Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തിന് ശേഷമുളള സ്ഥിതിയിൽ ആശങ്ക, തിങ്കളാഴ്ചത്തെ കൊവിഡ് അവലോകന യോഗം മാറ്റി വെച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചേരാനിരുന്ന കൊവിഡ് അവലോകന യോഗം മാറ്റി വെച്ചു. പകരം ബുധനാഴ്ച യോഗം ചേര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ട്. ഓണം പ്രമാണിച്ച് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത് രോഗവ്യാപനം രൂക്ഷമാക്കുമോ എന്നുളള ആശങ്ക സംസ്ഥാനത്ത് നിലവിലുണ്ട്. ടിപിആര്‍ പതിനേഴ് ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നത് ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
    കേരളം ലോക്ക്ഡൗണിലേക്കോ ? കേസുകൾ കത്തിക്കയറും

    സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഉയര്‍ന്ന പ്രതിദിന കണക്കുകളും ടിപിആര്‍ നിരക്കും പുറത്ത് വരുന്നു എന്നുളളത് ശുഭവാര്‍ത്തയല്ല. ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17 ശതമാനത്തിലേക്ക് എത്തിയത്. നൂറ് പേരില്‍ പരിശോധന നടത്തുമ്പോള്‍ 17 പേരിലും രോഗമുണ്ട് എന്നതാണ് അവസ്ഥ. എന്നാല്‍ ഗുരുതരാവസ്ഥയിലുളള രോഗികളുടെ എണ്ണത്തില്‍ വര്‍ധനവില്ല എന്നുളളത് കേരളത്തിന് ആശ്വാസകരമാണ്. പെരുന്നാളിന് ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തിപ്പെട്ടിരുന്നു. ഓണത്തിരക്കും കൊവിഡ് വ്യാപനത്തിന്റെ ആക്കം കൂട്ടും എന്ന് തന്നെയാണ് സംസ്ഥാനം ഭയപ്പെടുന്നത്.

    റംസാനും ബിഗ് ബോസിലെ ആത്മസുഹൃത്തുക്കളും; ഓര്‍മ്മകള്‍ പങ്കുവെച്ച് ആരാധകര്‍

    cm

    അതിനിടെ സംസ്ഥാനത്ത് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്. 66 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,494 ആയി.ചികിത്സയിലായിരുന്ന 25,586 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതോടെ 1,63,212 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,31,066 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    കൊവിഡ് മൂന്നാം തരംഗം ഉണ്ടായേക്കും എന്നുളള മുന്നറിയിപ്പുകള്‍ക്കിടെയാണ് സംസ്ഥാനത്ത് പ്രതിദിനം ഇത്രയധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് പ്രതിദിനം ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ വലിയൊരു ശതമാനവും കേരളത്തിലാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയേക്കും, ബെഡുകളും ഐസിയുകളും അതിവേഗം നിറയുന്നത് ആശങ്ക ഉയര്‍ത്തുന്നതാണ്. സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലും കിടക്കകള്‍ അന്‍പത് ശതമാനത്തിലേറെ നിറഞ്ഞുവെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+