കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലദോഷപ്പനിക്കാര്‍ക്ക് അഞ്ച് ദിവസത്തിനകം കൊവിഡ് ആന്റിജന്‍ ടെസ്റ്റ്, പുതിയ മാര്‍ഗരേഖ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് പുതിയ മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തുവിട്ടു. ജലദോഷപ്പനിയുള്ളവര്‍ക്ക് അഞ്ച് ദിവസത്തിനകം കൊവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതാണ്. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്ക് എത്രയും വേഗം പിസിആര്‍ പരിശോധനയും നടത്തുന്നതായിരിക്കും. പുതിയ പരിശോധനയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശം ആരോഗ്യ വകുപ്പാണ് പുറത്തുവിട്ടത്.

covid

നേരത്തെ ജലദോഷപ്പനിയുമായി വരുന്നവരില്‍ കൊവിഡ് പരിശോധന നടത്തിയിരുന്നില്ല. സംശയകരമായ സ്ഥലങ്ങളില്‍ നിന്ന് വരുന്നവരില്‍ മാത്രമാണ് പരിശോധന നടത്തിയിരുന്നത്. ഇനി ജലദോഷപ്പനിയുമായി അഞ്ച് ദിവസത്തിനുള്ളില്‍ എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നടത്തും.

ശ്വാസകോശ സംബന്ധമായ ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്നാണ് മാര്‍ഗരേഖയില്‍ പറയുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് ഏതെങ്കിലും രോഗം ബാധിച്ച് ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് അഡ്മിഷന് മുമ്പ് തന്നെ കൊവിഡ് പരിശോധന നടത്തി രോമുണ്ടോ എന്ന കാര്യം ഉറപ്പാക്കണമെന്നാണ് മാര്‍ഗരേഖയില്‍ പറയുന്നത്.

കേരളത്തില്‍ ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 313 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 307 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 134 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 106 പേര്‍ക്കും, എറണാകുളം ജില്ലയിലെ 99 പേര്‍ക്കും, കൊല്ലം ജില്ലയിലെ 86 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 77 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 71 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 47 പേര്‍ക്കും, വയനാട് ജില്ലയിലെ 40 പേര്‍ക്കും, കോട്ടയം ജില്ലയിലെ 33 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 31 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 16 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

English summary
Covid antigen test within five days for cold fever patients, New guidelines announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X