യുവാവിന്റെ നഗ്നചിത്രം പകര്‍ത്തിയ ദമ്പതികള്‍ അറസ്റ്റില്‍
പറവൂര്‍: യുവതികളുടെ നഗ്നചിത്രം പകര്‍ത്തി പണം തട്ടിയ സംഭവങ്ങള്‍ ഇപ്പോള്‍ നിത്യേനയെന്നോണം മാധ്യമങ്ങളിലെ വാര്‍ത്തയാണ്. എന്നാല്‍ പ്രണയം നടിച്ച് യുവാവിനെ വശത്താക്കിയശേഷം പണം തട്ടിയ സംഭവത്തില്‍ സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. വളമംഗലത്താണ് സംഭവം.
എറണാകുളം സ്വദേശിയായ യുവാവുമായി ഫോണിലൂടെയാണ് സ്ത്രീ പരിചയത്തിലായത്. ഏറെക്കാലത്തെ ഫോണ്‍വിളിക്കുശേഷം യുവതി ഫോണ്‍ കാമുകനെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ യുവാവിനെ ലൈംഗികബന്ധത്തിനെന്ന പേരില്‍ വസ്ത്രങ്ങള്‍ അഴിക്കുകയും ചിത്രം പകര്‍ത്തുകയുമായിരുന്നു.

ചിത്രം പകര്‍ത്തിയതില്‍ ആദ്യം അസ്വാഭാവികത തോന്നാത്ത യുവാവ്, യുവതി പിന്നീട് പണത്തിനായി ഭീഷണി തുടങ്ങിയപ്പോഴാണ് വെട്ടിലായത്. യുവതിക്കൊപ്പം ഭര്‍ത്താവും ചേര്‍ന്ന് ഭീഷണി തുടങ്ങിയതോടെ പല തവണയായി ഇയാള്‍ പണം നല്‍കുകയും ചെയ്തു. പണം നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പണം നല്‍കാന്‍ തയ്യാറായത്.
കഴിഞ്ഞദിവസം യുവാവിനെ വീണ്ടും വീട്ടിലേക്ക് വിളിച്ചു വരുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കാന്‍ കൂട്ടാക്കാത്തതോടെ സ്ത്രീയും ഭര്‍ത്താവും തമ്മില്‍ ഇയാളെ മര്‍ദ്ദിച്ചതായും പറയുന്നു. ഇതോടെ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നും നഗ്നചിത്രങ്ങള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications