കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവില്‍ തീരുമാനമായില്ല; നടപടികള്‍ കേന്ദ്രത്തിന്റെ തീരുമാനത്തിന് ശേഷം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവില്‍ തീരുമാനമായില്ല. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വന്നശേഷം നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് മന്ത്രി സഭ യോഗത്തില്‍ തീരുമാനിച്ചത്. വിഷയത്തില്‍ ബുധനാഴ്ച്ച വീണ്ടും മന്ത്രിസഭ യോഗം ചേരും. സംസ്ഥാനത്തെ ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ ഉണ്ടാവുമെന്ന് നേരത്ത് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊറോണ പൂര്‍ണ്ണമായും ഭേദമായാല്‍ മാത്രമേ ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയുള്ളൂവെന്നും മനുഷ്യ ജീവനമാണ് പ്രധാനപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കമ്മ്യൂണിറ്റി കിച്ചന്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

lockdown

സംസ്ഥാനത്ത് കൊറോണ ഹോട്ട്‌സ്‌പോര്‍ട്ടായി തുടരുന്ന മേഖലകളില്‍ ഏപ്രില്‍ മുപ്പത് വരെ നിയന്ത്രണം തുടരണമെന്നും അല്ലാത്ത ജില്ലകളില്‍ ചിലയിളവുകള്‍ അനുവദിക്കണമെന്നുമായിരുന്നു കേരളം കേന്ദ്രത്തിന് മുന്നില്‍ വെച്ച ആവശ്യം. ലോക്ക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള പുതിയ മാര്‍ഗ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയേക്കും. മാര്‍ച്ച് 24 ന് പ്രഖ്യാപിച്ച മൂന്നാഴ്ച്ച നീളുന്ന ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് അര്‍ധ രാത്രിയാണ് അവസാനിക്കുന്നത്. ലോക്ക്ഡൗണ്‍ മൂലമുണ്ടാവുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി വ്യാവസായ മേഖലകള്‍ ഭാഗികമായി തുറന്നേക്കുമെന്നാണ് സൂചന. എന്നാല്‍ തീവണ്ടി, വിമാന സര്‍വ്വീസുകള്‍ അനുവദിച്ചേക്കില്ല.

ഇതുവരെയുള്ള കണക്ക് പ്രകാരം ഇന്ത്യയില്‍ 9152 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35 പേര്‍ മരിച്ചപ്പോള്‍ ഇന്ത്യ ആകെ മരിച്ചവരുടെ എണ്ണം 308 ആയി. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ 600ല്‍ പരം രോഗികളാണുണ്ടായിരുന്നത്. എന്നാല്‍ മൂന്നാഴ്ചക്കുള്ളില്‍ രോഗികളുടെ എണ്ണം ഇത്ര പതിന്മടങ്ങ് വര്‍ദ്ധിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം, 856 പേര്‍ രോഗമുക്തി നേടിയത് ആശ്വാസിക്കാവുന്നതാണ്.

കേരളത്തില്‍ ഇന്നലെ രണ്ട് പേര്‍ക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. കണ്ണൂര്‍ജില്ലയിലും പത്തനംതിട്ടയിലുമാണത്. പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും കണ്ണൂരില്‍ നിന്നുള്ളയാള്‍ ദുബായില്‍ നിന്നും വന്നതാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 39 പേര്‍ രോഗമുക്തി നേടിയെന്നതും ആശ്വസിക്കാവുന്നതാണ്. കൊറോണ ഹോട്ട്‌സ്‌പോര്‍ട്ടായ കാസര്‍ഗോഡ് ജില്ലയില്‍ 28 പേര്‍ക്കും മലപ്പുറം 6 പേര്‍ക്കും കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വിവിധ ആശുപത്രിയില്‍ 194 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Recommended Video

cmsvideo
ഏറ്റവും കൂടുതല്‍ രോഗികളെ രക്ഷപ്പെടുത്തി കേരളം മുന്നോട്ട് | Oneindia Malayalam

സംസ്ഥാനത്ത് 179 പേര്‍ക്കാണ് ഇതുവരേയും കൊറോണ രോഗ് ഭേദമായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

English summary
Coronavirus Outbreak: No Decision To Take on Lockdown Extension In Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X