കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മന്ത്രിമാരുടെ പേരുകള്‍ സരിത കോടതിയില്‍ പറഞ്ഞില്ല'

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍.വി. രാജുവിനു മുന്നാകെ സരിത നല്‍കിയ മൊഴിയില്‍ ലൈംഗിക പീഡനം നടന്നതായി പറഞ്ഞിട്ടില്ലെന്ന് കോടതി ജീവനക്കാര്‍. സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കവെയാണ് ബെഞ്ച് ക്ലര്‍ക്കും ശിരസ്തദാറും സോളാര്‍ കമ്മീഷന് മുമ്പാകെ ഇത്തരത്തില്‍ മൊഴി നല്‍കിയത്.

സരിത വീട്ടുകാര്യങ്ങളെ കുറിച്ചാണ് കോടതിയെ അറിയിച്ചതെന്നാണ് കോടതി ജീവനക്കാര്‍ സോളാര്‍ കമ്മീഷന് മുന്‍പാകെ നല്‍കിയ മൊഴി. വീട്ടുകാരെ ഓര്‍ത്ത് ആശങ്കയും ദുഃഖവുമുണ്ടെന്നും ജഡ്ജിക്കു മുമ്പാകെ സരിത പറഞ്ഞതായും ജീവനക്കാരുടെ മൊഴിയിലുണ്ട്.

saritha-media

മജിസ്‌ട്രേറ്റിനു മുന്നില്‍ സരിത മന്ത്രിമാരുടെ അടക്കം പേരുകള്‍ പറഞ്ഞെന്നും ലൈംഗിക പീഡനത്തെകുറിച്ച് സൂചിപ്പിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇവ എഴുതിയെടുക്കാന്‍ കൂട്ടാക്കാത്ത സി.ജെ.എം എന്‍.പി രാജു സരിതയോട് ഇക്കാര്യം എഴുതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സരിത 30 പേജുള്ള മൊഴി തയ്യാറാക്കിയത്.

എന്നാല്‍ മൊഴി കോടതിയില്‍ എത്തുന്നതിന് മുന്നേ സരിതയുടെ കത്ത് മുക്കുകയായിരുന്നു. ഈ കത്താണ് ഈയിടെ പുറത്തുവന്ന് വിവാദത്തിനിടയാക്കിയത്. സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ച രാജുവിനെതിരെ ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ രാജുനെതിരെ അന്വേഷണം നടത്തി കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്.

English summary
Court staff says Saritha didn't name any minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X