കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി മാറ്റമില്ല, വിഎസിന്റെ ഓഫീസ് ഐഎംജിയില്‍ തന്നെ; ഇത് പിണറായിയുടെ തീരുമാനം

ഭരണ പരിഷ്‌കാ്കാര കമ്മീഷന് ഓഫീസ് സെക്രട്ടേറിയറ്റില്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഐഎംജിയില്‍ തന്നെ ഓഫീസ് അനുവദിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശവും നല്‍ക

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ഭരണപരിഷക്കാര കമ്മീഷന്‍ ഓഫീസ് ഐഎംജിയില്‍ തന്നെ പ്രവര്‍ത്തിക്കും. ഭരണ പരിഷ്‌കാ്കാര കമ്മീഷന് ഓഫീസ് സെക്രട്ടേറിയറ്റില്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഐഎംജിയില്‍ തന്നെ ഓഫീസ് അനുവദിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശവും നല്‍കി.

ഓഫീസ് മോടി പിടിപ്പിക്കുന്നതിനും പരിഷ്‌ക്കരിക്കുന്നതിനും 70 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും അനുവദിച്ചിട്ടുണ്ട്. ഭരണ പരിഷ്‌കാര കമ്മീഷന്റെ ഓഫീസ് സെക്രട്ടേറിയറ്റില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഐഎംജിയില്‍ വേണ്ടത്ര സൗകര്യമില്ലെന്നായിരുന്നു വിഎസ് ചൂണ്ടിക്കാട്ടിയത്.

 നിര്‍ദേശം തള്ളി

നിര്‍ദേശം തള്ളി

എജി ശശിധരന്‍ നായരെ പ്രൈവറ്റ്‌ സെക്രട്ടറിയാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശവും പാര്‍ട്ടി തള്ളിയിട്ടുണ്ട്.

 വികെ ശശരിധരന്‍

വികെ ശശരിധരന്‍

സിപിഎം പുറത്താക്കിയ മുന്‍ അഡീഷനല്‍ പ്രൈവറ്റ്‌ സെക്രട്ടറി വി.കെ. ശശിധരനെ അഡീഷനല്‍ പിഎ ആക്കാനുള്ള വിഎസിന്റെ ശിപാര്‍ശയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ തടഞ്ഞിരുന്നു.

 വാര്‍ത്ത ചോര്‍ത്തി

വാര്‍ത്ത ചോര്‍ത്തി

വിഎസിന്റെ സ്റ്റാഫില്‍ അംഗമായിരുന്ന ശശീധരന്‍ വാര്‍ത്ത ചോര്‍ത്തി എന്ന ആരോപണത്തില്‍ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. വീണ്ടും അദ്ദേഹത്തെ സ്റ്റാഫില്‍ അംഗമാക്കാനുള്ള വിഎസിന്റെ ശ്രമമാണ് പാര്‍ട്ടി തടഞ്ഞതും.

 സന്തോഷിനെയും തള്ളി

സന്തോഷിനെയും തള്ളി

പന്ത്രണ്ട് പേരടങ്ങുന്ന പട്ടികയാണ് വിഎസ് പേഴ്‌സണല്‍ സ്റ്റാഫിലേക്കായി പാര്‍ട്ടിക്ക് നല്‍കിയത്. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് വിഎസ് നിര്‍ദ്ദേശിച്ച സന്തോഷിനേയും പാര്‍ട്ടി നേരത്തെ തള്ളിയിരുന്നു.

 അതൃപ്തി

അതൃപ്തി

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ഓഫീസ് സെക്രട്ടേറിയറ്റില്‍ അനുവദിക്കാഞഅഞതില്‍ വിഎസിന് കടുത്ത അതൃപ്തിയുണ്ട്. പരാതിയുമായി വിഎസ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായാണ് വിവരം.

English summary
CPM against VS Achuthananthan suggestion in private secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X