കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ അമ്പത് വര്‍ഷം... വിഎസ് ഇല്ലാത്ത ആദ്യ സംസ്ഥാന സമിതി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഐഎം എന്ന പാര്‍ട്ടി ഇന്ത്യില്‍ രൂപീകൃതമായിട്ട് അമ്പത് വര്‍ഷം തികഞ്ഞിരിക്കുകയാണ്. അന്ന് ആ പാര്‍ട്ടി ഉണ്ടാക്കിയവരില്‍ ജീവനോടെ ശേഷിക്കുന്നത് വിഎസ് അച്യുതാനന്ദനും. എന്നാല്‍ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന സമിതി എകെജി സെന്ററില്‍ യോഗം ചേരുമ്പോള്‍ വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കുന്നില്ല.

1964 ല്‍ സിപിഐ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ ഒരാളാണ് വിഎസ് അച്യുതാനന്ദന്‍. അന്ന് ഇറങ്ങിപ്പോന്നവരാണ് സിപിഐഎം എന്ന പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍ പാര്‍ട്ടി അതിന്റെ രൂപീകരണത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വിഎസ് സംസ്ഥാന സമിതിക്ക് പുറത്താണ്.

നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗമായ വിഎസിന് സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്. പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അദ്ദേഹത്തെ സമിതിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ വിഎസ് നിലപാടിലുറച്ച് നില്‍ക്കുകയാണ്.

64 ലിലെ പിളര്‍പ്പ്

64 ലിലെ പിളര്‍പ്പ്

വലത് വ്യതിയാനം ആരോപിച്ച് 1964 ല്‍ സിപിഐ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് ഇറങ്ങിപ്പോന്ന വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെേെടയുള്ളവര്‍ ചേര്‍ന്നാണ് സിപിഐഎം രൂപീകരിച്ചത്.

വിഎസ് ഇല്ല

വിഎസ് ഇല്ല

പാര്‍ട്ടി രൂപീകരണത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വിഎസ് സംസ്ഥാന സമിതിക്ക് പുറത്താണ്.

കേന്ദ്ര കമ്മിറ്റി അംഗം

കേന്ദ്ര കമ്മിറ്റി അംഗം

കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയില്‍ വിഎസ് അച്യുതാനന്ദന് സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ പ്രശ്‌നമൊന്നും ഇല്ല.

എന്തുകൊണ്ട് വിഎസ് വരുന്നില്ല

എന്തുകൊണ്ട് വിഎസ് വരുന്നില്ല

എന്തുകൊണ്ടായിരികാം വിഎസ് സംസഥാന സമിതിയില്‍ പങ്കെടുക്കാതിരിക്കുന്നത്. പാര്‍ട്ടിയുടെ പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് വിളിച്ചിട്ട് പോലും വിഎസ് എന്തുകൊണ്ട് തയ്യാറാകുന്നില്ല?

പാര്‍ട്ടി വിരുദ്ധന്‍

പാര്‍ട്ടി വിരുദ്ധന്‍

തന്നെ പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം നിലനില്‍ക്കുന്നിടത്തോളം കാലം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കില്ലെന്നാണത്രെ വിഎസിന്റെ നിലപാട്.

ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ല

ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ല

കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയില്‍ സംസ്ഥാന സമിതി യോഗത്തില്‍ വിഎസിന് പങ്കെടുക്കാമെങ്കിലും സംസ്ഥാന സമിതിയിലെ ചര്‍ച്ചകളില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയില്ല. ഇതും വിഎസ് മാറി നില്‍ക്കുന്നതിനുള്ള കാരണമായി പറയുന്നു.

കേന്ദ്രം തീരുമാനിക്കട്ടെ

കേന്ദ്രം തീരുമാനിക്കട്ടെ

തന്റെ ആവശ്യങ്ങള്‍ പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ചര്‍ച്ച ചെയ്ത് ഒരു തീരുമാനമെടുക്കട്ടെ എന്നാണ് വിഎസ് ഉറപ്പിച്ച് പറയുന്നത്.

English summary
CPIM's first state committee meeting with out VS Achuthanandan starts at AKG Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X