• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പി എസ് സി നിയമനങ്ങളെക്കുറിച്ച് നടക്കുന്നത് വ്യാജപ്രചാരണം, നിയമനം നല്‍കിയത് 1,33,132 പേര്‍ക്ക്'

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നടത്തിയ പി എസ് സി നിയമനങ്ങളെക്കുറിച്ച് വ്യാജപ്രചരണങ്ങൾ കൊണ്ടുപിടിച്ചു നടക്കുന്ന കാലമാണിതെന്ന് സിപിഎം നേതാവ് കെഎന്‍ ബാലഗോപാല്‍. സത്യവുമായി പുലബന്ധം പോലുമില്ലാത്ത കണക്കുകൾ സോഷ്യൽ മീഡിയയിൽ പറന്നു നടക്കുകയാണെന്നും അദ്ദേഹം പറയുന്നു. ശരിയായ കണക്കുകള്‍ ഇത്തരത്തിലാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അവകാശപ്പെടുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഇടത് സര്‍ക്കാര്‍

ഇടത് സര്‍ക്കാര്‍

ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നടത്തിയ പി എസ് സി നിയമനങ്ങളെക്കുറിച്ച് വ്യാജപ്രചരണങ്ങൾ കൊണ്ടുപിടിച്ചു നടക്കുന്ന കാലമാണ്. സത്യവുമായി പുലബന്ധം പോലുമില്ലാത്ത കണക്കുകൾ സോഷ്യൽ മീഡിയയിൽ പറന്നു നടക്കുകയാണ്.

ശരിയായ കണക്കുകൾ നമുക്കൊന്ന് ചർച്ച ചെയ്യാം.

ഉമ്മൻചാണ്ടി സർക്കാരിനേക്കാൾ

ഉമ്മൻചാണ്ടി സർക്കാരിനേക്കാൾ

* 2016 ൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 2020 ഏപ്രിൽ 30 വരെ പബ്ലിക് സർവ്വീസ് കമ്മീഷൻ വഴി നിയമനം നൽകിയ ഉദ്യോഗാർഥികളുടെ എണ്ണം 1,33,132.

* മുൻ യുഡിഎഫ് സർക്കാർ നാലുവർഷം പിന്നിട്ടപ്പോൾ നിയമനം നൽകിയത് 1,23,104 പേർക്ക്‌. ‌ (2015 ജൂൺ 4 ലെ കണക്ക്‌)

* ഉമ്മൻചാണ്ടി സർക്കാരിനേക്കാൾ പതിനായിരത്തിലേറെ നിയമനങ്ങൾ പിണറായി സർക്കാർ കൂടുതൽ നടത്തി. എൽഡിഎഫ്‌ സർക്കാർ സൃഷ്‌‌ടിച്ച പുതിയ തസ്‌തികകൾ നിരവധി. യുഡിഎഫ് സർക്കാർ റിപ്പോർട്ട് ചെയ്യാതിരുന്ന ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്തു. അവയിൽ ചിലതു മാത്രം താഴെ പറയുന്നു:

പൊലീസ് ഡിപ്പാർട്ട്മെൻറിൽ

പൊലീസ് ഡിപ്പാർട്ട്മെൻറിൽ

1. ആരോഗ്യ-സാമൂഹ്യനീതി മേഖലയിൽ 5985 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി.

2. നീതിന്യായ വ്യവസ്ഥയുടെ ശാക്തീകരണത്തിന്റെ ഭാഗമായി 1990 നിയമനങ്ങൾ.

3. പൊലീസ് ഡിപ്പാർട്ട്മെൻറിൽ 4933 പുതിയ തസ്തികകൾ.

4. ഹയർസെക്കണ്ടറിയിൽ 3540 തസ്തികകൾ.

ലോക്ക്ഡൌൺ കാലത്തുപോലും

ലോക്ക്ഡൌൺ കാലത്തുപോലും

ലോക്ക്ഡൌൺ കാലത്തുപോലും10054 പേർക്ക്‌‌ പിഎസ്‌സി അഡ്വൈസ് മെമ്മോ‌ അയച്ചു‌. 55 റാങ്ക്‌ലിസ്‌റ്റും ഈ കാലയളവിൽ പ്രസിദ്ധീകരിച്ചു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തെ താൽക്കാലിക നിയമനങ്ങളുടെ കണക്കു നോക്കാം.

* 2011---12ൽ താൽക്കാലിക ജീവനക്കാരുടെ എണ്ണം 31,899.

