കേരളത്തില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; ഒമ്പത് ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് 5ന് മുകളില്‍
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളവുമുള്പ്പെടുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വിവിധ സംസ്ഥാനങ്ങളിലായി 20 ജില്ലകളില്‍ അഞ്ച് ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. ഇതില്‍ ഒമ്പത് ജില്ലകളുള്ളത് കേരളത്തിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷനാണ് ഇക്കാര്യം അറിയിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട്ചെയ്തത്. ഒമൈക്രോണ്‍ വ്യാപനം തടയാന്‍ സംസ്ഥാനങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ജനങ്ങള്‍ ശ്രദ്ധ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.
പിവി അൻവർ എംഎല്‍എയുടെ അധികഭൂമി കേസ്; ഉടൻ ഭൂമി തിരിച്ചു പിടിക്കണം - ഹൈക്കോടതി
ഒമൈക്രോണ്‍ വ്യാപനം തടയാന്‍ ജനങ്ങള്‍ ശ്രദ്ധ പാലിക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അടുത്ത മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഒമൈക്രോണ്‍ വ്യാപനം ഇരട്ടിയായേക്കാമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കി. നിലവില്‍ കൊവിഡ് നാലാം തരംഗത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. അതിനാല്‍ ജാഗ്രതപാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ കൊവിഡ് കേസുകള്‍ കൂടുതലാണ്. എന്നാല്‍ ആഴ്ചതോറുമുള്ള കണക്കുകളില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ കുറയുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ് കൂട്ടിചേര്‍ത്തു.
ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാതലത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധയിടങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങളും ആരംഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലും,മധ്യപ്രദേശിലും മറ്റും രാത്രികാല കര്‍ഫ്യു ഏര്‍പ്പാടാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് രാത്രി കര്‍ഫ്യു സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
'പന്നിയിറച്ചി കഴിക്കുമോ, ഇല്ല ബീഫില്‍ ഉള്ളിയിട്ട് കഴിക്കാനാണ് ഇഷ്ടം'; ഐഷസുല്‍ത്താനയുടെ മറുപടി വൈറല്‍
കൂടാതെ, 200 പേര്‍ക്ക് മാത്രമേ വിവാഹങ്ങളിലും സാമൂഹിക ചടങ്ങുകളിലും പങ്കെടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ആവശ്യമായ എല്ലാ കോവിഡ്-സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കണമെന്നും യുപി സര്‍ക്കാര്‍ വ്യക്തമാക്കി. എല്ലാ കടയുടമകളോടും വ്യാപാരികളോടും മാസ്ക് ഇല്ലാത്തവര്‍ക്ക് സാധനം നല്‍കില്ലെന്ന നയം പിന്തുടരാന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇത്പോലെ ഡല്‍ഹി സര്‍ക്കാരും ഉത്തരവിട്ടിരുന്നു.
2021ലെ കൊവിഡും കേരളവും; ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍, അറിയേണ്ട കാര്യങ്ങള്‍
വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും യുപിയില്‍ എത്തുന്ന എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. റെയില്‍വേ, ബസ് സ്റ്റേഷനുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശിന് ശേഷം രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രണ്ടാമത്തെ സംസ്ഥാനമായി മാറിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്.
അഖിലേഷും, അരവിന്ദ് കേജ്രിവാളും ഒന്നിക്കില്ല; ഉത്തര്‍പ്രദേശില്‍ ഇത്തവണ തീ പാറും പോരാട്ടം
അടുത്ത വര്‍ഷം ആദ്യം സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ ഒമൈക്രോണിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്ന കാര്യം ആലോചിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് ഉത്തര്‍പ്രദേശിലെ രാത്രി കര്‍ഫ്യൂവിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.