എംഎം മണിയെ പരസ്യമായി ശാസിക്കും;പാര്‍ട്ടിയുടെ അന്തസിനെ ബാധിച്ചുവെന്ന് സിപിഐഎം സംസ്ഥാന സമിതി
വണ്‍ ടൂ ത്രീ പ്രസംഗത്തിന്റെ പേരിലും മണിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
തിരുവനന്തപുരം: വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മന്ത്രി എംഎം മണിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സിപിഐഎം സംസ്ഥാന സമിതിയിലും തീരുമാനം.നടപടിയുടെ ഭാഗമായി മണിയ്ക്ക് പരസ്യശാസന നല്‍കാനാണ് സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുന്നത്. തുടര്‍ച്ചയായ വിവാദങ്ങളെ തുടര്‍ന്നാണ് നടപടി.
ദേവികുളം സബ്കളക്ടര്‍ക്കെതിരെ മണി നടത്തിയ പരമാര്‍ശങ്ങളും, മഹിജയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും പാര്‍ട്ടിയുടെ അന്തസിന് ക്ഷതമേല്‍പ്പിച്ചുവെന്നാണ് സംസ്ഥാന സമിതി വിലയിരുത്തിയത്. പ്രസംഗങ്ങളും പരമാര്‍ശങ്ങളും കാരണം പാര്‍ട്ടിയുടെ പ്രതിഛായക്ക് കോട്ടം സംഭവിച്ചുവെന്നും യോഗം വിലയിരുത്തി.

മുതിര്‍ന്ന സിപിഎം നേതാവ് എന്ന നിലയിലും മന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ അംഗീകരിക്കാവുന്നതല്ല എന്നും യോഗം വിലയിരുത്തി. മുന്‍പ് വണ്‍ ടൂ ത്രീ പ്രസംഗത്തിന്റെ പേരിലും മണിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.












Click it and Unblock the Notifications