ദമ്പതിമാരില്‍ നിന്ന് 4.07 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചു; സ്റ്റേഷനില്‍ ആത്മഹത്യ ശ്രമം, പിന്നീട്!!

  • By: Akshay
Subscribe to Oneindia Malayalam

വണ്ടിപ്പെരിയാര്‍: ഹൈറേഞ്ചില്‍ നിന്ന് അറസ്റ്റിലായ ദമ്പതികളില്‍ നിന്ന് കണ്ടെത്തിയത് നാല് ലക്ഷത്തി ഏഴായിരം രൂപയുടെ കള്ളനോട്ടുകളള്‍. അഞ്ചൂ റു രൂപയുടെ കള്ളനോട്ടുമായി അറസ്റ്റിലായ ദമ്പതികളുടെ പക്കല്‍ നിന്നാണ് ഇത് കണ്ടെടുത്തത്. നെടുങ്കണ്ടം തുണ്ടിയില്‍ വീട്ടില്‍ ജോജോ ജോസഫ്(30), ഭാര്യ എറണാകുളം പൂണിത്തുറ ചമ്പകതറയില്‍ അനുപമ(23) എന്നിവരാണ് അറസ്റ്റിലായത്.

കള്ളനോട്ടുകള്‍ വിതരണംചെയ്യുന്ന അന്തസ്സംസ്ഥാന സംഘത്തിലെ കണ്ണികളാണ് പ്രതികളെന്നാണ് പോലീസ് നല്‍കുന്ന സൂചന. തിങ്കളാഴ്ച രാത്രിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍, വാഹനത്തില്‍ ദമ്പതിമാരുടെ പക്കല്‍നിന്നു പുതിയ അഞ്ഞൂറുരൂപയുടെ 77 കള്ളനോട്ട് പിടിച്ചെടുത്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് നാല് ലക്ഷം രൂപ കണ്ടെടുത്തത്.

 നാലുലക്ഷത്തി ഏഴായിരം രൂപ

നാലുലക്ഷത്തി ഏഴായിരം രൂപ

പ്രതികള്‍ നല്‍കിയ മൊഴിയെത്തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന എറണാകുളം വൈറ്റിലയിലെ ഫ്‌ലാറ്റില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് നാലുലക്ഷത്തി ഏഴായിരം രൂപയുംകൂടി പിടിച്ചെടുത്തത്.

 സംശയം തോന്നി

സംശയം തോന്നി

കഴിഞ്ഞദിവസം കുട്ടിക്കാനത്തെ പെട്രോള്‍പമ്പില്‍നിന്ന്, ഇവര്‍ സഞ്ചരിച്ച കാറില്‍ 500 രൂപയുടെ ഇന്ധനം നിറച്ചു. നോട്ടുവാങ്ങി പരിശോധിച്ച പമ്പിലെ ജീവനക്കാര്‍ക്ക് നോട്ടില്‍ സംശയം തോന്നുകയായിരുന്നു.

 പോലീസ് പിടികൂടി

പോലീസ് പിടികൂടി

വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ കുമളി ഭാഗത്തേക്ക് വേഗത്തില്‍ ഓടിച്ചുപോയി. പമ്പ് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ നടത്തിയ വാഹന പരിശോധനയില്‍ പെരിയാര്‍ ടൗണില്‍ വച്ച് വാഹനം പിടികൂടുകയായിരുന്നു.

 പ്രതിചേര്‍ത്തു

പ്രതിചേര്‍ത്തു

യുവതിക്ക് ഇതേക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് പോലീസ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ഇവരെ പ്രതിചേര്‍ക്കുകയായിരുന്നു. ഇവരുെട കുട്ടിയും അമ്മയോടൊപ്പം സ്റ്റേഷനിലാണുള്ളത്.

 ബ്ലേഡ് പോക്കറ്റില്‍ ഒളിപ്പിച്ചു

ബ്ലേഡ് പോക്കറ്റില്‍ ഒളിപ്പിച്ചു

ഫഌറ്റില്‍ പരിശോധന കഴിഞ്ഞ് സ്‌റ്റേഷനിലെത്തിയ ഉടന്‍ പ്രതിയായ ജോജോ ജോസഫ് കൈത്തണ്ട് മുറിച്ച് ആത്മഹത്യക്ക് ശഅരമിച്ചു. ഫഌറ്റിലെ പരിശോധനയ്ക്കിടയില്‍ ഇയാള്‍ ബ്ലേഡ് പോക്കറ്റില്‍ ഒളിപ്പിക്കുകയായിരുന്നു പോലീസ് പറയുന്നു.

 പോലീസ്

പോലീസ്

പോലീസുകാര്‍ ഉടന്‍ വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി.

English summary
Couples arrested at Vandipperiyar
Please Wait while comments are loading...