ലോഡ്ജിൽ മുറിയെടുത്ത കമിതാക്കൾ വിഷം കഴിച്ചു! 17 വയസുകാരിയായ പെൺകുട്ടി മരിച്ചു, യുവാവ് ഗുരുതരാവസ്ഥയിൽ

  • Written By:
Subscribe to Oneindia Malayalam

തൊടുപുഴ: മൂന്നാറിലെ ലോഡ്ജ് മുറിയിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കമിതാക്കളിൽ പെൺകുട്ടി മരിച്ചു. തമിഴ്നാട് ഉദുമൽപ്പേട്ട പളപ്പംപട്ടി സ്വദേശി എ കുബേന്ദ്രന്റെ മകൾ കെ അളകുമീന(17)യാണ് മരിച്ചത്. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന സതീഷ് കുമാർ എന്ന യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയാണ് മൂന്നാർ നടയാർ റോഡിലെ ലോഡ്ജ് മുറിയിൽ ഇരുവരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. അളകുമീന സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നതായാണ് വിവരം. എന്നാൽ യുവാവിന് ജീവനുണ്ടായിരുന്നു. തുടർന്ന് ഇയാളെ ഉടൻ തന്നെ മൂന്നാർ ടാറ്റാ ടീ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

 ഉദുമൽപ്പേട്ട്...

ഉദുമൽപ്പേട്ട്...

തമിഴ്നാട് ഉദുമൽപ്പേട്ട കനകപാളയം ജെജെ നഗറിൽ സതീഷ് കുമാറും, പളപ്പംപട്ടി സ്വദേശി എ കുബേന്ദ്രന്റെ മകൾ കെ അളകുമീനയും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. സതീഷ് കുമാറുമായി അളകുമീനയ്ക്ക് പ്രണയ ബന്ധമുണ്ടെന്ന കാര്യം വീട്ടുകാർക്കും അറിയാമായിരുന്നു. എന്നാൽ ഇരുവരുടെയും പ്രണയത്തെ അളകുമീനയുടെ ബന്ധുക്കൾ ശക്തമായി എതിർത്തു. ഇതിനാലാകം കഴിഞ്ഞദിവസം രണ്ടുപേരും ഉദുമൽപ്പേട്ടയിൽ നിന്ന് നാട് വിട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ മുതലാണ് ഇരുവരെയും ഉദുമൽപ്പേട്ടയിൽ നിന്ന് കാണാതായത്.

മൂന്നാറിലേക്ക്...

മൂന്നാറിലേക്ക്...

ഉദുമൽപ്പേട്ടയിൽ നിന്നും രണ്ടുപേരും ബൈക്കിലാണ് മൂന്നാറിലേക്ക് യാത്ര തിരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മൂന്നാറിലെത്തിയ കമിതാക്കൾ വൈകീട്ട് മൂന്നര മണിയോടെ മൂന്നാർ നടയാർ റോഡിലെ ലോഡ്ജിൽ മുറിയെടുത്തു. വെള്ളിയാഴ്ച വൈകീട്ട് മുറിയെടുത്ത കമിതാക്കൾ പിന്നീട് മുറിയിൽ നിന്നും പുറത്തു പോയിട്ടില്ലെന്നാണ് വിവരം. തുടർന്ന് ശനിയാഴ്ച രാവിലെ ഒമ്പതര മണിയോടെയാണ് ഇവരുടെ മുറിയിൽ നിന്നും അസാധാരണമായ ശബ്ദം കേട്ടത്. കമിതാക്കളുടെ മുറിയിൽ നിന്നും അസ്വാഭാവികമായ രീതിയിൽ ഞെരക്കം കേട്ടതോടെ ലോഡ്ജ് ജീവനക്കാർ മൂന്നാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് സബ് ഇൻസ്പെക്ടർ ലൈജു മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണ് ലോഡ്ജ് മുറിയുടെ അകത്തു കടന്നത്.

വിഷം കഴിച്ച നിലയിൽ....

വിഷം കഴിച്ച നിലയിൽ....

മൂന്നാർ എസ്ഐയുടെ നേതൃത്വത്തിൽ വാതിൽ പൊളിച്ച് മുറിയിൽ പ്രവേശിച്ചപ്പോളാണ് ഇരുവരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ച് ജീവനൊടുക്കിയ അളകുമീനയുടെ മൃതദേഹം മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. തൊട്ടടുത്ത് തന്നെ സതീഷ് കുമാറിനെയും ഗുരുതരാവസ്ഥയിൽ കണ്ടെത്തി. സതീഷ് കുമാറിന് ജീവനുണ്ടെന്ന് മനസിലായതോടെ പോലീസ് സംഘം ഉടൻ തന്നെ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂന്നാർ ടാറ്റാ ടീ ആശുപത്രിയിൽ പ്രവേശിപ്പിച്ച സതീഷ് കുമാറിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം.

കാണ്മാനില്ലെന്ന്...

കാണ്മാനില്ലെന്ന്...

ജീവനൊടുക്കിയ അളകുമീന തമിഴ്നാട് ഉദുമൽപ്പേട്ട ശ്രീ ജിവിജി വിമൻസ് കോളേജിലെ അവസാന വിദ്യാർത്ഥിയാണ്. വെള്ളിയാഴ്ച രാവിലെ മുതൽ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ശനിയാഴ്ച രാവിലെ ബന്ധുക്കൾ ഉദുമൽപ്പേട്ട പോലീസിൽ പരാതി നൽകിയിരുന്നു. അളകുമീനയു സതീഷ് കുമാറും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും ബന്ധുക്കൾ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് സതീഷ് കുമാറിന്റെ ജെജെ നഗറിലെ വീട്ടിലെത്തി ഉദുമൽപ്പേട്ട പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൂന്നാർ പോലീസ് സ്റ്റേഷനിൽ നിന്നും സന്ദേശം ലഭിച്ചത്. മരണവിവരമറിഞ്ഞ് ഉദുമൽപ്പേട്ട പോലീസും ഇരുവരുടെയും ബന്ധുക്കളും മൂന്നാറിൽ എത്തിയിട്ടുണ്ട്. അളകുമീനയുടെ മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

പ്രമുഖ സീരിയൽ നടി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ! അവസരങ്ങൾ ലഭിച്ചില്ല, മാനസികമായി തളർന്നു...

പത്താം ക്ലാസ് വിദ്യാർത്ഥിനികൾ കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു...

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഭർത്താവിന് നൽകി വീട്ടമ്മ കായലിൽ ചാടി ജീവനൊടുക്കി! സംഭവം കൊച്ചിയിൽ...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
couple's suicide attempt in munnar; girl died, boy admitted in hospital.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്