കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്‌ മഹാമാരി; കേരളത്തില്‍ പോളിങ്‌ ബൂത്തുകള്‍ വര്‍ധിപ്പിച്ച്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി; കോവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ്‌ നടക്കുന്ന കേരളത്തില്‍ പോളിങ്‌ ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അറിയിച്ചു. ബൂത്തുകളുടെ എണ്ണത്തില്‍ 89.65 ശതമാനം വര്‍ധനവാണ്‌ ഉണ്ടാകുകയെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മിഷ്‌ണര്‍ സുനില്‍ അറോറ വ്യക്തമാക്കി.രാജ്യത്ത്‌ നിയമസഭാ തിരഞ്ഞടുപ്പ്‌ നടക്കുന്ന കേരളം , പശ്ചിമബംഗാള്‍, തമിഴ്‌നാട്‌, അസം, പുതുച്ചേരി, എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ്‌ തിയതികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ആകെ 40,7771 പോളിങ്‌ ബൂത്തുകളാകും ഉണ്ടാകുക. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെ 21,794 പോളിങ്‌ ബൂത്തുകളാണ്‌ ഉണ്ടായിരുന്നത്‌.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളോടെയാകും തിരഞ്ഞെടുപ്പ്‌ നടക്കുക. പ്രചരണപ്രവര്‍ത്തനങ്ങള്‍ മുതല്‍ വോട്ടെടുപ്പ്‌ വരെയുള്ള ഘട്ടങ്ങള്‍ കര്‍ശന കോവിഡ്‌ പ്രോട്ടോക്കോള്‍ അനുസരിച്ചാകും നടക്കുകയെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

sunil arora

കേരളത്തില്‍ നിയമസഭ തിരഞ്ഞടുപ്പ്‌ അടുത്തിരിക്കെ കോവിഡ്‌ കേസുകള്‍ വീണ്ടും ഉയരുന്നത്‌ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്‌. തമിഴിനാട്‌ കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്ന്‌ സംസ്ഥാനത്ത്‌ പ്രവേശിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

കേരളത്തില്‍ ഒറ്റഘട്ടമായാണ്‌ നിയസഭ തിരഞ്ഞെടുപ്പ്‌ നടക്കുക. ഏപ്രില്‍ 6നാണ്‌ സംസ്ഥാനത്ത്‌ തിരഞ്ഞെടുപ്പ്‌ . മെയ്‌്‌ രണ്ടിന്‌ വോട്ടെണ്ണും. തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനം മാര്‍ച്ച്‌ 12ന്‌ പുറപ്പെടുവിക്കും. മാര്‍ച്ച്‌ 20ന്‌ പത്രികകളുടെ സൂക്ഷമ പരിശോധന നടക്കും. മാര്‍ച്ച്‌ 22നാണ്‌ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തിയതി.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

English summary
covid pandemic; election commission increases poling booths in Kerala states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X