കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിൽ മരിച്ചയാളുടെ ഭാര്യയ്ക്കും ഡ്രൈവർക്കും കൊവിഡ്!! 40 പേർ നിരീക്ഷണത്തിൽ

  • By Desk
Google Oneindia Malayalam News

കൊച്ചി; കൊറോണ വൈറസ് ബാധിച്ച് മരിച്ചയാളുമായി സമ്പർക്കം പുലർത്തിയ രണ്ട് പേരെ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ പ്രവേശിപ്പിച്ചു. മരിച്ച മട്ടാഞ്ചേരി സ്വദേശിയായ 69 കാരന്റെ ഭാര്യയേയും ഇയാളെ എയർപോർട്ടിൽ നിന്നും വീട്ടിൽ എത്തിച്ച ഡ്രൈവറേയുമാണ് ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മട്ടാഞ്ചേരി സ്വദേശി താമസിച്ച ഫ്ളാറ്റിലെ ആളുകളും യാത്ര ചെയ്ത വിമാനത്തിൽ ഉണ്ടായിരുന്നവരും നിരീക്ഷണത്തിലാണ്.

വല്ലാർപാടം സ്വദേശിയായ ഡ്രൈവറുമായി ബന്ധപ്പെട്ട നാൽപതോളം പേരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി പേരുമായി ഇയാൾ സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇയാൾ രണ്ട് ബാങ്കുകളിലും പോയിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഡ്രൈവറിലൂടെ കൂടുതൽ പേരിൽ വൈറസ് ബാധയെത്താനുള്ള സാധ്യതയുണ്ടെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്.

corona-15845

ശനിയാഴ്ച രാവിലെയാണ് മട്ടാഞ്ചേരി സ്വദേശിയായ 69 കാരൻ മരിച്ചത്. ദുബൈയിൽ നിന്നും ഈ മാസം 16 നായിരുന്നു ഇയാൾ നാട്ടിലെത്തിയത്. കടുത്ത പനിയെ തുടർന്ന് ഈ മാസം 22 ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ഐസോലേഷനിൽ പ്രവേശിപ്പിച്ചു.

കടുത്ത ഹൃദ്രോഗിയും ഉയർന്ന രക്തസമ്മർദ്ദവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. അതേസമയം സുരക്ഷാക്രമീകരണങ്ങളോടെ മാത്രമേ മൃതദേഹം സംസ്കരിക്കൂവെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു. സംസ്കാര ചടങ്ങിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കില്ല.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്കാരം നടത്തുക. കുഴിച്ചിടുകയാണെങ്കിൽ തന്നെ ആഴത്തിൽ കുഴിച്ചിടണമെന്ന് മാർഗ നിർദ്ദേശമുണ്ട്. മുത്തം വെയ്ക്കൽ ചടങ്ങുകൾ അടക്കമുള്ളവ അനുവദിക്കില്ലെന്ന് വീട്ടുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണമാണിത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. മഹാരാഷ്ട്ര (4), ഗുജറാത്ത് (3), കര്‍ണാടകയ(2) മധ്യപ്രദേശ്, തമിഴ്‌നാട് ബിഹാര്‍, പഞ്ചാബ്, ഡല്‍ഹി, പശ്ചിമബംഗാള്‍, ജമ്മു കശ്മീര്‍ ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് നേരത്തേ മരണം റിപ്പോർട്ട് ചെയ്തത്.രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 850 ന് മുകളിൽ ആയിട്ടുണ്ട്.

കൊറോണയില്‍ വില്ലനായി ഈനാംപേച്ചി... ചൈനയില്‍ രോഗം പടര്‍ത്തിയത് ഇങ്ങനെ, വൈറസ് കണ്ടെത്തി!!കൊറോണയില്‍ വില്ലനായി ഈനാംപേച്ചി... ചൈനയില്‍ രോഗം പടര്‍ത്തിയത് ഇങ്ങനെ, വൈറസ് കണ്ടെത്തി!!

കൊറോണ പരിശോധന വെറും 5 മിനിറ്റിനുള്ളില്‍, ലോകത്തിന് പ്രതീക്ഷയേകി അമേരിക്കയുടെ പുതിയ കണ്ടുപിടിത്തംകൊറോണ പരിശോധന വെറും 5 മിനിറ്റിനുള്ളില്‍, ലോകത്തിന് പ്രതീക്ഷയേകി അമേരിക്കയുടെ പുതിയ കണ്ടുപിടിത്തം

ചൈനയുടെത് കൊടുംചതി; കൂട്ട മരണങ്ങള്‍ തടയാമായിരുന്നു, എല്ലാം ഒളിപ്പിച്ചത് ഇങ്ങനെ, ഒടുവില്‍...ചൈനയുടെത് കൊടുംചതി; കൂട്ട മരണങ്ങള്‍ തടയാമായിരുന്നു, എല്ലാം ഒളിപ്പിച്ചത് ഇങ്ങനെ, ഒടുവില്‍...

English summary
covid for wife and driver of deceased in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X