കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി സെന്‍കുമാര്‍ മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് ആണോ! കൊറോണ വ്യാജ പ്രചരണത്തിനെതിരെ കെകെ ശൈലജ

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് (കോവിഡ് 19) സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നടത്തിയ അടിയന്തിര യോഗത്തിന് ശേഷം വിളിച്ച പത്രസമമ്മേളനത്തിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ അത് എത്ര ഉന്നതരും വിദ്യാസമ്പന്നരും ആയാലും അതില്‍ നിന്നും പിന്‍വാങ്ങണമെന്നും ഇവിടുത്തെ സംവിധാനത്തിന് വിധേയമായി പ്രവര്‍ത്തിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും
മന്ത്രി പറഞ്ഞു. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിനിടയില്‍ വലിയ രീതിയില്‍ വ്യാജ വാര്‍ത്തകള്‍ നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിമര്‍ശനം.

ആരോഗ്യമന്ത്രിയുടെ പ്രതികരണം

ആരോഗ്യമന്ത്രിയുടെ പ്രതികരണം

'എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അദ്ദേഹം ഒരു മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് അല്ല. ടി.പി സെന്‍കുമാര്‍ എംബിബിഎസ് ഡോക്ടറാണോയെന്ന കാര്യമൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. ആരായാലും ശരി, ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ നടത്താതിരിക്കുക. അദ്ദേഹത്തിന് എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ ഇവിടെ കലക്ടര്‍ അടങ്ങുന്ന വലിയ ഉദ്യോഗസ്ഥ സംഘം ഉണ്ട്. സഹായകകരമായ അറിവാണെങ്കില്‍ അത് എടുക്കും. ഇല്ലെങ്കില്‍ അത് എടുക്കുന്നില്ലായെന് പറയും. ഇവിടെയൊരു സംവിധാനമുണ്ട്. ആ സംവിധാനത്തിന് വിധേയമായി പ്രവര്‍ത്തിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.' ശൈലജ ടീച്ചര്‍ പറഞ്ഞു.

ജാഗ്രതയോടെ ഇരിക്കേണ്ട കാലത്ത് വിദ്യാസമ്പന്നരായിട്ടുള്ളവര്‍ പോലും വൈറസുകള്‍ ബാധിക്കില്ല, എല്ലാവരും പൊങ്കാലയില്‍ പങ്കെടുക്കണം തുടങ്ങിയ കാര്യങ്ങളാണ പ്രചരിപ്പിക്കുന്നത്. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.

പരസ്യപ്രഖ്യാപനം പാടില്ല

പരസ്യപ്രഖ്യാപനം പാടില്ല

ഒരു കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഇത്തരം കാര്യങ്ങള്‍ ആരും പറയരുത്. എത്ര അനുഭവസ്ഥരായാലും എത്ര വിദ്യാസമ്പന്നരായാലും. ഞങ്ങള്‍ ഇപ്പോള്‍ പറയുന്നത് ആരോഗ്യമന്ത്രിയുടെയൊ കളക്ടറുടേയോ ഒറ്റക്കുള്ള അഭിപ്രായമല്ല. ഇത്തരമൊരു രോഗത്തെ നേരിടാന്‍ പോകുമ്പോള്‍ ഞങ്ങളുടെ കൈയ്യില്‍ എന്ത് ആയുധമാണ് വേണ്ടത് എന്നത് കൂട്ടായ ചര്‍ച്ചയിലൂടെയാണ് തീരുമാനിക്കുന്നതെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

നല്ല ചൂടുള്ള പ്രദേശങ്ങളില്‍ കൊറോണ വ്യാപകമായി കാണുന്നുണ്ട്. വളരെ തണുപ്പുള്ള രാജ്യങ്ങളില്‍ കൊറേണ വ്യാപിച്ചതായി കാണുന്നുണ്ട്. പിന്നെ എങ്ങനെയാണ് ഇത്ര ഡിഗ്രി താപനിലയിലാണ് ഈ വൈറസ് ജീവിച്ചിരിക്കുകയെന്ന് പറയുക. എത്ര ആധികാരിക കാര്യങ്ങളായാലും തെളിയിക്കപ്പെടാത്തവ എത്ര ഉന്നതരായാലും അകത്ത് ചര്‍ച്ച ചെയ്യാമെന്നല്ലാതെ അത് പരസ്യമായി പ്രഖ്യാപിക്കാന്‍ പാടില്ലയെന്നും മന്ത്രി പറഞ്ഞു.

ടി പി സെന്‍കുമാര്‍

ടി പി സെന്‍കുമാര്‍

കൊറോണ വൈറസ് 27 സെന്റിഗ്രേഡ് വരെ മാത്രമേ നിലനില്‍ക്കു എന്നായിരുന്നു ടിപി സെന്‍കുമാറിന്റെ പരാമര്‍ശം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. കൊറോണയുള്ള ഒരാളുടെ സ്രവം നല്‍കിയില്ലെങ്കില്‍ അത് ഇവിടുത്തെ ചൂടില്‍ ആര്‍ക്കും ബാധിക്കില്ല. കേരളത്തില്‍ ചൂട് 32 ഡിഗ്രി സെന്റിഗ്രേഡാണ്. പൊങ്കാല സമയത്ത് അതിലേറെ ചൂടുണ്ടാവുമെന്നും സെന്‍കുമാര്‍ വാദിച്ചും. ഇതിനെതിരെ ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു. സെന്‍കുമാറിന്റെ വാദത്തിന് തെളിവുകളില്ല. കേരളത്തിന് സമാനമായി 30 ഡിഗ്രിക്ക് മീതെ ചൂട് കാലാവസ്ഥയുള്ള സിംഗപ്പൂരില്‍ കൊറോണ വരില്ലായിരുന്നുവെന്ന് ഡോഛ ഷിംന അസീസ് വ്യക്തമാക്കി.

കേരളത്തില്‍ കൊറോണ

കേരളത്തില്‍ കൊറോണ

കേരളത്തില്‍ പത്തനംതിട്ടയില്‍ നിന്നെത്തിയവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിച്ചുള്ളത്. ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്കാണ് രോഗം. ഇവരുമായി സംസര്‍ഗം പുലര്‍ത്തിയ രണ്ടു ബന്ധുക്കള്‍ക്കും രോഗം കണ്ടെത്തി. ഇറ്റലിയില്‍ നിന്നെത്തിയവര്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതാണ് നാട്ടിലെ മറ്റു രണ്ടുപേര്‍ക്ക് രോഗം പടരാന്‍ ഇടയാക്കിയത്.കൊറോണ വൈറസ് രോഗം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ വിമാനത്താവളത്തില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പുതിയ നിര്‍ദേശം. എന്നാല്‍ പത്തനംതിട്ട റാന്നി ഐത്തല സ്വദേശികള്‍ ഇതിന് തയ്യാറായിട്ടില്ല. അച്ഛനും അമ്മയും കുട്ടിയും ഉള്‍പ്പെടെ മൂന്ന് പേരാണ് ഇറ്റലിയില്‍ നിന്ന് എത്തിയത്. ഇവര്‍ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയരായില്ല.

English summary
kk Shylaja against TP Senkumar in Corona Fake NeWS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X