• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ: രോഗ ലക്ഷണവുമായി ചികിത്സയ്ക്ക് എത്തിയ വ്യക്തി മുങ്ങി; കണ്ടെത്താന്‍ അന്വേഷണം

കോട്ടയം: ചൊവ്വാഴ്ച എട്ടുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരികരിച്ചതോടെ സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം ആയി. എറണാകുളത്ത് രോഗബധിതനായ മൂന്ന് വയസുകാരന്‍റെ മാതാപിതാക്കള്‍ക്കും വൈകിട്ടോടെ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് എണ്ണം ആയത്. ഇറ്റലിയില്‍ നിന്നും വന്നവരാണ് ഇവര്‍. പത്തനംതിട്ടയില്‍ 7 പേര്‍ക്കും കോട്ടയത്ത് 4 പേര്‍ക്കും എറണാകുളത്ത് 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

രോഗബാധിതരുടെ എല്ലാം തന്നെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഇന്നലെ വൈകീട്ടോടെ നടത്തിയ പത്ര സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ വ്യക്തമാക്കിയത്. ആശുപത്രിയില്‍ കഴിയുന്ന 259 പേര്‍ അടക്കം സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1495 ആയെന്നും മന്ത്രി അറിയിച്ചു. അതിനിടെ കൊറോണ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ ആള്‍ ചികിത്സക്ക് കാത്ത് നില്‍ക്കാതെ മുങ്ങിയെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

പാലാ ജനറല്‍ ആശുപത്രി

പാലാ ജനറല്‍ ആശുപത്രി

പാലാ ജനറല്‍ ആശുപത്രിയില്‍ കൊറോണ ലക്ഷണങ്ങളുമായി എത്തിയ വ്യക്തി ചികിത്സയ്ക്ക് കാത്തു നില്‍ക്കാതെ മുങ്ങിയെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദി അറേമ്പ്യയില്‍ നിന്നും രോഗ ലക്ഷണങ്ങളോടെ നാട്ടിലെത്തിയ കുമളി സ്വദേശിയാണ് അധികൃതരറിയാതെ പോയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഇയാള്‍ ചികിത്സയ്ക്ക് എത്തിയത്.

ജലദോഷം, ചുമ

ജലദോഷം, ചുമ

ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങളോടെ ജനറല്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലായിരുന്നു ഇയാള്‍ ചികിത്സ തേടിയത്. കൊറോണ രോഗ ലക്ഷണമുള്ളതിനാല്‍ ലാബ് ടെസ്റ്റ് ഉള്‍പ്പടേയുള്ള കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലെ നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റി. എന്നാല്‍ ഇയാളെ പിന്നീട് കാണാതാവുകായിരുന്നു.

പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ നിന്ന് ചാടിപോയ ആളെ തിരിച്ചെത്തിച്ചു, ഇയാള്‍ക്കെതിരെ കേസെടുക്കും

രോഗി പറഞ്ഞത്

രോഗി പറഞ്ഞത്

കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിന് മുമ്പ് തന്നെ ഇയാള്‍ പോയെന്നാണ് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കുന്നത്. ഭാര്യയുടെ കൂടെ ആയിരുന്നു ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നുവെന്നും അവിടെ നിന്നാണ് കൂടുതല്‍ പരിശോധനയ്ക്കായി കോട്ടയത്തേക്ക് വിട്ടതെന്നുമാണ് ആശുപത്രി അധികൃതരോട് രോഗി പറഞ്ഞത്.

മേല്‍വിലാസം ശരിയാണോ

മേല്‍വിലാസം ശരിയാണോ

കോട്ടയം മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രക്കിടെയാണ് പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിയതെന്നും സംശയമുണ്ട്. ഇയാള്‍ ആശുപത്രിയില്‍ നല്‍കിയ മേല്‍വിലാസം ശരിയാണോയെന്ന കാര്യത്തില്‍ വ്യക്തതിയില്ല. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

അഭ്യര്‍ത്ഥന

അഭ്യര്‍ത്ഥന

അതേസമയം, കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളിൽ രംഗത്തിറങ്ങാൻ മുഴുവൻ മെഡിക്കൽ വിദ്യാർത്ഥികളോടും അഭ്യർത്ഥിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. രോഗവ്യാപനം തടയാനും വൈറസ് ബാധിച്ചവരെയും നിരീക്ഷണത്തിലുള്ളവരെയും ശുശ്രൂഷിക്കാനും വൈദ്യശാസ്ത്രം പഠിക്കുന്ന തലമുറയും ആ രംഗത്ത് പ്രവർത്തിക്കുന്നവരും മറ്റെല്ലാം മാറ്റിവച്ച് രംഗത്തിറങ്ങേണ്ടതുണ്ട്. കൂട്ടായ ഇടപെടലിലൂടെ മാത്രമേ നമുക്ക് ഈ പ്രതിസന്ധി മറികടക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുജനാരോഗ്യ സംരക്ഷണം

പൊതുജനാരോഗ്യ സംരക്ഷണം

സംസ്ഥാനത്ത് പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മെഡിക്കൽ രംഗത്തെ സ്ഥാപനങ്ങൾ അതിൽ ഉൾപ്പെടുന്നില്ല. അവ ജാഗരൂകമായി നിലക്കൊള്ളേണ്ട ഘട്ടമാണിത്. പൊതുജനാരോഗ്യ സംരക്ഷണം ഭീഷണി നേരിടുന്ന നിർണ്ണായക ഘട്ടങ്ങളിൽ നാടിന്റെ രക്ഷാസൈന്യം ആയി സ്വയം മാറാൻ കഴിയുന്ന പുതിയ തലമുറ അവിടങ്ങളിൽ ഉണ്ട്.

cmsvideo
  six new virus cases confirmed in Kerala | Oneindia Malayalam,
  ആതുര സേവനത്തിന്

  ആതുര സേവനത്തിന്

  വൈദ്യശാസ്ത്രം ഏത് ധാരയിൽ പെട്ടതായാലും ആതുര സേവനത്തിന് വേണ്ടി ഉള്ളതാണ്. വൈദ്യശാസ്ത്ര വിദ്യാർഥികളും ഹൗസ് സർജൻമാരും ഉപരിപഠനം നടത്തുന്നവരും പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കുന്നവരും ഒന്നിച്ച്, ഒരേ മനസ്സായി നാടിനെ മുന്നോട്ടു നയിക്കാൻ ഇറങ്ങേണ്ട ഘട്ടമാണ് ഇത്. നിങ്ങളിൽനിന്ന് നാട് വലിയ സേവനമാണ് പ്രതീക്ഷിക്കുന്നത്. സഹജീവികൾക്ക് താങ്ങാവാൻ നമുക്ക് കൈകോർത്ത് മുന്നോട്ട് പോകാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

  രാഹുലിന് പകരക്കാരന്‍ സിന്ധ്യ.... മധ്യപ്രദേശിലെ വീഴ്ച്ചയ്ക്ക് പ്രധാന കാരണം, വില്ലനായി ഗാന്ധി കുടുംബം

  കൊറോണ: ഇറ്റലിയില്‍ നിന്ന് റാന്നിലെത്തിയവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു...നിര്‍ദേശങ്ങള്‍ ഇങ്ങനെ

  English summary
  coronavirus: man with symptoms escaped from hospital
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X