Get Updates
Get notified of breaking news, exclusive insights, and must-see stories!

തട്ടിയ 20 കോടി രാരിയും ഭര്‍ത്താവും എന്തുചെയ്തു? കാണൂ...

കൊച്ചി: കോളേജ് അഡ്മിഷന്‍ തട്ടിപ്പിലൂടെ രാരി ജയേഷും ഭര്‍ത്താവ് ജയേഷും സ്വന്തമാക്കിയത് 20 കോടി രൂപയാണ് എന്ന് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ചാനലിലെ അവതാരകയായ രാരി ജയേഷും ഭര്‍ത്താവും തട്ടിപ്പിലൂടെ സ്വന്തമാക്കിയ കോടികള്‍ റിയല്‍ എസ്‌റ്റേറ്റിലാണ് മുടക്കിയിരിക്കുന്നത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. ഓഡിയും ബെന്‍സുമടക്കമുള്ള ആഡംബര കാറുകളും ദമ്പതികള്‍ക്ക് സ്വന്തമായി ഉണ്ട്. വെറും രണ്ടേ രണ്ട് വര്‍ഷം കൊണ്ടാണ് ഇരുവരും ചേര്‍ന്ന് ഇത്രയും വലിയ തട്ടിപ്പ് നടത്തിയത്.

വാഗമണ്‍, പീരുമേട്, മൂന്നാര്‍ എന്നിവിടങ്ങളിലായിട്ടാണ് ദമ്പതികള്‍ സ്ഥലം വാങ്ങിക്കൂട്ടിയിരിക്കുന്നത്. അതും കണ്ണായ സ്ഥലത്താണ് ഇവര്‍ സ്ഥലം വാങ്ങിയിട്ടുള്ളത്. എറണാകുളം സൗത്ത് പോലീസ് ഇവരുടെ ഫ്‌ലാറ്റില്‍ നടത്തിയ റെയ്ഡിലാണ് ഈ സ്ഥലം വാങ്ങലുകളുടെ വിവരങ്ങള്‍ പുറത്ത് വന്നത്. പനമ്പള്ളി നഗറിലെ ഒരു വാടക ഫ്‌ലാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്.

rari-jayesh

വാഗമണ്ണില്‍ രണ്ടേക്കര്‍, മൂന്നാറില്‍ ഏഴ് ഏക്കര്‍, പീരുമേട്ടില്‍ അഞ്ചരയേക്കര്‍ ഇങ്ങനെ പോകുന്നു ഇവര്‍ വാങ്ങിയ സ്ഥലങ്ങളുടെ വിവരങ്ങള്‍. പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഇതിനെക്കുറിച്ചോ ബാങ്ക് അക്കൗണ്ടിനെക്കുറിച്ചോ ജയേഷ് വിട്ടുപറയാന്‍ തയ്യാറായിരുന്നില്ല. എച്ച് സി ബി സി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, എച്ച് ഡി എഫ് സി എന്നീ ബാങ്കുകളില്‍ ജയേഷിനുള്ള അക്കൗണ്ടുകളുടെ വിവരങ്ങള്‍ പോലീസിന് കിട്ടിയിട്ടുണ്ട്.

പനമ്പള്ളി നഗറിലെ ഇവരുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണം, ലാപ്‌ടോപ്, വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആദിത്യ ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്ന പേരില്‍ എന്‍ജിനീയറിംഗ് അഡ്മിഷന് വേണ്ടിയാണ് ഇവര്‍ വിദ്യാര്‍ഥികളില്‍ നിന്നും പണം തട്ടിയത്. 250 ലധികം വിദ്യാര്‍ഥികളെ ഇവര്‍ പറ്റിച്ചു എന്നാണ് പോലീസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+