സംസ്ഥാനത്ത് കോവിഡ് ചികിത്സ പ്രോട്ടോക്കോളിലും മാറ്റം; രോഗ സ്വഭാവമനുസരിച്ച് അഞ്ച് തരത്തിലുള്ള പരിചരണം
സംസ്ഥാനത്ത് ഇത് മൂന്നാം തവണയാണ് ചികിത്സാ പ്രോട്ടോക്കോൾ പുതുക്കുന്നത്
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗവ്യാപനം അപകടകരമായി തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് ലോക്ക്ഡൗൺ പ്രോട്ടോക്കോളിൽ സംസ്ഥാന സർക്കാർ മാറ്റം വരുത്തിയത്. ഇപ്പോഴിത ചികിത്സ പ്രോട്ടോക്കോളും പുതുക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം തരംഗം കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇത് മൂന്നാം തവണയാണ് ചികിത്സാ പ്രോട്ടോക്കോൾ പുതുക്കുന്നത്.
സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

അതാത് സമയത്തുള്ള വൈറസിന്റെ സ്വഭാവവും സംസ്ഥാനത്തെ സാഹചര്യവും അടിസ്ഥാനമാക്കിയാണ് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രോട്ടോക്കോൾ പുതുക്കാറുള്ളത്. മരണനിരക്ക് കുറയ്ക്കുക എന്ന പ്രഥമ പരിഗണനയോടെയാണ് പ്രോട്ടോക്കോൾ പുതുക്കിയിരിക്കുന്നത്. രണ്ടാം തരംഗത്തിൽ രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും മരണനിരക്ക് കുത്തനെ ഉയർന്നപ്പോഴും കേരളത്തിൽ അത് പിടിച്ചു നിർത്താൻ ആരോഗ്യ സംവിധാനങ്ങൾക്ക് സാധിച്ചിരുന്നു. എന്നിരുന്നാലും മരണനിരക്കിൽ ക്രമാനുഗതമായ വർധനവ് രേഖപ്പെടുത്തി. ഇത് ആവർത്തിക്കാതിരിക്കാനുള്ള ശ്രമമാണ് പുതുക്കിയ ചികിത്സ പ്രോട്ടോക്കോളിലെ പ്രധാന ലക്ഷ്യം.

രോഗം സ്ഥിരീകരിക്കുന്നവരെ എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് വിദഗ്ധ ചികിത്സ ഉറപ്പ് നൽകി വരുന്നത്. നേരിയത് (മൈൽഡ്), മിതമായത് (മോഡറേറ്റ്), ഗുരുതരമായത് (സിവിയർ) എന്നിങ്ങനെയാണ് രോഗിയുടെ ആരോഗ്യ സാഹചര്യം മനസിലാക്കി എ,ബി,സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കുന്നത്. രോഗ സ്വഭാവമനുസരിച്ച് അഞ്ച് തരത്തിലുള്ള പരിചരണമാണ് ഉറപ്പ് വരുത്തും.

നേരിയ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് നിരീക്ഷണം മാത്രം മതിയാകും. ആന്റിബയോട്ടിക്കുകളോ വൈറ്റമിന്‍ ഗുളികകളോ ഈ വിഭാഗത്തിൽ നല്‍കേണ്ടതില്ല. അതേസമയം കൃത്യമായ നിരീക്ഷണവും ഐസലേഷനും ഉറപ്പു വരുത്തും. അവർക്ക് അപായ സൂചനകളുണ്ടെങ്കിൽ (റെഡ് ഫ്‌ളാഗ്) നേരത്തെ തന്നെ കണ്ടുപിടിക്കാനുള്ള ഗൈഡ് ലൈൻ പുറത്തിറക്കിയിരുന്നു. ഇത് കൃത്യമായി പാലിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും വേണം.

കാര്യമായ രോഗലക്ഷണം ഇല്ലാത്തവർക്ക് ഹോം കെയർ ഐസോലേഷൻ മതിയാകും. വീട്ടിൽ തന്നെ ആരോഗ്യ പ്രവർത്തകർ നിർദേശിക്കുന്ന അത്രയും ദിവസം ക്വാറന്രൈനിൽ കഴിയണം. എന്നാല്‍ വീട്ടില്‍ ഐസലേഷന് സൗകര്യമില്ലാത്തവരെ ഡിസിസികളില്‍ (ഡൊമിസിലിയറി കെയർ സെന്റർ) പാര്‍പ്പിക്കേണ്ടതാണ്. എ വിഭാഗത്തിൽ ഉൾപ്പെടുന്ന രോഗികൾക്ക് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും (സിഎഫ്എൽടിസി) ബി വിഭാഗത്തിലെ രോഗികളെ സിഎസ്ടിഎല്‍സികളിലേക്കും എത്തിച്ചായിരിക്കും ചികിത്സ നൽകുക. ഗുരുതര രോഗമുള്ളവരെ കോവിഡ് ആശുപത്രിയിലേക്കും മാറ്റും.
Recommended Video

പ്രമേഹ രോഗികളിലെ മരണ നിരക്ക് കുറയ്ക്കാൻ പ്രമേഹ രോഗ നിയന്ത്രണത്തിന് പ്രത്യേക പ്രാധാന്യം നൽകി വരുന്നു. ഗർഭിണികളെ മരണത്തിൽ നിന്നും സംരക്ഷിക്കാൻ പ്രത്യേക ക്രിട്ടിക്കൽ കെയർ മാർഗ നിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ ക്രിട്ടിക്കൽ കെയർ, ഇൻഫെക്ഷൻ മാനേജ്‌മെന്റ്, പ്രായപൂർത്തിയായവരുടെ ക്രിട്ടിക്കൽ കെയർ, ശ്വാസതടസമുള്ള രോഗികൾക്കുള്ള വിദഗ്ധ ചികിത്സ, ആസ്പർഗില്ലോസിസ്, മ്യൂകോർമൈക്കോസിസ് ചികിത്സ എന്നിവയും പുതിയ പ്രോട്ടോകോളിൽ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications