Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ കൊവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് ഇന്ന് അവലോകനയോഗം; പുതിയ നിർദ്ദേശങ്ങൾ ഉണ്ടാകും

കേരളത്തിൽ കൊവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് ഇന്ന് അവലോകനയോഗം; പുതിയ നിർദ്ദേശങ്ങൾ ഉണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. 11 മണിക്കാണ് യോഗം ചേരാൻ നിശ്ചയിച്ചിരിക്കുന്നത്. കോവിഡ്, ഒമൈക്രോൺ കേസുകൾ കുത്തനെ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ അവലോകന യോഗത്തിന് തീരുമാനമായിരിക്കുന്നത്.

നിലവിലെ സാഹചര്യങ്ങൾ യോഗത്തിൽ വിലയിരുത്തും. കഴിഞ്ഞ വർഷവും കോവിഡ് കുതിച്ചുയർന്നു നിൽക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനം അവലോകന യോഗം ചേർന്നിരുന്നു.

ഇത്തരം അവലോകന യോഗത്തിനു ശേഷമായിരുന്നു സംസ്ഥാനം അടച്ചുപൂട്ടലിലേക്കും കൂടുതൽ നിയന്ത്രണങ്ങളിലേക്കും എത്തിയിരുന്നത്.

1

ഇന്നത്തെ യോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങളും പ്രതിരോധ പ്രവർത്തന മാർഗങ്ങളും സ്വീകരിച്ചേക്കും എന്നാണ് സൂചന. ഇതിനായി വിദഗ്ധ സമിതിയുടെ സഹായം തേടും. പുതിയ നിർദ്ദേശങ്ങൾ ഉണ്ടായേക്കും. കേസുകൾ ഉയർന്നതിന് പിന്നാലെ ഇന്ന് സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിൻ നൽകിത്തുടങ്ങും. ഇന്നലെ കരുതൽ ഡോസ് വാക്സിൻ രജിസ്ട്രേഷൻ സംസ്ഥാനത്തുടനീളം ആരംഭിച്ചിരുന്നു. ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ , 60 വയസ്സിന് മുകളിൽ പ്രായമുള്ള അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് വാക്സിൻ എടുക്കുവാൻ സാധിക്കുക. കരുതൽ ഡോസ് വാക്സിൻ എടുക്കുന്നതിനായി രണ്ട് ഡോസും സ്വീകരിച്ച കഴിഞ്ഞ ഒമ്പത് മാസം കഴിയണം എന്ന നിബന്ധനയും ഉണ്ട്.

1

കേരളത്തിൽ മാത്രം 5 ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകരും അതേ അളവിൽ തന്നെ കൊവിഡ് മുന്നണി പോരാളികളും ഉണ്ട്. 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ വിദഗ്ധരുടെ നിർദ്ദേശം കൃത്യമായി പാലിച്ചു ഡോക്ടറുടെ അഭിപ്രായം ചോദിച്ചു മാത്രം വേണം കരുതൽ ഡോസ് വാക്സിൻ എടുക്കാൻ എന്ന നിർദേശവും ആരോഗ്യവകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്.

3

അതേസമയം, കരുതൽ ഡോസ് വാക്സിൻ ആയി നാം വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. ആദ്യം www.cowin.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയാകും. തുടർന്ന് രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതാണ്. Schedule precaution Dose എന്നാ അടുത്ത ഐക്കണിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് അവിടെ സെൻറർ ഉം കൃത്യമായ സമയവും രേഖപ്പെടുത്തി ബുക്ക് ചെയ്യാൻ സാധിക്കും.

4

അതേസമയം, കൗമാരക്കാർക്കുള്ള വാക്സീനേഷൻ ഇന്ന് അവസാനിക്കും. കൗമാരക്കാർക്ക് ബുധനാഴ്ച്ചയൊഴികെ ആഴ്ച്ചയിൽ എല്ലാ ദിവസവും വാക്സീൻ നൽകിയിരുന്ന രീതിയായിരുന്നു കേരളം സ്വീകരിച്ച് വന്നിരുന്നത്. എന്നാൽ, ഇനി മുതൽ മുതൽ ആഴ്ച്ചയിൽ നാല് ദിവസം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമാകും വാക്സീൻ കുട്ടികൾക്ക് സ്വീകരിക്കാൻ കഴിയുന്നത്. നിലവിൽ കേരളത്തിൽ, 15 ലക്ഷം കുട്ടികൾ ആണ് വാക്സിൻ നൽകേണ്ടേത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ , നാലര ലക്ഷത്തിനടുത്ത് വാക്സിനേഷൻ എത്താറായെന്ന് കണക്കുകൾ വ്യക്തമാക്തുന്നു.

6

കോ​വി​ഡ് നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഇന്നത്തെ യോഗം ആ​ലോ​ചി​ച്ചേക്കും. ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാണ് അ​വ​ലോ​ക​ന​യോ​ഗം ചേ​രുക. ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്യുമെന്നാണ് വിലയിരുത്തൽ. ഒ​ത്തു​ചേ​രു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കും. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം മ​റ്റി​ട​ങ്ങ​ളി​ലു​മെ​ല്ലാം സാ​നി​റ്റൈ​സ​റും മാ​സ്കും നി​ർ​ബ​ന്ധ​മാ​ക്കും. പൊ​തു വേ​ദി​ക​ളി​ൽ 150 പേ​രും അ​ട​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ 75 പേ​രും ഒ​ത്തു ചേ​രാ​മ​ന്നു​ള്ള നി​ല​വി​ലെ നി​ർ​ദേ​ശ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യേ​ക്കും.

6

അതേ സമയം, കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ കേ​സെ​ടു​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. എ​ന്നാ​ൽ, പൂ​ർ​ണ​മാ​യോ ഭാ​ഗീ​ക​മാ​യോ അ​ട​ച്ചി​ടു​ന്ന ന​ട​പ​ടി സ്വീ​ക​രി​ക്കി​ല്ല. അതേ സമയം, സംസ്ഥാത്ത് കോവിഡ് , ഒമൈക്രോൺ സാഹചര്യവും കേസുകളുടെ എണ്ണവും വർദ്ധിക്കുകയാണ്.

Recommended Video

cmsvideo
    രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 2 ലക്ഷത്തിലേക്ക്, കൂടുതല്‍ നിയന്ത്രണങ്ങള്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+