* 2012--13 ൽ താൽക്കാലിക ജീവനക്കാരുടെ എണ്ണം 25,136

കേന്ദ്രസർക്കാർ

കേന്ദ്രസർക്കാർ

എൽഡിഎഫ്‌ വന്നശേഷം 2020--21ൽ താൽക്കാലിക നിയമനങ്ങൾ 11,674 മാത്രം. മൂന്നിലൊന്നായി കുറഞ്ഞു

കേന്ദ്രസർക്കാർ തസ്‌തികകളിൽ രാജ്യമൊട്ടുക്ക്‌ നിയമനം നടത്തേണ്ട ചുമതല യുപിഎസ്‌സിക്കാണ്‌. യുപിഎസ്‌സി എന്തൊക്കെ ചെയ്‌തു എന്നു നോക്കാം:

* ഇക്കഴിഞ്ഞവർഷം നടന്നത്‌ വെറും 14000 നിയമനങ്ങൾ

* ഇതിൽത്തന്നെ പരീക്ഷ നടത്തിലിസ്റ്റ് പ്രസിദ്ധീകരിച്ചു നടത്തിയ നിയമനങ്ങൾ 6318.

* റെയിൽവേയിൽ ചരിത്രത്തിലില്ലാത്ത വണ്ണം നിയമന നിരോധനം.

* ഇനി പുതിയ തസ്തികകൾ റെയിൽവേ സൃഷ്ടിക്കില്ല.

ബി എസ് എൻ എലിൽ

ബി എസ് എൻ എലിൽ

* കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സൃഷ്ടിച്ച തസ്തികകൾ പുനഃപരിശോധിക്കുകയും ചെയ്യുന്നു.

* ബി എസ് എൻ എലിൽ മാത്രം ഒറ്റ ദിവസം

80, 000 ഓളം ജീവനക്കാരെ നിർബന്ധിത വിരമിക്കലിനു വിധേയമാക്കി.

രാജ്യം മുഴുവനും, സായുധസേനയുൾപ്പെടെ പല വകുപ്പുകളിലേയ്ക്ക് നിയമനം നടത്തുന്ന എസ്‌എസ്‌സി (Staff Selection Commission) യുടെ സ്ഥിതിയോ?

കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിൽ

കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിൽ

* എസ്‌എസ്‌സിക്ക്‌ നടത്താനായത്‌ 16,160 നിയമനങ്ങൾ മാത്രം.

* മറ്റു റിക്രൂട്ട്മെന്റ് ബോർഡുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും അവസ്ഥയും സമാനം.

മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ എന്താണെന്നോ?

* കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിൽ പിഎസ്‌സി നടത്തിയത് വെറും 30 പരീക്ഷകൾ.

* നിയമനം നൽകിയത് 8640 പേർക്ക്.

മറ്റ് സംസ്ഥാനങ്ങളില്‍

മറ്റ് സംസ്ഥാനങ്ങളില്‍

* 1950ൽ നിലവിൽ വന്ന ശേഷം രാജസ്ഥാനിൽ പിഎസ്‌സി നിയമിച്ചത്‌ വെറും 283240 പേരെ.

* തമിഴ്‌നാട്ടിൽ നേരിട്ടുള്ള നിയമനത്തിലൂടെ കഴിഞ്ഞ വർഷം ജോലി ലഭിച്ചത് 17,648 പേർക്ക്‌ മാത്രം.

* ഗുജറാത്ത്, മഹാരാഷ്ട്ര, യുപി എന്നീ സംസ്ഥാനങ്ങളിലെ പിഎസ്‌സികളുടെ വെബ്സൈറ്റുകൾ പോലും പ്രവർത്തനരഹിതം

 അവസ്ഥ സമാനം

അവസ്ഥ സമാനം

* മിക്ക സംസ്ഥാനങ്ങളിലും അവസ്ഥ സമാനം.

ഇന്ത്യയിൽ ഇപ്പോഴും ഏറ്റവും കൃത്യമായും കാര്യക്ഷമമായും ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ കൊടുക്കുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളം. നേർ വിപരീത ദിശയിലുള്ള പ്രചാരണങ്ങളുടെ സത്യവിരുദ്ധത തുറന്നു കാട്ടപ്പെടേണ്ടതാണ്.

സ്വര്‍ണമിശ്രിതം വേര്‍തിരിക്കാന്‍ കോഴിക്കോട് രഹസ്യകേന്ദ്രം; പണിക്കാരന് കൂലി 3500 രൂപ,ജോലി രാത്രിയില്‍

English summary
cpim leader KN Balagopal about psc appointments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more