• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സഭയില്‍ കൈകൂപ്പി ശൈലജ ടീച്ചര്‍; 'പരിഹസിക്കരുത്; മഹാമാരിയെ ചെറുക്കാന്‍ പ്രതിപക്ഷം ഒപ്പം നില്‍ക്കണം'

തിരുവനന്തപുരം: കൊറോണ വൈറസ് രോഗത്തിനെതിരെ ജാഗ്രതയോടെ പ്രതിരോധം തീര്‍ക്കുമ്പോള്‍ ലോകത്തെവിടേയും ഭരണപ്രതിപക്ഷ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് സഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

ലോകം ഒരു മഹാമാരിയെ നേരിടുകയാണെന്നും ഇതിനകം തന്നെ 118 ലോകരാഷ്ട്രങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്തൊരിടത്തും ഈ മഹാമാരിയെ നേരിടുന്നതില്‍ ഭരണ പ്രതിപക്ഷ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ല. ഒരു പാട് വീഴ്ച്ചകള്‍ സംഭവിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് മികച്ച സാങ്കേതിക വിദ്യയുള്ള ചൈനയിലും അമേരിക്കയിലും ആളുകള്‍ കൂട്ടത്തോടെ മരണപ്പെടുന്നത്. അത് സ്വാഭാവികമാണെന്നും എന്നാല്‍ അതിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തലെന്നും മന്ത്രി പറഞ്ഞു. ഈ സമയത്ത് ഇതി ശരിയല്ലെന്നും അതിന് പിന്നീട് അവസരമുണ്ടാവുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

ആദ്യഘട്ട പ്രതിരോധം

ആദ്യഘട്ട പ്രതിരോധം

ആദ്യഘട്ടം വളരെ നല്ല രീതിയില്‍ നമ്മള്‍ പ്രതിരോധിച്ചു. അത് വുഹാനില്‍ നിന്നായിരുന്നു പകര്‍ന്നത്. എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ വുഹാനില്‍ നിന്ന് വരുന്നവരെ കണ്ടെത്തി. എയര്‍പോര്‍ട്ടിനകത്ത് കയറി നമുക്ക് പരിശോധിക്കാന്‍ കഴിയില്ലല്ലോ, പിന്നാലെയാണ് ഇറ്റലിയില്‍ രോഗം സ്ഥിരീകരിക്കുന്നത്. ഇറ്റലിയില്‍ നിന്നും നാട്ടില്‍ വരുന്നവര്‍ക്കും വിമാനത്തില്‍ വെച്ച് നിര്‍ദേശം നല്‍കിയിരുന്നു.

ഇറ്റലി

ഇറ്റലി

ഇറ്റലിയില്‍ രരോഗം പടരുന്നുവെന്ന സര്‍ക്കുലര്‍ നമുക്ക് 26 ാം തിയ്യതി മുതല്‍ ലഭിച്ചിരുന്നു. യൂണിവേഴ്‌സല്‍ സര്‍വൈലന്‍സ് നടത്തി ഫോറം പൂരിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് പറയുന്നത് മാര്‍ച്ച് നാലിന് മാത്രമാണ്. അപ്പോള്‍ മാത്രമേ ഇറ്റലിക്കാര്‍ ഫോറം പൂരിപ്പിക്കേണ്ടതുണ്ടെന്ന് നമുക്ക് പറയാന്‍ കഴിയുകയുള്ളു. ഞാനൊരിക്കലും ഇറ്റലിയില്‍ നിന്നുമുള്ള കുടുംബത്തെ കുറ്റപ്പെടുത്തിയിട്ടില്ല. മനപൂര്‍വ്വം മറച്ചുവെച്ചുവെന്നാണ് പറഞ്ഞത്. വീട്ടിലെത്തി പനി വന്നിട്ടും അവര്‍ പറഞ്ഞില്ല. ഡോക്ടറുടെ അടുത്ത് പോയപ്പോഴും അവര്‍ വിദേശത്തു നിന്ന് വന്നവരാണെന്ന് പറഞ്ഞില്ല. തൊട്ടടുത്ത വീട്ടില്‍ പനി വന്നപ്പോഴാണ് ഇറ്റലിയില്‍ നിന്നും വന്നവര്‍ അടുത്ത വീട്ടില്‍ താമസിക്കുന്നുണ്ടെന്ന് അറിയുന്നത്. ഒറ്റകെട്ടായി നില്‍ക്കേണ്ട സമയത്ത് പ്രതിപക്ഷം ആക്രമിക്കുകയാണ്.

എയര്‍പോര്‍ട്ടില്‍ ഡോക്ടര്‍ ഇല്ല

എയര്‍പോര്‍ട്ടില്‍ ഡോക്ടര്‍ ഇല്ല

എയര്‍പോര്‍ട്ടില്‍ മതിയായ ഡോക്ടര്‍മാരില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. അത് പരസ്പരം അസ്ത്രങ്ങള്‍ അയക്കേണ്ട സമയമല്ല. ഫെബ്രുവരി 24 മുതല്‍ നാല് ഡോക്ടര്‍മാര്‍ എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നു. 27 ാം തിയ്യതി മുതല്‍ ഏഴ് ഡോക്ടര്‍മാരും മാര്‍ച്ച 3 മുതല്‍ 12 ഡോക്ടര്‍മാരും അവിടെയുണ്ട്. രോഗം വ്യാപിക്കുന്നതിനനുസരിച്ച് ഭയം വര്‍ധിക്കുന്നുണ്ട്. ആളുകള്‍ കൂടുന്നതിനനുസരിച്ച് സ്റ്റാഫിനെ പോസ്റ്റ് ചെയ്യുന്നുണ്ട്. തെറ്റായ വിവരങ്ങള്‍ സഭയില്‍ പറയാതിക്കുക.

