എംഎം മണി കൈയ്യേറ്റക്കാരുടെ മിശിഹയെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി

 • Posted By:
Subscribe to Oneindia Malayalam

ഇടുക്കി: എംഎം മണിക്കെതിരെ ആരോപണവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാന്‍ രംഗത്ത്. കൊട്ടക്കമ്പല്ലൂരിലെ ഭൂമി തര്‍ക്കമുമായി ജോയ്‌സ് ജോര്‍ജിനെ രക്ഷിക്കാനല്ല, കൈയ്യേറ്റകാരെ സഹായിക്കാനാണ് മണി സിപിഐയ്‌ക്കെതിരെ തിരിഞ്ഞത്. കൈയ്യേറ്റ മാഫിയയുടെ മിശിഹയാണെന്ന് എംഎം മണി തെളിയിച്ചിരിക്കുകയാണെന്ന് കെകെ ശിവരാമന്‍ പറഞ്ഞു.

'എന്റേം മക്കൾടേം കണ്ണീർ ആരൊപ്പും', ഉമ്മൻചാണ്ടിയെ സാക്ഷിയാക്കി ഭാര്യ മറിയാമ്മ ഉമ്മൻ ചോദിച്ചു! വീഡിയോ

കൈയ്യേറ്റക്കാരില്‍ നിന്നും ഏതൊക്കെ സിപിഎം നോതാക്കള്‍ ആരൊക്കെ പണം വാങ്ങിയെന്ന് പറയാന്‍ തനിക്കറിയാമെന്നും അത് തന്നെക്കൊണ്ട് പറയിപ്പിക്കാന്‍ നിര്‍ബന്ധിപ്പിക്കരുതെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ പറഞ്ഞു. എംഎം മണി കൈയ്യേറ്റകാരുടെ മിശിഹയായി മാറിയെന്നും ശിവരാമന്‍ പറഞ്ഞു.

manicpi

കൈയ്യേറ്റക്കാര്‍ക്ക് വേണ്ടി വാദിക്കുന്നത് സര്‍ക്കാരിലെ ഒരു മന്ത്രിക്ക് ഭൂഷണമല്ല. സിപിഐ കൈയ്യേറ്റക്കാരില്‍ നിന്നും പ്രതിഫലം വാങ്ങിയിട്ടില്ല, സിപി ഐ നേതാക്കളില്‍ ആരെങ്കിലും കൈയ്യേറ്റകാരില്‍ നിന്ന പണം വാങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പിന്നെ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും ശിവരാന്‍ പറഞ്ഞു.

അന്‍വര്‍ എംഎല്‍എയെ പൂട്ടാന്‍ റവന്യൂ വകുപ്പ്; അന്വേഷണം പ്രഖ്യാപിച്ചു, സര്‍ക്കാര്‍ ഭൂമി കൈയ്യേറിയോ?

cmsvideo
  M M Mani About Athirappally Project | Oneindia Malayalam

  ജോയ്‌ജോര്‍ജ്ജിന്റെ പട്ടയം റദ്ദാക്കാന്‍ സിപിഐ നേതാക്കള്‍ കോണ്‍ഗ്രസുകാരില്‍ നിന്ന് പണം വാങ്ങിയെന്ന് മന്ത്രി പറഞ്ഞത് നെറികേടാണ്. ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയ വിഷയവുമായി ബന്ധപ്പെട്ട് സിപിഐ ക്കെതിരെ വിമര്‍ശനവുമായി എംഎം മണി കഴിഞ്ഞ ദിവസം രംഗത്ത് വന്ന സാഹചര്യത്തിലാണ് സിപിഐ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

  English summary
  minister mm mani is trying to protect land mafia. says cpi idukki district secretary kk sivaraman on kottakamballur land issue.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്