കോവിഡിന്റെ ഒന്നാം തരംഗത്തിലെ അഴിമതി; കമ്പിനിയുടെ പേരും തുകയും രേഖയിലില്ല, ഞെട്ടിക്കുന്ന വിവരങ്ങള്‍
തിരുവനന്തപുരം: കോവിഡിന്റെ ഒന്നാം തരംഗഘട്ടത്തില്‍ പിപിഇ കിറ്റും, മാസ്‌കും മൂന്നിരട്ടി വിലനല്‍കി വാങ്ങിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാസ്‌കും പിപിഇ കിറ്റും വാങ്ങാനായി മുന്‍കൂറായി 9 കോടി രൂപ നല്‍കിയ കമ്പിനിയായ സാന്‍ഫാര്‍മയുടെ പേരും കൈമാറിയ തുകയും കേരളാ മെഡിക്കല്‍ സരവീസസ് കേര്‍പ്പറേഷന്‍ മറച്ച് വച്ചുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാഹുലിന് ഇനി ഉപദേശകരില്ല, സച്ചിന് രണ്ടാമനാവും, പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ, പിഴച്ചത് ഇക്കാര്യത്തില്‍
മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്ന കമ്പിനിയാണെന്ന് പറയപ്പെടുന്ന സാന്‍ഫാര്‍മ എന്ന കമ്പിനിയുടെ വിവരങ്ങളാണ് മറച്ച് വച്ചത്. 224 കമ്പനികള്‍ക്കായി ആകെ 781 കോടി നല്‍കിയെന്നുള്ള വിവരാവകാശ മറുപടിയിലാണ് സാന്‍ഫാര്‍മയുടേയും അവര്‍ക്ക് നല്‍കിയ പണത്തിന്റെയും വിവരം ഇല്ലാത്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. .

മഹാരാഷ്ട്ര ആസ്ഥാനമായ ഇന്നുവരെ ആരും പേര് പോലും കേള്‍ക്കാത്ത ഒരു കമ്പിനിയാണ് സാന്‍ഫാര്‍മയെന്നും ഗൂഗിളില്‍ ഒരു വെബ്‌സൈറ്റ് പോലുമില്ലാത്ത കമ്പിനിയാണ് സാന്‍ഫാര്‍മയെന്നും നേരത്തെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കമ്പിനിയുടെ പേരും വിവരങ്ങളും നല്‍കിയ തുകയും മറച്ച് വെച്ചുവെന്ന സംഭവവും പുറത്ത് വരുന്നത്. അതേസമയം സാന്‍ഫാര്‍മ എന്ന കമ്പിനിക്ക് നല്‍കി എന്ന് പറയപ്പെടുന്ന തുക എവിടെ കൂട്ടിചേര്‍ത്തു എന്ന കാര്യത്തിലും ധാരണയായിട്ടില്ല. ഇത് എവിടെയുള്‍പ്പെടുത്തി എന്നതിനെ സംബന്ധിച്ചുള്ള അന്വേഷണവും ഇനി നടക്കേണ്ടതുണ്ട്.

2020 മാര്‍ച്ച് 29 നാണ് സാന്‍ഫാര്‍മ എന്ന പുത്തന്‍ തട്ടിക്കൂട്ട് കമ്പനി പിപിഇ കിറ്റും മാസ്‌കും നല്‍കാന്‍ തയ്യാറാണെന്ന് പറഞ്ഞ് കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് മെയില്‍ അയച്ചിരിക്കുന്നത്. നിപ്പയുടെ ഘട്ടത്തില്‍ 550 രൂപക്ക് സര്‍ക്കാര്‍ പിപിഇകിറ്റും മാസ്‌കും വാങ്ങിയ അതേ കമ്പിനിയില്‍ കരാര്‍ നല്‍കാതെ അതിന്റെ മൂന്നിരട്ടി വിലക്ക് 1550 രൂപക്കായിരുന്നു ഇത് വാങ്ങാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ അന്നത്തെ ജനറല്‍ മാനജേര്‍ ഡോ ദിലീപ്കുമാറും ഉദ്യോഗസ്ഥരും കരാര്‍ നല്‍കിയിരിക്കുന്നത്. 550 രൂപക്ക് വാങ്ങികൊണ്ടിരുന്ന കമ്പിനിയില്‍ കരാര്‍ നല്‍കുന്നതിനായി അതിന്റെ നീക്ക്‌പോക്കുകള്‍ക്ക് രണ്ട് മാസത്തോളം എടുത്തെങ്കിലും സാന്‍ഫാര്‍മ എന്ന കമ്പിനിക്ക് കരാര്‍ നല്‍കിയത് മിന്നല്‍ വേഗത്തിലായിരുന്നു.

