കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ജാഗ്രത; കോഴിക്കോട്ടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

  • By Anupama
Google Oneindia Malayalam News

കോഴിക്കോട്: കൊറോണ വൈറസ് രോഗത്തിന്റെ പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട്ടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നടപടിയിലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടക്കാന്‍ തീരുമാനിച്ചത്. ഇനി ഒരു അറിയിപ്പുണ്ടാവുന്നത് വരെ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്നാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയുടെ അറിയിപ്പ്.

കോഴിക്കോട് ഭട്ട് റോഡ് ബീച്ച്, സൗത്ത് ബീച്ച്, കാപ്പാട് ഒന്ന്, രണ്ട് ബീച്ചുകള്‍, ബേപ്പൂര്‍ ബീച്ച്, സരോവരം ബയോ പാര്‍ക്ക്, തുഷാരഗിരി, പെരുവണ്ണാമൂഴി, വയലട, അരിപ്പാറ, നമ്പികുളം, വടകര സാന്‍ഡ് ബാങ്ക് എന്നീ വിനോദ കേന്ദ്രങ്ങളാണ് അടച്ചത്.

beach

കേരളത്തില്‍ 19 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥരീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും കടുത്ത ജാഗ്രത നിര്‍ദേശത്തിലാണ്.
സംസ്ഥാനത്തെ അങ്കണവാടി മുതല്‍ ഏഴ് വരെയുള്ള മുഴുവന്‍ സ്‌ക്കൂളുകള്‍ക്കും സര്‍ക്കാര്‍ അവധിപ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം പൊതുപരിപാടികളെല്ലാം തന്നെ മാറ്റി വെക്കാനും നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച യുവാവിന്റെ അയല്‍വാസി മരിച്ചതി അതീവ ജാഗ്രത നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്. ചെങ്ങളം സ്വദേശിയുടെ അയല്‍ക്കാരനാണ് മരിച്ചത്.

ഇയാളുടെ സ്രവങ്ങള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കൊറോണ പ്രൊട്ടോക്കോള്‍ അനുസരിച്ചുളള മുന്‍കരുതലുകള്‍ ഉറപ്പാക്കിയതിന് ശേഷം മാത്രമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌ക്കരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറ്റലിയില്‍ നിന്നും എത്തിയ മൂന്ന് പേര്‍ രോഗലക്ഷണങ്ങള്‍ മറച്ച് വെച്ചതോടെയാണ് സംസ്ഥാനത്ത് രണ്ടാമതും കൊറോണ പടര്‍ന്നത്. ഇറ്റലിക്കാരുടെ മകള്‍ക്കും മരുമകനും പ്രായമായ മാതാപിതാക്കള്‍ക്കും അടക്കം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിക്കാരുടെ മരുമകനുമായി നേരിട്ട് ഇടപഴകിയിട്ടുളള യുവാവിന്റെ അച്ഛനാണ് മരണപ്പെട്ടിരിക്കുന്നത്.

English summary
Coronavirus Tourism Places Closed In Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X