവീട്ടില്‍ മൂഹമ്മദ് നസീബിന്റെ പരാതിയിന്‍ മേല്‍

കേസ് മലപ്പുറം പരകമണ്ണ ഉടാപറ്റവീട്ടില്‍ മൂഹമ്മദ് നസീബിന്റെ പരാതിയിന്‍ മേല്‍

എംഐഇടിയിലെ പൂര്‍വവിദ്യാര്‍ത്ഥി മലപ്പുറം പരകമണ്ണ ഉടാപറ്റവീട്ടില്‍ മൂഹമ്മദ് നസീബിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്ദമംഗലം പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

 കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍

കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍

വഞ്ചനാ കുറ്റത്തിനാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ അടക്കമുള്ള പതിനാല് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സ്ഥാപനങ്ങള്‍ക്കെതിരെയും കേസ്

സ്ഥാപനങ്ങള്‍ക്കെതിരെയും കേസ്

കാരന്തൂര്‍ മര്‍ക്കസ് ഇന്‍സിസ്റ്റ്യൂട്ട് ഓഫ് എന്‍ജീനിയറിങ് ആന്‍ഡ് ടെക്‌നോളജി, മര്‍ക്കസ് സഖാഫത്തി സുന്നിയ്യ എന്നീവയാണ് സ്ഥാപനങ്ങള്‍.

 കൂടുതല്‍ ശ്രദ്ധ വിദ്യാഭ്യാസ മേഖലയില്‍

കൂടുതല്‍ ശ്രദ്ധ വിദ്യാഭ്യാസ മേഖലയില്‍

കാന്തപുരം ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തന്ന പ്രവര്‍ത്തന മണ്ഡലമാണ് വിദ്യഭ്യസ രംഗം, നിലവില്‍ അദ്ദേഹത്തിന്റെ സ്ഥാപനമായ മര്‍കസില്‍ നിന്ന് 75000 മത ഭൗതിക പഠനം പൂര്‍ത്തിയാക്കി സമൂഹത്തില്‍ ഇറങ്ങിട്ടുണ്ട്.

 സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(എ പി വിഭാഗം) ജനറല്‍ സെക്രട്ടറിയാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

മാളിലെ തീ...'ഏദന്‍തോട്ട'ത്തിലുള്ളവര്‍ ഇറങ്ങിയോടി!! ബാഹുബലി പ്രേക്ഷകര്‍ കുലുങ്ങിയില്ല!! കാരണം...കൂടുതല്‍ വായിക്കൂ

ഒടിയനില്‍ മഞ്ജു മോഹന്‍ലാലിന്റെ നായികയായതിന് പിന്നില്‍ ദിലീപ്???കൂടുതല്‍ വായിക്കൂ

English summary
Police case against Kanthapuram AP Aboobacker Musliyar
Please Wait while comments are loading...