അനില്‍ അക്കരെ

അനില്‍ അക്കരെ

ചെറിയ സ്‌പെല്ലിങ് മിസ്റ്റെയിക്കുകള്‍ ചൂണ്ടകാട്ടി ആക്രമിക്കുകയാണെങ്കില്‍ നമുക്ക് ഇതിനെ ചെറുക്കാന്‍ കഴിയില്ല. രോഗികളുമായി ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ ചാര്‍ട്ട് ചെയ്യുന്നത് അത്ര എളുപ്പമല്ല. വളരെ സങ്കടം തോന്നുന്നു, അനില്‍ അക്കരെ എംഎല്‍എ ഇവിടെ എന്തൊക്കെയാണ് പറഞ്ഞത്.

ഏഴാം തിയതി വൈകീട്ട് സംശയം വന്ന് എട്ടാം തിയതി കണ്‍ഫേം ചെയ്തു. മുഖ്യമന്ത്രിയോട് ഇക്കാര്യം പറഞ്ഞിരുന്നു. സഭ അവസാനിച്ച ശേഷമാണ് തൃശൂരിലേക്ക് പോകാന്‍ തീരുമാനിച്ചത്. രാത്രി 9.30ന്റെ ഫ്ളൈറ്റിലാണ് പോയത്.

ബാത്റൂമില്‍ പോകാന്‍ തോന്നിയിട്ട് പോലും ആരും പോയിരുന്നില്ല. നേരെ ആശുപത്രിയിലേക്കാണ് പോയത്. നെടുമ്പാശേരിയില്‍ നിന്നും ഒന്നര മണിക്കൂര്‍ യാത്രയുണ്ട്. കഴിയാവുന്നത്ര വേഗത്തില്‍ എത്തി. എത്തുമ്പോള്‍ 12 മണിയായി. എന്തൊക്കെ ചെയ്ണമെന്ന് തീരുമാനിക്കമായിരുന്നു. അത് കഴിയുമ്പോഴേക്കും 2.30 കഴിഞ്ഞിരുന്നു,

മാധ്യമം

മാധ്യമം

മാധ്യമങ്ങോട് തിരിച്ചു പോകാന്‍ പറഞ്ഞിരുന്നു. എന്നാല്‍ വിവരം സ്ഥിരീകരിച്ച ശേഷം പോകാമെന്നായിരുന്നു വിശദീകരണം.

ആദ്യമായായിരിക്കും പത്രം അച്ചടി നിര്‍ത്തി മഹാമാരിയെ സ്ഥരികരിക്കാന്‍ വേണ്ടി കാത്തിരിക്കുന്നതെന്ന് മനോരമ പത്രാധിപന്‍ മാമന്‍ മാത്യൂ പറഞ്ഞു.

മാധ്യമങ്ങള്‍ ഇത്തരത്തില്‍ സഹകരിച്ചതില്‍ സന്തോഷമുണ്ട്. തൃശൂരില്‍ നിന്ന് വിവരം നല്‍കിയിട്ടേ ഞങ്ങള്‍ വാര്‍ത്ത നല്‍കുന്നുള്ളൂവെന്ന് എല്ലാ പത്രങ്ങളും നിലപാടെടുത്തു. പിറ്റേ ദിവസം ഇറങ്ങിയ പത്രത്തില്‍ ഇക്കാര്യമെല്ലാം വിശദമായി അവര്‍ നല്‍കി. അത് നല്‍കുന്ന സഹായം ചെറുതല്ല. ഇനിയുള്ള ദിവസങ്ങളാണ് ശ്രദ്ധിക്കേണ്ടത്. എല്ലായിടത്തും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എല്ലാവരില്‍ നിന്നും സഹകരണം ഉണ്ടെങ്കിലേ ചെറുക്കാനാവൂ.

cmsvideo
  Malayalees support to Health Minister KK Shailaja teacher Facebook post | Oneindia Malayalam
  പ്രതിപക്ഷത്തോട്

  പ്രതിപക്ഷത്തോട്

  പരിഹസിക്കരുത്. ഇരയുടെ കൂടെ ഓടുകയും വേട്ടക്കാരന്റെ കൂടെ നില്‍ക്കുകയും ചെയ്യുന്ന രീതി പ്രതിപക്ഷം സ്വീകരിക്കരുത്. ഈ മഹാമാരിയെ ചെറുക്കാന്‍ പ്രതിപക്ഷം ഒപ്പം നില്‍ക്കണം. എന്നാല്‍ മാത്രമേ ഇതിനെ ചെറുക്കാന്‍ കഴിയുകയുള്ളു.

  English summary
  KK Shailaja Teacher pleaded with the opposition to stand with the government in this adverse situation.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X