Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊവിഡ്!! രോഗ മുക്തി നേടിയത് ഒരാൾ മാത്രം

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരില്‍ ഏഴുപേര്‍ക്കും കോഴിക്കോട് രണ്ടുപേര്‍ക്കും കോട്ടയത്തും മലപ്പുറത്തും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ പരിശോധനാഫലം നെഗറ്റീവായി.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 437 പേർക്കാണ്. അതിൽ 127 പേർ ചികിത്സയിൽ തുടരുന്നുണ്ട്. 29,150 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്. ഇതിൽ 28,804 പേർ വീടുകളിലം 346 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇന്ന് 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 20,821 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 19,998 പേർക്ക് രോഗബാധയില്ലെന്ന് കണ്ടെത്തി.

 pin7-158755

ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 5 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് 4 മാസം പ്രായമുള്ള കുഞ്ഞിനാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദ്രോഗ ചികിത്സയിൽ കഴിയുകയായിരുന്ന കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്.കോഴിക്കോട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡി കോളജിലെ 2 ഹൗസ് സര്‍ജന്‍മാര്‍ക്കാണ് രോഗ് സ്ഥീരീകരിച്ചത്. ഇതില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശിയാണ്.ഇരുവരും കേരളത്തിന് പുറത്ത് നിന്ന് ട്രെയിനില്‍ വന്നവരാണ്.ഡോക്ടര്‍ മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ ഉണ്ടാവുന് ആക്രമണങ്ങളെ കര്‍ക്കശമായി നേരിടാന്‍ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിൻസിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. അതുകൊണ്ട് നിയന്ത്രണങ്ങള്‍ വളരെയധികം കര്‍ക്കശമാക്കും. പോലീസ് പരിശോധനയും കര്‍ശനമായി തുടരും.ഹോട്ട് സ്‌പോട്ട് ഒഴികെ ഉള്ള കണ്ണൂരിലെ സ്ഥലങ്ങളിലും ജനം പരമാവധി വീട്ടില്‍ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് നിയന്ത്രണങ്ങള്‍ ലംഘിച്ച 347 വാഹനങ്ങള്‍ പിടിച്ചെടുത്തു. പോലീസ് ആളുകളെ തടയുന്ന കൂട്ടത്തില്‍ ഹെല്‍ത്ത് സ്റ്റാറഫിനെ തടയുന്നതായി പരാതി വന്നിട്ടുണ്ട്. അത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+