കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊറോണ രോഗം പ്രവചനാതീതം'; കേരളത്തില്‍ ഇന്ന് 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: കടുത്ത ജാഗ്രത നിര്‍ദേശം തുടരുമ്പോഴും കേരളം വീണ്ടും ആശങ്കയിലേക്ക്. സംസ്ഥാനത്ത് ഇന്ന് പുതുതായി 19 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍ പത്ത് പേര്‍ക്കും കാസര്‍ഗോഡ് മൂന്ന് പേര്‍ക്കും പാലക്കാട് നാല് പേര്‍ക്കും മലപ്പുറം,കൊല്ലം ജില്ലയില്‍ ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതോടെ കേസുകള്‍ കൂടി | Oneindia Malayalam

അതേസമയം 16 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കണ്ണൂരില്‍ 7 പേര്‍ക്കും കാസര്‍ഗോഡും കോഴിക്കോടും നാല് പേര്‍ക്കും തിരുവനന്തപുരം മൂന്ന് പേര്‍ക്കുമാണ് രോഗം ഭേദമായത്.

corona

കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 9 പേരും വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ കണ്ണൂരില്‍ ഇതുവരേയും 104 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു,പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളില്‍ രോഗം ബാധയുണ്ടായവരില്‍ ഓരോരുത്തരും തമിഴ്‌നാട്ടില്‍ നിന്നും വന്നവരാണ്. അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍ഗോഡ് രോഗം ബാധിച്ചവരില്‍ മൂന്ന് പേരും വിദേശത്ത് നിന്നും വന്നവരാണ്.സംസ്ഥാനത്ത് ഇത് വരെ 426 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 117 പേര്‍ നിലവില്‍ ചികിത്സയിലാണ്

36667 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ 36335 പേര്‍ വീടുകളിലും ആശുപത്രികളില്‍ 332 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 102 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരേയും 20252 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. അതില്‍ 19442 എണ്ണം രോഗ ബാധയില്ലയെന്ന് ഉറപ്പാക്കി.

ഏറ്റവും കൂടുതല്‍ കോറോണ രോഗികള്‍ ഉളളത്. കണ്ണൂര്‍ ജില്ലയിലാണ്. ഒരു വീട്ടില്‍ 10 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ കര്‍ശന പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചത്.

രോഗലക്ഷണമില്ലെങ്കിലും മാര്‍ച്ച് 12 നും ഏപ്രില്‍ 22 നും ഇടയില്‍ വിദേശത്ത് നിന്നും വന്ന പ്രവാസികളെയും അവരുടെ ഹൈറിസ്‌ക് കോണ്‍ടാക്ടിലുള്ള മുഴുവന്‍ പേരെയും പരിശോധിക്കാനാണ് നിര്‍ദേശം. 53 പേരാണ് കണ്ണൂര്‍ ജില്ലയില്‍ മാത്രം ചികിത്സയിലുള്ളത്. കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നടപടികള്‍ കര്‍ശനമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയില്‍ റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളും പൊലീസ് പരിശോധനയ്ക്ക് വിധേയമാകും. ഹോട്ട്‌സ്‌പോര്‍ട്ടായി പ്രഖ്യാപിച്ചിട്ടുള്ള തദ്ദേശസ്ഥാപന പരിധിയിലെ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും സീല്‍ ചെയ്യും. പൊലീസ് അനുവദിക്കുന്ന മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മാത്രമെ പ്രവേശനാനുമതി ഉണ്ടാവുകയുള്ളൂ. അവശ്യവസ്തുക്കള്‍ ഹോംഡെലിവറിയായി എത്തിക്കുന്നതിനായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും കോള്‍സെന്ററുകള്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Coronavirus:19 New Coronavirus Test Positive In Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X