കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"75 -വയസ്സുളള പലരും പാർട്ടിയുണ്ട്, എന്നിട്ടും താൻ പുറത്ത്, ബോധപൂർവമുള്ള അജൻഡയാണ്" -പി.എൻ. ബാലകൃഷ്ണൻ

"75 -വയസ്സുളള പലരും പാർട്ടിയുണ്ട്, എന്നിട്ടും താൻ പുറത്ത്, ബോധപൂർവമുള്ള അജൻഡയാണ്" -പി.എൻ. ബാലകൃഷ്ണൻ

Google Oneindia Malayalam News

കൊച്ചി: രാഷ്ട്രീയ പ്രവർത്തനം ഒഴിവാക്കിയതായി സിപിഎം കവളങ്ങാട് ഏരിയ മുൻ സെക്രട്ടറി പി. എൻ. ബാലകൃഷ്ണൻ. ' ജില്ലാ നേതൃത്വത്തിന്റെ നെറികേടുകൾ ചൂണ്ടിക്കാണിച്ചതാണ് ഞാൻ ചെയ്ത തെറ്റെന്നെന്നും ഇനി ഒരിക്കലും രാഷ്ട്രീയ പ്രവർത്തനത്തിന് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രമുഖ വാർത്താ മാധ്യമായ മലയാള മനോരമ ഓൺലൈനിനോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കിയതോടെ സി പി എം ജില്ലാ സമ്മേളനത്തിൽ നിന്നും കഴിഞ്ഞ ദിവസം ബാലകൃഷ്ണൻ ഇറങ്ങിപ്പോയിരുന്നു.

ഇത് വലിയ രീതിയിലുളള വാർത്തയായി ഇടം പിടിക്കുകയും ചെയ്തിരുന്നു.

1

"75 -വയസ്സ് കഴിഞ്ഞ പലരും ഇപ്പോഴും പാർട്ടിയിൽ ഉണ്ട്. എന്നിട്ടും അവരെ ഒഴിവാക്കിയില്ല. പകരം എന്നെ മാത്രം ഒഴിവാക്കിയത് ബോധ പൂർവമുള്ള ഒരു അജൻഡയുടെ ഭാഗം ആണ്" ബാലകൃഷ്ണൻ മലയാള മനോരമ ഓൺലൈനിനോട് വ്യക്തമാക്കി. തന്നെ കമ്മിറ്റി അംഗത്വത്തിൽ നിന്നും പുറത്താക്കും എന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല എന്നും സംഭവം നടക്കുന്നതിന് തലേ ദിവസം പിരിയുമ്പോൾ തോളിൽ തട്ടി ചിരിച്ചു കാണിച്ചവരാണ് അടുത്ത ദിവസം രാവിലെ തനിക്ക് എതിരെ ഇത് ചെയ്യാൻ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

2

എന്താണ് ആ ബോധ പൂർവമുള്ള അജൻഡ എന്ന മനോരമ റിപ്പോർട്ടറുടെ ചോദ്യത്തിന് അദ്ദേഹം ഉത്തരം നൽകിയത് ഇങ്ങനെ : -

മൂന്ന് ഡോസ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ക്കും ഒമൈക്രോണ്‍; യുപിയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തുമൂന്ന് ഡോസ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ക്കും ഒമൈക്രോണ്‍; യുപിയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു

വ്യക്തി പരമായി എനിക്ക് ജില്ലാ സെക്രട്ടറിയോടോ മന്ത്രി പി. രാജീവിനോടോ യാതൊരു പ്രശ്നങ്ങളും ഇല്ല. എന്തും തുറന്നു പറയുന്ന സ്വഭാവമാണ് എനിക്ക് ഉളളത്. പാർട്ടി കമ്മിറ്റികളിൽ ചർച്ചകൾ വരുമ്പോൾ അതു പറയാറും ഉണ്ട് അദ്ദേഹം പറഞ്ഞു. നമ്മളുടെ ഇടപെടലുകളിൽ അദ്ദേഹത്തിന് ഇഷ്ട കുറവ് ഉണ്ടായിട്ടുണ്ടാകാം.