ഇങ്ങനെ ഏകദേശം 9 കോടി രൂപയാണ് സാന്‍ഫാര്‍മക്ക് നല്‍കാനായി നിശ്ചയിച്ചിരുന്നത്. ഈ മുഴുവന്‍ തുകയും മുന്‍കൂറായി തന്നെ നല്‍കണമെന്നും കടലാസില്‍ പറയുന്നുമുണ്ട്. എന്നാല്‍ മുഴുവന്‍ തുകയും നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത് പിന്നീട് മുന്‍കൂടായി അതിന്റെ പകുതി തുകയും നല്‍കിയായിരുന്നു സാധനങ്ങള്‍ എത്തിച്ചത്. ശേഷം ബാക്കി തുകയും നല്‍കിയെന്നും റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ഒരു ദിവസം കൊണ്ട് പര്‍ചേസ് ഓര്‍ഡറും കൊടുത്തു. ഫയല്‍ കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നത് 9.3 കോടി രൂപയുടെ പര്‍ചേസ് നടന്നു എന്നാണ്.

ഇക്കഴിഞ്ഞ സപ്തംബര്‍ മാസം അതുവരെ കൊവിഡിന് വേണ്ടി ആകെ ചെലവഴിച്ച തുകയും ഏതൊക്കെ കമ്പനിക്ക് എത്ര രൂപ വീതം നല്‍കി എന്ന വിവരാകാശത്തിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പുറത്ത് വിടുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം മറുപടി കിട്ടിയതാണ് ഈ വര്‍ഷം ആഗസ്ത് 31 വരെ 781 കോടി രൂപ ചെലവഴിച്ചെന്നത്.

ഓരോ കമ്പനികളെയും ചെലവഴിച്ച പണവും പരിശോധിക്കുകയും ചെയ്തു. ടു ആര്‍ ഹെല്‍ത്ത് കെയര്‍ മുതല്‍ സൈഡസ് ഹെല്‍ത്ത് കെയര്‍ വരെയുള്ള 224 കമ്പനികളില്‍ നിന്നായി 781 കോടി രൂപയുടെ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും കോവിഡിന് വേണ്ടി വാങ്ങിയെന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ തന്ന വിവരാവകാശ രേഖയില്‍ പറയുന്നത്. എത്ര നോക്കിയിട്ടും സാന്‍ഫാര്‍മയുടെ പേര് കാണാനുമുണ്ടായില്ല. കൊടുത്ത 9.3 കോടി രൂപയും രേഖയിലില്ല. ആകെയുണ്ടായിരുന്നത് സണ്‍ഫാര്‍മയുടെ പേരില്‍ വാങ്ങിയതിന്റെ രണ്ട് കോടി 36 ലക്ഷം രൂപയുടെ കണക്ക് മാത്രമാണ്.

മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയവര്‍ ആ കമ്പനിയുടെ പേരും കണക്കും രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെങ്കില്‍ കൊവിഡ് കൊള്ളയ്ക്ക് പിന്നില്‍ വന്‍ ശക്തികളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. . ആദ്യ കാലകൊവിഡ് സമയത്ത് വാാങ്ങലുകളുടെ പല ഫയലുകളും മുക്കിയെന്ന ആക്ഷേപംശക്തമായിരിക്കെയാണ് രേഖകളും കാണാതെതെ പോയതെന്നതും സംശയംഉളവാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.