• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് രണ്ടാം വ്യാപനം: കെഎസ്ഡിപിയിൽ കൊവിഡ് വാക്സിൻ ഫില്ലിങ് നടപടി തുടങ്ങി

തിരുവനന്തപുരം: കൊവിഡ് കൂടുതൽ അപകടകരമായി വ്യാപിക്കുകയാണ്. കൊവിഡ് രോഗികൾക്ക് നല്ല ചികിൽസ നൽകുക എന്നത് അതി ഗൗരവത്തോടെ നിർവഹിക്കേണ്ട സമയമാണിതെന്ന് ഇപി ജയരാജൻ. ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തണം. ആവശ്യത്തിന് വാക്സിൻ ലഭ്യമാക്കുക എന്നത് അതിൽ ഏറ്റവും പ്രധാനമാണ്. ഇന്ത്യയിലെ 18 വയസ്സിനു മുകളിലുള്ള മുഴുവൻ പേർക്കും 2022 ജനുവരി ആകുമ്പോൾ വാക്സിൻ നൽകണമെങ്കിൽ പ്രതിദിനം 68 ലക്ഷം ഡോസ് വേണം. ഇപ്പോൾ ഉൽപ്പാദനം 30 ലക്ഷമാണ്. കേന്ദ്ര സർക്കാർ വൻകിട മരുന്ന് കമ്പനികളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെകിനും വാക്സിൻ ഉൽപ്പാദനത്തിന്റെ കുത്തക നൽകാൻ നീക്കം നടത്തി. അതാണ് വാക്സിൻ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്സിൻ ഉൽപ്പാദിപ്പിക്കാനാവുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്. അവയെ പുനരുജ്ജീവിപ്പിക്കണം.

ഇതിനു പുറമെ ജി. എം. പി നിലവാരത്തിൽ ഇഞ്ചക്ഷൻ പ്ലാന്റുകളുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ വാക്സിൻ കോൺസെൻട്രേറ്റ് ഇറക്കുമതി ചെയ്ത് ഇഞ്ചക്ഷൻ കുപ്പികളിൽ (vial) നിറച്ച് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ലഭ്യമാക്കുക.

പൊതുമേഖലാ വ്യവസായ സ്ഥാപനമായ ആലപ്പുഴയിലെ കെഎസ്ഡിപിയിൽ ഇതു സാധിക്കും. കെഎസ്ഡിപിയിൽ നോൺബീറ്റാലാക്ടം ഇഞ്ചക്ഷൻ പ്ലാന്റ് എൽഡിഎഫ് ഗവൺമെന്റ് ഉദ്ഘാടനം ചെയ്തിരുന്നു. ഏറ്റവും ആധുനികമായ ജർമ്മൻ യന്ത്രം 50 കോടി ചെലവിലാണ് സ്ഥാപിച്ചത്. ഇതിൽ ഒരു ലൈനിൽ മിനിറ്റിൽ 300 ആംപ്യൂളുകളും 160 വയലുകളും ഉണ്ടാക്കാം. ഇതോടൊപ്പം കൊവിഡ് വാക്സിൻ കോൺസെൻട്രേറ്റുകൾ സൂക്ഷിക്കാനുള്ള - 20 മുതൽ - 80 ഡിഗ്രി വരെ തണുപ്പുള്ള ഡിഫ്രീസറും 2-8 ഡിഗ്രിയുടെ കോൾഡ് റൂമും മറ്റ് അത്യാവശ്യം യന്ത്രസാമഗ്രികൾകൂടി ഉറപ്പാക്കിയാൽ കൊവിഡ് കോൺസെൻട്രേറ്റിൽ നിന്ന് ഈ ലൈൻ ഉപയോഗപ്പെടുത്തി ഡോസുകൾ നിറയ്ക്കാനാവും. ഇതിനു 10 കോടി രൂപയേ ചെലവുള്ളൂ. 3 മാസം കൊണ്ട് ഇത് പ്രവർത്തനക്ഷമമാക്കാം.

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

വ്യവസായ വകുപ്പ് ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചുതുടങ്ങി. കടമ്പകൾ ഏറെ ഉണ്ടെങ്കിലും അതെല്ലാം മറികടക്കാനാകുമെന്നു തന്നെയാണ് വിശ്വാസം. കെ എം എംഎല്ലിൽ ഓക്സിജൻ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം കെ എസ് ഡി പി വാക്സിനും ലഭ്യമാക്കുന്നത് കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് കരുത്താകുമെന്നും ഇപി ജയരാജൻ പറഞ്ഞു.

cmsvideo
  Elderly couple took own life to protect grandson | Oneindia Malayalam

  ആരാധകരെ ഞെട്ടിച്ച് കൃതി സനോനിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

  English summary
  Covid Second Spread: Covid Vaccine Filling Process has started in KSDP
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X