അപാകതയും അവ്യക്തതയും; ബാങ്കില്‍നിന്ന് എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ കുറ്റപത്രം കോടതി തിരിച്ചയച്ചു

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാസര്‍കോട്: അപാകതയും അവ്യക്തതയും പ്രകടമായതിനെത്തുടര്‍ന്ന് ബാങ്കില്‍ നിന്ന് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ കുറ്റപത്രം കോടതി തിരിച്ചയച്ചു. കാസര്‍കോട് പഴയ ബസ്സ്റ്റാന്റിലെ കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്ന് സ്ഥലത്തിന്റെ വ്യാജരേഖകള്‍ ഹാജരാക്കി പണം തട്ടിയ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് പൊലീസ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പാറക്കട്ടയിലെ സയ്യിദ് മുഹമ്മദ് കുഞ്ഞി, കൊടിബയലിലെ ഇസ്മയില്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

 court

2007 ആഗസ്റ്റ് 8നാണ് മുഹമ്മദ് കുഞ്ഞി ബന്ധുമായ ഇസ്മയിലിന്റെ സഹായത്തോടെ കോര്‍പ്പറേഷന്‍ ബാങ്കില്‍ മൊഗ്രാല്‍പുത്തൂരിലെ 13 സെന്റ് സ്ഥലത്തിന്റെ വ്യാജരേഖകള്‍ ഹാജരാക്കി പണം വായ്പയെടുത്തത്. എന്നാല്‍ മുതലും പലിശയും തിരിച്ചടക്കാതിരുന്നതിനെത്തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഹാജരാക്കിയത് വ്യാജ രേഖയാണെന്ന് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് 2012ലാണ് ബാങ്ക് അധികൃതരുടെ പരാതിയില്‍ രണ്ടു പേര്‍ക്കുമെതിര കാസര്‍കോട് ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേ സമയം പ്രതികളെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്ന കാര്യങ്ങളില്‍ അപാകതകള്‍ തിരിമുറിഞ്ഞതോടെ കോടതി മടക്കുകയായിരുന്നു.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
court returned bank robbery case file

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X