കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടിതരാതെ കോവിഡ്, പല ജില്ലകളിലും രോഗവ്യാപനം രൂക്ഷം; ലോക്ക്ഡൗൺ നീട്ടിയേക്കും

നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രാജ്യത്ത് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. രോഗികളുടെ എണ്ണം കുത്തനെ ഉയർന്ന സംസ്ഥാനത്ത് ലോക്ക്ഡൗൺ അടക്കമുള്ള കർശന നിയന്ത്രണങ്ങളോടെ കോവിഡ് വ്യാപനം പിടിച്ചുകെട്ടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ ലോക്ക്ഡൗൺ അഞ്ചാം ദിവസത്തിലേക്ക് എത്തുമ്പോഴും രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്ന് തന്നെ നിൽക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

ഓലയുമായി ചേര്‍ന്ന് കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍-ചിത്രങ്ങള്‍ കാണാം

CV 1

കോവിഡ് നിയന്ത്രണവിധേയമായിട്ടില്ലെന്ന് സർക്കാരും അറിയിക്കുന്നു. കനത്ത ജാഗ്രതയാണ് ഇനിയുള്ള ദിവസങ്ങളിൽ വേണ്ടത്. നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്. ആരോഗ്യ വിദഗ്ധരും ലോക്ക്ഡൗൺ നീട്ടണമെന്ന നിർദേശം മുന്നോട്ടു വെച്ചിട്ടുണ്ട്. നമ്മള്‍ ഇപ്പോള്‍ ഒരു ലോക്ക്ഡൗണില്‍ ആയതിനാല്‍ നീട്ടിയാലും അതുമായി മുന്നോട്ട് പോകുന്നതില്‍ പ്രശ്നങ്ങളുണ്ടാവില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

CV 2

പരിശോധനകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് തന്നെ നിൽക്കുകയാണ്. ഒന്നര ലക്ഷത്തിനടുത്ത് സാമ്പിളുകളാണ് ഇപ്പോൾ സംസ്ഥാനത്ത് പ്രതിദിനം പരിശോധിക്കുന്നത്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,74,18,696 സാമ്പിളുകൾ പരിശോധിച്ചു.

CV 3

എറണാകുളം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് സ്ഥിതി അതീവ ഗൗരവകരമായി തന്നെ തുടരുന്നത്. അടുത്ത രണ്ടാഴ്ച എറണാകുളം ജില്ലയെ സംബന്ധിച്ചടുത്തോളം നിർണായകമാണ്. ജില്ലയിൽ മാത്രം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലുള്ള 12 പഞ്ചായത്തുകളുണ്ട്. അതേസമയം 1000 ഓക്സിജൻ ബെഡുകളോടുകൂടിയ കോവിഡ് ചികിത്സ കേന്ദ്രവും ജില്ലയിൽ ഒരുങ്ങുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്.

CV 4

എറണാകുളം കഴിഞ്ഞാല്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തുന്ന ജില്ലയാണ് മലപ്പുറം. രോഗികള്‍ മാത്രമല്ല ആശങ്കയായി നിലനില്‍ക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും അനുദിനം കൂടുകയാണ്. 39.03 ആണ് ജില്ലയിലെ ബുധനാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായി പ്രതിദിന കേസുകള്‍ ഇന്നലെ 5,000 കടന്നു. രണ്ടാം തരംഗത്തിന്റെ തുടക്കം മുതല്‍ സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന ടിപിആര്‍ ജില്ലയില്‍ പലദിവസവും രേഖപ്പെടുത്തിയിട്ടുണ്ട്.

Recommended Video

cmsvideo
Restrictions tightened in kerala | Oneindia Malayalam
Cv 5

സംസ്ഥാനത്ത് 4,32,789 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 15,71,738 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,01,647 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,67,211 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 34,436 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3593 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 75 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 740 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കിടിലന്‍ ലുക്കില്‍ ആരതി വെങ്കിടേഷ്, പുതിയ ചിത്രങ്ങള്‍ കാണാം

English summary
Covid 19 second wave new cases and TPR remains high in Kerala lockdown to be extend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X