സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍; സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ തുടര്‍ന്നിരുന്ന സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇന്നും നാളെയും നടപ്പാക്കും. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായണിത്. ഈ രണ്ട് ദിവസങ്ങളിലും സ്വകാര്യ ബസ് സര്‍വീസുണ്ടാകില്ല. കെഎസ്ആര്‍ടിസി പരിമിതമായ ബസ് സര്‍വീസുകള്‍ മാത്രമാണ് നടത്തുക. ആവശ്യമേഖലയിലുള്ളവര്‍ക്കും ആരോഗ്യ മേഖലയലിലുള്ളവര്‍ക്കുമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം, നേരത്തെ പ്രഖ്യാപിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

ലോകകപ്പ് വിജയത്തിന്റെ 38ാം വാർഷികാഘോഷം- ചിത്രങ്ങൾ
ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക. പാഴ്‌സല്‍ അനുവദിക്കുന്നതല്ല. ബേക്കറികള്‍, ഹോട്ടലുകള്‍ റെസ്‌റ്റോറന്റുകള്‍, എന്നിവ രാവിലെ ഏഴ് മുതല്‍ വൈകീട്ട് എഴ് വരെയാണ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഭക്ഷ്യോത്പന്നങ്ങള്‍, പലവ്യഞ്ജനം, മത്സ്യ മാംസ വില്‍പ്പന ശാലകള്‍ എന്നിവ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ പ്രവര്‍ത്തിക്കാം.
നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൊവിഡ് മാനദണ്ഡ പ്രകാരം പ്രവര്‍ത്തിക്കാവുന്നതാണ്. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറക്കും. നിത്യപൂജകളും ഉണ്ടാകുന്നതാണ്. ടിപിആര്‍ ഉയര്‍ന്ന മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കുന്നതാണ്. തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ തുടരുന്നതായിരിക്കും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കും.
സാരിയില്‍ കിടിലന്‍ ലുക്കില്‍ ശ്രുതി ഡാങ്കെ; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications