കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് കല്യാണമല്ല, പീഡനം; മലപ്പുറത്ത് കോടതിയിടപെട്ട് തടഞ്ഞത് 12 ശൈശവ വിവാഹങ്ങള്‍...

  • By വരുണ്‍
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടികളെ ഇപ്പോഴും വിവാഹം ചെയ്തയക്കുന്നുണ്ട്. മുസ്ലീം മതവിഭാഗത്തിലാണ് ശൈശവ വിവാഹം ഏറെയും നടക്കുന്നത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് നടക്കാനിരുന്ന പന്ത്രണ്ട് പെണ്‍കുട്ടികളുടെ ശൈശവ വിവാഹം നിലമ്പൂര്‍ കോടതി ഇടപ്പെട്ട് തടഞ്ഞത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ തീരുമാനിച്ച മാതാപിതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ ശിശു സംരക്ഷണ ഓഫീസറും ശൈശവ വിവാഹ നിരോധന ഓഫീസറും സംയുക്തമായി സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതിയുടെ ഇടപെടല്‍.

child marriage

പ്രായയപൂര്‍ത്തായാക്ക പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കരുതെന്ന് ശിശു സംരക്ഷണ ഓഫീസര്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാന്‍ നീക്കം നടത്തി.

ഇതോടെ അധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു. 12 പെണ്‍കുട്ടികളുടേയും മാതാപിതാക്കളോട് തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടിട്ടുണ്ട്. നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആണ് വിവാഹം തടയാന്‍ ഇടക്കാല ഉത്തരവിറക്കിയത്. കുട്ടികള്‍ക്ക് 18 വയസ്സ് തികയുന്നത് വരെ വിവാഹം നടത്തരുതെന്നാണ് കോടതിയുടെ ഉത്തരവ്.

ഇത്രയധികം ശൈശവ വിവാഹങ്ങള്‍ ഒറ്റദിവസത്തില്‍ സംസ്ഥാനത്തെ ഒരു കോടതി തടയുന്നത് ഇതാദ്യമാണ്. 12 പെണ്‍കുട്ടികളില്‍ ഒരുകുട്ടിക്ക് 15 വയസാണുള്ളത്. ആറ് പെണ്‍കുട്ടികളുടെ വയസ്സ് 16, 17 വയസ്സുള്ള അഞ്ച് പെണ്‍കുട്ടികളും. മലപ്പുറത്ത് നിലമ്പൂരിനടുത്ത് മുത്തേടത്തും സമീപ പ്രദേശങ്ങളിലുമുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളാണിവര്‍.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Court stops marriages of 12 minor girls in malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X