മലപ്പുറത്തെ ഭാര്യയും ഭര്‍ത്താവും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറം മേലാറ്റൂരില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു. മത സാമൂഹിക പ്രവര്‍ത്തനരംഗത് സജീവ സാന്നിധ്യമായിരുന്ന കാറലകത്ത് യൂസഫ് ഹാജി (78), ഭാര്യ കൊട്ടക്കോടന്‍ ഫാത്തിമ (73) എന്നിവരാണ് മരണപ്പെട്ടത്.

എട്ട് വര്‍ഷം മുമ്പ് അനാഥയായ മേഘക്ക് കൈനിറയെ വിവാഹ സമ്മാനവുമായി കുഞ്ഞാലിക്കുട്ടി വന്നു

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു യുസഫ് ഹാജിയുടെ മരണം. അദ്ദേഹത്തിന്റെ കബറടക്കം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഭാര്യ ഫാത്തിമ വൈകിട്ട് അഞ്ചോടെയും മരണപെടുകയായിരുന്നു.

yousafhaji

മരിച്ച യൂസുഫ് ഹാജി

യൂസഫ് ഹാജി മേലാറ്റൂര്‍ ഇര്‍ഷാദ് ഇംഗ്ലീഷ് സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്റ്്, സെന്‍ട്രല്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് എന്നി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

fathima

മരിച്ച ഫാത്തിമ

മക്കള്‍: മുഹമ്മദ് അഷ്‌റഫ് (എം.ഡി. സുമംഗലി ഓഡിറ്റോറിയം, മേലാറ്റൂര്‍ ആന്‍ഡ് ചെമ്മാണിയോട്, ആള്‍ കേരള ഓഡിറ്റോറിയം ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്), ഡോ.പി.കെ.ഷറഫുദ്ദീന്‍, പെരിന്തല്‍മണ്ണ (അസി. എം.ഡി, എന്‍.ടി ആശുപത്രി ഗ്രൂപ്പ്), അന്‍വര്‍, മുഹമ്മദ് ഫൈസല്‍ (ഇരുവരും ജിദ്ദ), റഹ്മത്തുള്ള (ഓസ്‌ട്രേലിയ), സഫിയ, ആമിന, ഖമറുന്നീസ.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Couples died together within a gap of few hours

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്