കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ സര്‍വ്വീസ് ഇനി വീടുകളിലേക്കും

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: കൊറിയര്‍ സര്‍വ്വീസ് വന്‍ വിജയം ആയതോടെ സേവനം വീടുകളിലേക്കും വ്യാപിപ്പിക്കാന്‍ കെഎസ്ആര്‍ടിസി ഒരുങ്ങുന്നു. രണ്ട് മാസം മുമ്പ് ആരംഭിച്ച കൊറിയര്‍ സര്‍വീസ് വന്‍ വിജയമായതോടെയാണ് പദ്ധതി വീടുകളിലേക്കും എത്തിക്കാന്‍ പദ്ധതി ഇടുന്നത്.

സംസ്ഥാനത്തെ തിരഞ്ഞെടുത്ത 24 കെഎസ്ആര്‍ടിസി ഡിപ്പോകളിലാണ് ഇപ്പോള്‍ കൊറിയര്‍ സര്‍വ്വീസ് നടത്തുന്നത്. കെഎസ്ആര്‍ടിസിയും ട്രാക്കോണും ചേര്‍ന്ന് നടത്തുന്ന കൊറിയര്‍ സര്‍വ്വീസില്‍ ഡിപ്പോകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ഓഫീസുകള്‍ തുറന്നതിനുശേഷമാകും വീടുകളിലേക്ക് സേവനം എത്തിക്കുക.

KSRTC

പദ്ധതി ആരംഭിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് കൊറിയര്‍ സര്‍വ്വീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സര്‍വ്വീസ് മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി എന്നും എത്രയും വേഗം വീടുകളിലേക്കുള്ള കൊറിയര്‍ സര്‍വ്വീസ് ആരംഭിക്കുമെന്നും ട്രാക്കോണ്‍ കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ഒക്ടോബര്‍ 23ന് ആരംഭിച്ച പദ്ധതി തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ ലാഭം കൊയ്യുന്നത്. കൊറിയര്‍ സര്‍വ്വീസ് വഴി പ്രതിമാസം രണ്ട് ലക്ഷം രൂപ വരെ കെഎസ്ആര്‍ടിസിക്ക് ലാഭം കിട്ടുന്നുണ്ട്. നഷ്ടത്തില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസിക്ക് കൊറിയര്‍ സര്‍വ്വീസില്‍ നിന്നു ലഭിക്കുന്ന ലാഭം കുറച്ചൊന്നുമല്ല ആശ്വാസം നല്‍കുന്നത്.

English summary
Courier Service in KSRTC Expanded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X