കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ സിപിഎം നേതാക്കള്‍! അമ്പരന്ന് ഭാര്യയും മകളും;വീഡിയോ

സിപിഎം നേതാക്കളോടൊപ്പം ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി, കോണ്‍ഗ്രസ്, ബിജെപി, മുസ്ലീം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും സംഘത്തിലുണ്ടായിരുന്നു.

Google Oneindia Malayalam News

കണ്ണൂര്‍: രാഷ്ട്രീയ ആക്രമണങ്ങളും കൊലപാതകങ്ങളും പതിവായ കണ്ണൂരില്‍ നിന്നും ഒരു വ്യത്യസ്ത കാഴ്ച. അണ്ടല്ലൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിന്റെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, എംവി ജയരാജന്‍ തുടങ്ങിയ നേതാക്കളാണ് സന്തോഷിന്റെ വീട്ടിലെത്തിയത്.

ജില്ലയിലെ രാഷ്ട്രീയ കലാപങ്ങള്‍ക്ക് അറുതിവരുത്താനും, സമാധാനം പുനസ്ഥാപിക്കാനുമായുള്ള സര്‍വ്വകക്ഷി സംഘത്തിന്റെ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കളുടെ സന്ദര്‍ശനം. സിപിഎം നേതാക്കളോടൊപ്പം ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി, ജില്ലയിലെ കോണ്‍ഗ്രസ്, ബിജെപി, മുസ്ലീം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും സംഘത്തിലുണ്ടായിരുന്നു.

pjayarajan

കൊല്ലപ്പെട്ട അണ്ടല്ലൂര്‍ സന്തോഷിന്റെ ഭാര്യയെയും മകളെയും കളക്ടറും സിപിഎം നേതാക്കളും ആശ്വസിപ്പിച്ചു. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ നേതാക്കളെ കണ്ട് സന്തോഷിന്റെ മകള്‍ വിസ്മയ ആദ്യം അമ്പരന്നെങ്കിലും പിന്നീട് എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. എല്ലാവരും വളരെ നല്ല രീതിയിലാണ് പെരുമാറിയതെന്നും, വീട്ടില്‍ വന്നതില്‍ സന്തോഷമുണ്ടെന്നും വിസ്മയ പറഞ്ഞു.

kannur

ജില്ലയിലെ സമാധനം പുനസ്ഥാപിക്കാനായുള്ള സര്‍വ്വകക്ഷി സംഘത്തിന്റെ പുതിയ തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്തു. അക്രമത്തിന്റെയും രാഷ്ട്രീയ പകപോക്കലുകളുടെയും പാത വെടിഞ്ഞ് സൗഹൃദവും സമാധാനവും സന്തോഷവും വീണ്ടെടുക്കാന്‍ ഈ സന്ദര്‍ശനങ്ങളിലൂടെ കഴിയുമെന്നാണ് ജനങ്ങളുടെ വിശ്വാസം. സിപിഎം നേതാക്കളുടെ സന്ദര്‍ശനം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്. സിപിഎം നേതാക്കളുടക്കമുള്ള സര്‍വ്വകക്ഷി സംഘം സന്തോഷിന്റെ വീട് സന്ദര്‍ശിച്ചതിന്റെ മനോരമ ന്യൂസ് വാര്‍ത്ത കാണാം.

English summary
CPIM leaders visited killed bjp worker Santhosh's Home.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X