3

കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദിനെ ജില്ലാ കമ്മിറ്റിയിൽ കൊണ്ടു വരിക എന്നതായിരുന്നു ജില്ലാ സെക്രട്ടറിയുടെ അജൻഡ. പ്രാദേശികമായും എനിക്ക് എതിരെ യാതൊരു തരത്തിലും ഉളള ആക്ഷേപവും ഇല്ല. ആരെയും ഉപദ്രവിക്കുകയോ മറ്റു കാര്യങ്ങൾക്ക് പോകുകയോ ചെയ്യുന്ന ഏർപ്പാടില്ല എനിക്ക്. പക്ഷെ, ഒഴിവാക്കിയത്ന്റെ കാരണം എന്താണ് എന്ന് അവർക്ക് അറിയാം.

4

അതേ സമയം, സി പി എം ജില്ലാ സെക്രട്ടറിക്ക് മുന്നിൽ വച്ചു തന്നെ ഇദ്ദേഹം പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് ഇനി പാർട്ടിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം സി പി എം ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്നും പി.എൻ. ബാലകൃഷ്ണൻ ഇറങ്ങി പോയി. പാർട്ടി തന്നെ ഒഴിവാക്കാനുള്ള കാരണം പറഞ്ഞിരുന്നില്ല. ജില്ലാ സെക്രട്ടറി സി. എൻ മോഹനനോടും മന്ത്രി പി. രാജീവിനോടും ഇക്കാര്യം ചോദിച്ചിട്ടും രണ്ടു പേർക്കും മറുപടി ഇല്ല. പത്ര സമ്മേളനത്തിൽ എങ്കിലും അവർ എന്തെങ്കിലും പറയുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, അതും ഒന്നും ഉണ്ടായില്ല.

അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസ് കൈവിട്ടേക്കും, നിലപാട് പ്രഖ്യാപിച്ച് അഖിലേഷ്, ഇനി പിന്തുണയില്ലഅമേഠിയും റായ്ബറേലിയും കോണ്‍ഗ്രസ് കൈവിട്ടേക്കും, നിലപാട് പ്രഖ്യാപിച്ച് അഖിലേഷ്, ഇനി പിന്തുണയില്ല

Recommended Video

cmsvideo
പ്രസംഗത്തിനിടെ മോദി മുമ്പിൽ 2 കുന്തം വെച്ചത് എന്തിന്? ട്രോളിക്കൊന്ന് കോൺഗ്രസ് | Oneindia Malayalam
5

അതേ സമയം, പാർട്ടി കമ്മിറ്റിയിലെ നാലു പേരിൽ മൂന്നു പേരെ നേരത്തെ ഒഴിവാക്കിയിരുന്നു. അതിന് വ്യക്തമായ കാരണം ഉണ്ടായിരുന്നു. എന്നാൽ , തന്നെ എന്തുകൊണ്ട് ഒഴിവാക്കി എന്നു മാത്രം പാർട്ടി പറഞ്ഞില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു.

ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്നും ഇദ്ദേഹത്തെ ഒരു കാരണം ഇല്ലാതെ ഇദ്ദേഹത്തെ ഒഴിവാക്കി എന്ന് പി. എൻ. ബാലകൃഷ്ണൻ വീണ്ടു വീണ്ടും പറയുന്നു. സി പി എം ജില്ലാ സമ്മേളനത്തിൽ നിന്നും കഴിഞ്ഞ ദിവസം ഇറങ്ങി പോയതും ഇക്കാര്യം കൊണ്ട് ആണ്. അദ്ദേഹം പറഞ്ഞു.

English summary
CPM Area Former Secretary P. N. Balakrishnan ceased to his Political activity Kavalangad in kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X