'മെട്രോ' ഗർഭിണിയെ കെട്ടി കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുന്നത്! പോസ്റ്റ് ഷെയർ ചെയ്ത് എംഎൽഎ കുടുങ്ങി!

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: കൊച്ചി മെട്രോ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ പരിഹസിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സിപിഐ വനിത എംഎൽഎ വെട്ടിലായി. വൈക്കത്തെ എംഎല്‍എ സികെ ആശയാണ് വെട്ടിലായിരിക്കുന്നത്.

എട്ട് മാസം ഗർഭിണിയായ സ്ത്രീയെ വിവാഹം കഴിച്ച് ജനിക്കുന്ന കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുന്നത് പോലെയാണ് സംസ്ഥാന സർക്കാർ മെട്രോയുടെ അവകാശ വാദം ഉന്നയിക്കുന്നതെന്നായിരുന്നു സികെ ആശ ഷെയർ ചെയ്ത പോസ്റ്റ്.

asha

സമീർ എന്നയാളുടേതാണ് പോസ്റ്റ്. ജൂൺ എട്ടിനാണ് ആശ പോസ്റ്റ് ഷെയർ ചെയ്തത്. താൻ കൂടി അംഗമായ മുന്നണി സർക്കാരിനെ പരിഹസിക്കുന്ന പോസ്റ്റാണെന്ന് ചിന്തിക്കാതെയാണ് ആശ പോസ്റ്റ് ഷെയർ ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അണികൾ വിമർശനവുമായി രംഗത്തെത്തി.

സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ച് എംഎൽഎ മാപ്പപേക്ഷയുമായി രംഗത്തെത്തി. മനഃപൂർവ്വമല്ലാതെയാണ് പോസ്റ്റ് ഷെയർ ചെയ്തതെന്നായിരുന്നു എംഎൽഎയുടെ വിശദീകരണം. ആർക്കെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണെന്നും എംഎൽഎ വ്യക്തമാക്കി.

English summary
cpi mla share fb post against metro controversy
Please Wait while comments are loading...