കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റബ്ബര്‍ കൃഷി ചെയ്തിരുന്നിടത്ത് സര്‍ക്കാര്‍ സഹായത്തോടെ സിപിഐ കരനെല്‍ കൃഷി ആരംഭിച്ചു

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി അമരമ്പലം കൃഷിഭവന്റെ സഹായത്തോടെ സി.പി.ഐ അമരമ്പലം ലോക്കല്‍ കമ്മറ്റി കരനെല്‍ കൃഷി ആരംഭിച്ചു. പരിപാടി അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.സുജാത ഉദ്ഘാടനം ചെയ്തു. നെല്‍കൃഷി വ്യാപനം ലക്ഷ്യം വെച്ച് മുന്‍ അധ്യാപകന്‍ ശങ്കര്‍ ദാസ് മാസ്റ്ററുടെ രണ്ടര ഏക്കര്‍ സ്ഥലത്താണ് സര്‍ക്കാര്‍ സഹായത്തോടെ കരനെല്‍ കൃഷി ആരംഭിച്ചത്.

മുന്‍പ് റബ്ബര്‍ കൃഷി നടത്തിയിരുന്ന സ്ഥലത്താണ് കര നെല്‍കൃഷി ആരംഭിച്ചിട്ടുള്ളത്. കൃഷിഭവന്‍ സൗജന്യമായി നല്‍കിയ 120 ദിവസം കൊണ്ട് വിളവ് എടുക്കാവുന്ന ജ്യോതി ഇനം വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്.ഒരു ഹെക്ടര്‍ കൃഷി ചെയ്യാന്‍ 13600 രൂപ സര്‍ക്കാര്‍ സഹായവും അമരമ്പലം കൃഷിഭവന്റെ നേതൃത്വത്തില്‍ ലഭിക്കും.

news

നെല്‍കൃഷിയുടെ വിത്തിടല്‍ ചടങ്ങില്‍ സി.പി.ഐ മണ്ഢലം സെക്രട്ടറി ആര്‍ പാര്‍ത്ഥസാരഥി അദ്ധ്യക്ഷനായിരുന്നു. കൃഷി ഓഫീസര്‍ ലിജു എബ്രഹാം പദ്ധതി വിശദീകരിച്ചു. വാര്‍ഡ് അംഗങ്ങളായ അജിഷ, ശോഭന, സി.പി.ഐ.അമരമ്പലം ലോക്കല്‍ സെക്രട്ടറി കെ.ഹരിദാസന്‍, ഐ.ന്‍.ടി.യു.സി. മണ്ഢലം പ്രസിഡന്റ് പി.ടി ഉമ്മര്‍, രാജ്‌മോഹന്‍, ആര്‍ ശ്രീരംഗനാഥന്‍, ടി.കെ.സോമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മറ്റുരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടി മാതൃകയാകുന്ന രീതിയിലാണ് സി.പി.ഐ പ്രവര്‍ത്തകര്‍ കരനെല്‍കൃഷി ഏറ്റെടുത്ത് നടത്തുന്നത്. ഇത്തരത്തില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മറ്റു ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴിലും ആവശ്യമാകുന്നിടത്തെല്ലാം പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൃഷിയുമായി രംഗത്തുവരാനാണ് സി.പി.ഐയുടെ നീക്കം.

English summary
CPI started paddy agriculture in land where rubber was cultivated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X