Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോട്ട് സ്‌പോട്ടുകള്‍ കുത്തനെ വര്‍ധിച്ചു; കേരളത്തില്‍ വീണ്ടും ആശങ്ക, 601 പേരെ ആശുപത്രിയിലെത്തിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊറോണ രോഗികള്‍ വര്‍ധിക്കുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 2700ഓളം പേര്‍ക്ക്. കണ്ണൂരും കോഴിക്കോടും എറണാകുളത്തുമാണ് കൂടുതല്‍ രോഗികള്‍. 601 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 364 ഹോട്ട് സ്പോട്ടുകളാണുള്ളത്.

k

കേരളത്തില്‍ ഇന്ന് 2653 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം 147, പത്തനംതിട്ട 104, ഇടുക്കി 97, ആലപ്പുഴ 89, പാലക്കാട് 84, വയനാട് 55 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,427 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.37 ആണ്. 15 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4621 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 122 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2331 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 183 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 4, കാസര്‍ഗോഡ് 3, എറണാകുളം, കോഴിക്കോട്, വയനാട് 2 വീതം, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2039 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 25,249 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,94,404 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,35,075 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,31,057 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4018 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+