Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മും ബിജെപിയും ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് മുക്തഭാരതം; ചെറുത്തു തോല്‍പ്പിക്കണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് മുക്തഭാരതമാണ്. അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ഐക്യവും അച്ചടക്കവും നമുക്ക് അനിവാര്യമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സിപിഎമ്മും ബിജെപിയും പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ഒറ്റക്കെട്ടായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതേ ധാരണ പ്രകടമായിരുന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പലതവണ താന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

mullappally

പതിനാലു ജില്ലകളിലെ നേതക്കളുമായി ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയശേഷം സംസ്ഥാനത്തുടനീളം ബിജെപിയും സിപിഎമ്മും തമ്മില്‍ നടത്തിയ ധാരണയുടെയും വോട്ടുകച്ചവടത്തിന്റെയും പൂര്‍ണ്ണമായ വിവരം കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധമായ കൃത്യമായ രേഖകള്‍ കോണ്‍ഗ്രസ് ഉടനടി പുറത്തുവിടും.

ആഭ്യന്തര ജനാധിപത്യം പൂര്‍ണ്ണമായും അനുവദിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഞാന്‍ അധ്യക്ഷ പദവിയിലെത്തിയ ശേഷം അത് ഉറപ്പുവരുത്താന്‍ കൂടുതല്‍ ശ്രദ്ധിച്ചിട്ടുണ്ട്. അച്ചടക്കത്തോടും ഐക്യത്തോടുമുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിന് ആവശ്യം. ആശയ സമരം എക്കാലത്തും പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ട്. എന്നാലത് വ്യക്തിഗത സംഘര്‍ഷമായി തെരുവിലേക്ക് വലിച്ചിഴച്ച അവസ്ഥ ഒരിക്കലും എത്തിയിട്ടില്ല. അത്തരം പ്രവണത പാര്‍ട്ടിയുടെ നന്മ ആഗ്രഹിക്കുന്നവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല.

ജനഹൃദയങ്ങളില്‍ ശക്തമായ വേരോട്ടമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അഹിംസാ മാര്‍ഗത്തിലൂടെ രാജ്യത്ത് ശാന്തിയും സമാധാനവും ഉറപ്പാക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യം. സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ പട്ടിണിയില്‍ നിന്നും വികസനത്തിന്റെ പാതയിലേക്ക് നയിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ പങ്ക് വളരെ വലുതാണ്. ലോകരാഷ്ട്രങ്ങള്‍ക്കിടിയില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചത് കോണ്‍ഗ്രസാണ്.

ഭക്ഷ്യകാര്യത്തില്‍ നാം സ്വയംപര്യപ്ത്തരായി. ഭക്ഷ്യ സുരക്ഷാ നിയമം പാസ്സാക്കി. കാര്‍ഷിക രംഗത്ത് വമ്പിച്ച വിപ്ലവം സൃഷ്ടിച്ചു. എന്നും കര്‍ഷകരുടെ അവകാശ സംരക്ഷണത്തിനായി പോരാടിയ പ്രസ്ഥാനം കോണ്‍ഗ്രസാണ്. കൃഷി ഭൂമി കൃഷിക്കാരനെന്ന ആശയം പ്രാവര്‍ത്തികമാക്കി. ഭൂപരിഷ്‌ക്കരണം നടപ്പാക്കിയതും കോണ്‍ഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+