കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ മറച്ചുവെച്ചാല്‍ കേസെടുക്കുമെന്ന് ആരോഗ്യ മന്ത്രി, കേരളത്തില്‍ നിരീക്ഷണത്തിലുള്ളത് 1116 പേര്‍!!

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ രോഗബാധ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപടികള്‍ കര്‍ശനമാക്കുന്നു. പനിയോ ചുമയോ അടക്കമുള്ള രോഗങ്ങളുണ്ടായിട്ടും അത് റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെച്ചാല്‍ അവരുടെ പേരില്‍ കേസെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. പ്രധാനമായും കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ക്കാണ് ഇത് ബാധകമാവുക. അതേസമയം നനാളെ മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സാമ്പിള്‍ പരിശോധനാ സൗകര്യമൊരുക്കുമെന്നും തിരുവനന്തപുരത്തും ഈ സൗകര്യം തുടങ്ങാന്‍ അനുമതി കിട്ടിയതായും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

1

സംസ്ഥാനത്തൊട്ടാകെ 1116 പേരാണ് കൊറോണ ഉണ്ടെന്ന സംശയത്തില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 9674 പേര്‍ വീടുകളിലാണ്. 149 പേര്‍ ആശുപത്രികളിലുമാണ് ഉള്ളത്. പത്തനംതിട്ടയില്‍ ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ രോഗബാധിതരുമായി ബന്ധപ്പെട്ടവരുടെ കോണ്ടാക്ട് ട്രേസിംഗ് തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവരെയും കിട്ടിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 270 പേര്‍ ഇവരുമായി നേരിട്ട് ബന്ധം പുലര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്. നേരിട്ട് ബന്ധം പുലര്‍ത്തിയവരില്‍ 95 പേര്‍ ഉയര്‍ന്ന രോഗസാധ്യതയുള്ളവരാണ്. ഇവര്‍ക്ക് രോഗബാധയ്ക്കുള്ള ഉയര്‍ന്ന റിസ്‌കുള്ളതിനാല്‍ കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയത്.

449 പേര്‍ ഇവരുമായി സെക്കന്ററി കോണ്ടാക്ട് പുലര്‍ത്തി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുമായും ആരോഗ്യവകുപ്പ് സംസാരിക്കുന്നുണ്ട്. 1000 പേരെയും കൂടി ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നാണ് സൂചന. പത്തനംതിട്ടയില്‍ രോഗബാധിതരായ കുടുംബത്തിലെ വൃദ്ധരായ രണ്ടംഗങ്ങള്‍ക്ക് രോഗമില്ല എന്നാണ് പ്രാഥമിക നിഗമനം. പക്ഷേ ഇവര്‍ ഐസൊലേഷനില്‍ തന്നെ തുടരും. രോഗബാധികര്‍ അടക്കം ഏഴ് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. പ്രായമായവര്‍ക്ക് എല്ലാ തരത്തിലുള്ള വൈദ്യസഹായവും നല്‍കുന്നുണ്ട്.

കൊറോണ ഉണ്ടെന്ന് സംശയിക്കുന്ന കുട്ടികളുടെ പരീക്ഷ മാറ്റിവെക്കാമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഐസൊലേഷനിലുള്ള ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷകളാണ് മാറ്റിവെക്കുന്നത്. പത്താം ക്ലാസുകളിലെ കുട്ടികള്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കില്‍ പരീക്ഷ എഴുതാന്‍ പ്രത്യേക സംവിധാനം ഒരുക്കും. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. അതേസമയം കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണോ എന്ന കാര്യം പിന്നീട് ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ആറ്റുകാല്‍ പൊങ്കാലയില്‍ ഇത്തവണ സാധാരണയിലും കുറവ് ആളുകളാണ് എത്തിയത്. ആളുകല്‍ നിര്‍ദേശങ്ങളൊക്കെ അനുസരിച്ചിരുന്നു. ഒന്നും സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാം. കൊറോണയുണ്ടോ എന്ന സംശയത്തില്‍ ഒരുപാട് കേസുകള്‍ വരുന്നതിനാല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നത് ബുദ്ധിമുട്ടാവുന്നുണ്ട്. എന്നാല്‍ എല്ലാവരുടെയും കേസുകള്‍ കൃത്യമായി തന്നെ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബംഗളൂരുവില്‍ ആദ്യ കൊറോണ ബാധ... പഞ്ചാബിലും സ്ഥീരീകരിച്ചു, രാജ്യത്ത് രോധബാധിതര്‍ 52!!ബംഗളൂരുവില്‍ ആദ്യ കൊറോണ ബാധ... പഞ്ചാബിലും സ്ഥീരീകരിച്ചു, രാജ്യത്ത് രോധബാധിതര്‍ 52!!

English summary
coronavirus 1116 people in isolation says kk shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X