കൊവിഡ് അവലോകനയോഗം തിങ്കളാഴ്ച; കൂടുതൽ നടപടികളോ?... ഇന്ന് ഞായറാഴ്ച നിയന്ത്രണം
കൊവിഡ് തിങ്കളാഴ്ച; കൂടുതൽ നടപടികളോ?... ഇന്ന് ഞായറാഴ്ച നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അവലോകനയോഗം തിങ്കളാഴ്ച ചേരും. പുതിയ നിർദേശങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. ഞായറാഴ്ചകളിലെ ലോക്ഡൗണിന് സമാനമായ നിയന്ത്രണം തുടരണോ എന്നതും അവലോകന യോഗത്തിൽ ചർച്ച ചെയ്യും.
നിലവിൽ ഇന്ന് സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകും. തീവ്ര പ്രഖ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ അവലോകന യോഗത്തിലാണ് ഞായറാഴ്ചയിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതി ഉള്ളത്.

സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ കർശനമായ വാഹന പരിശോധനയും ഉണ്ടായിരിക്കും. പരിശോധന അർദ്ധ രാത്രി വരെ നീണ്ടുനിൽക്കും. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി എങ്കിലും പുറത്തിറങ്ങുന്നവർ രേഖകൾ പ്രത്യേകം കരുതിയിരിക്കണം. ഇല്ലാത്തപക്ഷം, കടുത്ത നടപടികൾ പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകും.
പക്ഷേ വസ്തുക്കളായ പഴം, പച്ചക്കറി, മത്സ്യം എന്നിവ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. രാവിലെ 7 മണി മുതൽ രാത്രി 9 മണിവരെയാണ് പ്രവർത്തിക്കാൻ അനുമതി. ഹോട്ടലുകൾ, ബേക്കറി എന്നിവയ്ക്കും ഇന്ന് പ്രവർത്തനാനുമതി ഉണ്ട്. എന്നാൽ ആഹാരം ഇരുന്നു കഴിക്കാൻ വ്യക്തികൾക്ക് അനുവാദമില്ല. പകരം പാഴ്സൽ സൗകര്യവും ഹോം ഡെലിവറിയും ഉണ്ടാകും.
അതേസമയം യാത്രാ സൗകര്യങ്ങൾ തടസ്സമില്ലാതെ ഉണ്ടാകും. ദീർഘദൂര ബസ്സുകളും ട്രെയിനുകളും സർവീസ് നടത്തും. കോവിഡ് നിയന്ത്രണങ്ങൾ ഇവയെ ബാധിക്കില്ല. മുൻകൂട്ടി ബുക്ക് ചെയ്ത പ്രകാരം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രക്കാർക്ക് പോകാൻ കഴിയും. എന്നാൽ സംസ്ഥാനത്ത് തീയേറ്ററുകൾ അടഞ്ഞു തന്നെ കിടക്കും. വിവാഹത്തിനും മരണത്തിനും 20 പേർക്ക് മാത്രം പങ്കെടുക്കാൻ സാധിക്കും.
അതേസമയം, അതേസമയം, കേരളത്തിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. മൂന്നാം തരംഗ ത്തിലൂടെ രോഗവ്യാപനത്തിന് തോത് കുറയുകയാണ് ചെയ്തത്. കൊവിഡ് രോഗിയെ അടുത്ത പരിചരിക്കുന്നവർക്ക് മാത്രം ക്വാറന്റീൻ ഇരുന്നാൾ മതിയാകുമെന്നും വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇനി മുതൽ എല്ലാവർക്കും ക്വാറന്റീൻ ആവശ്യമില്ല. സംസ്ഥാനത്ത് കൊവിഡ് രോഗികളായി 3.6 ശതമാനം പേരാണ് ആശുപത്രികളിൽ ഉള്ളത്. ഒമൈക്രോൺ രോഗവ്യാപനമാണ് കൊവിഡ് കേസുകൾ ഉയരാൻ ഇടയാക്കിയത്. ഇതിന്റെ ഭാഗമായി തെക്കൻ കേരളത്തിൽ കടുത്ത നിയന്ത്രണങ്ങൾ സ്വീകരിച്ചിരുന്നു. ചില ജില്ലകളെ ഇതിന്റെ ഭാഗമായി സി കാറ്റഗറിയിൽ ഉൾപ്പെടുത്തി.
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ഇടുക്കി കോട്ടയം എന്നീ ജില്ലകളാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. തെക്കൻ ജില്ലകളിലെ സാഹചര്യം മോശമാക്കുന്നതിനാൽ കടുത്ത നിയന്ത്രണങ്ങൾ തന്നെ ജില്ലകളിൽ സ്വീകരിച്ച വരുന്നു. പൊതു പരിപാടികൾക്ക് പൂർണ്ണമായും നിരോധനം ഏർപ്പെടുത്തിയതായി മന്ത്രി പറഞ്ഞിരുന്നു. ജില്ലകളിലെ തിയേറ്ററുകൾ പൂർണമായും അടച്ചു പൂട്ടി. ജിംനേഷ്യം നീന്തൽ കുളങ്ങൾ എന്നിവയും തുറക്കില്ല. ദേവാലയങ്ങളിലും നിയന്ത്രണം. വിവാഹത്തിനും മരണത്തിനും 20 പേർക്ക് പ്രവേശനാനുമതി അംഗീകരിച്ച നിയന്ത്രണം കൊണ്ടു വന്നു.












Click it and Unblock the Notifications