അഴിമതി, ആഡംബരകാർ: ബംഗാളി നടൻ ബോണി സെൻഗുപ്തയെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
ബംഗാളി സിനിമാ വ്യവസായത്തിലെ ചിലർക്ക് റിക്രൂട്ട്‌മെന്റ് അഴിമതിയിൽ നിന്ന് ക്രൈം വരുമാനം ലഭിച്ചതായി കണ്ടെത്തിയതായി ഇഡി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ബംഗാളി നടൻ ബോണി സെൻഗുപ്തയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വ്യാഴാഴ്ച രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂറില്‍ അധികം നീണ്ട് നിന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. രാവിലെ 10 മണിക്ക് സെൻട്രൽ ഏജൻസിയുടെ ഓഫീസിലെത്തി ഉച്ചയ്ക്ക് 2:30 ന് പുറത്തിറങ്ങിയെങ്കിലും സെൻഗുപ്തയെ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ചോദ്യം ചെയ്യുകയായിരുന്നു.
ഘോഷിനെ ചോദ്യം ചെയ്തതിന് ശേഷം, ബംഗാളി സിനിമാ വ്യവസായത്തിലെ ചിലർക്ക് റിക്രൂട്ട്‌മെന്റ് അഴിമതിയിൽ നിന്ന് ക്രൈം വരുമാനം ലഭിച്ചതായി കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി. സെൻഗുപ്തയ്ക്ക് ഒരു ആഡംബര കാർ വാങ്ങുന്നതിനായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) യുവജന വിഭാഗം നേതാവ് കുന്തൽ ഘോഷ് ഒരു ഓട്ടോമൊബൈൽ ഏജൻസിക്ക് പണം കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ സെന്‍ഗുപ്ത നിഷേധിച്ചു "കുന്തൽ ഘോഷിന് വേണ്ടി ഞാൻ 20 പരിപാടികളെങ്കിലും ചെയ്തിട്ടുണ്ട്, അതിന് അദ്ദേഹം എനിക്ക് 30-45 ലക്ഷം രൂപ നൽകി. ഒരു കാർ വാങ്ങാൻ എന്നെ സഹായിക്കാൻ അദ്ദേഹം പണം അയച്ചു. എന്നെ ചോദ്യം ചെയ്യാൻ ഇഡി വിളിച്ചേക്കുമെന്ന് എനിക്കറിയാമായിരുന്നു.''- സെന്‍ഗുപ്ത പറഞ്ഞു. "എന്നെ അറസ്റ്റ് ചെയ്യേണ്ടതൊന്നും ഞാൻ ചെയ്തിട്ടില്ല. കുന്തൽ എന്റെ മൊഴികൾക്ക് വിരുദ്ധമായാണ് പറയുന്നതെങ്കില്‍ അതിനെ നേരിടാനും ഞാന്‍ തയ്യാറാണ്. കേസിൽ അദ്ദേഹത്തിന്റെ പേര് ഉയർന്നപ്പോൾ, അന്വേഷണത്തിൽ ചേരാൻ എന്നെ വിളിക്കാമെന്നാണ് എന്റെ മനസ്സിൽ വന്നത്, "അദ്ദേഹം പറഞ്ഞു.
"ബോണി എനിക്ക് വേണ്ടി അഞ്ച് വർഷമായി പരിപാടികൾ ചെയ്തു. ഞാൻ കൊടുത്ത പണം അവൻ എന്ത് ചെയ്തു എന്ന് എനിക്കറിയില്ല''- എന്നായിരുന്നു വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന ബോണി സെൻഗുപ്തയെക്കുറിച്ചുള്ള ചോദ്യത്തിന് കുന്തൽ മറുപടി നല്‍കിയത്. കേസിൽ കുന്തൽ നേരത്തെ അറസ്റ്റിലായിരുന്നു. കേസിൽ നിരവധി അഭിനേതാക്കളുടെ പേരുകൾ ഉയർന്നുവന്നിട്ടുണ്ടെന്നും അവരെ ഉടൻ ചോദ്യം ചെയ്യാൻ വിളിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. 2021ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സെൻഗുപ്ത ബിജെപിയിൽ ചേർന്നിരുന്നുവെങ്കിലും കഴിഞ്ഞ വർഷം പാർട്ടി വിട്ടിരുന്നു.
അതേസമയം, ബോണിയെ പിന്തുണച്ചുകൊണ്ട് മറ്റൊരു നടനായ കൌശനി മുഖർജി രംഗത്ത് വന്നു. അദ്ദേഹം ഒരു വലിയ നടനാണ്, അത് പോലെ ഒരു വാഹനം വാങ്ങാൻ അദ്ദേഹത്തിന് കഴിയും. ഇയാൾ കേസിൽ ഉൾപ്പെട്ടിട്ടില്ലെന്ന് എല്ലാവർക്കും അറിയാം. പണത്തിന് വേണ്ടി സെലിബ്രിറ്റികൾ പരിപാടികൾ നടത്തുന്നത് തികച്ചും സാധാരണമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.












Click it and Unblock the Notifications