കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ മുരളീധരന്റെ കുടുംബ സ്വത്തല്ലെന്ന് കാനം; പൂര്‍ണ പിന്തുണയുമായി സിപിഐ, തീരുമാനം മുഖ്യമന്ത്രിക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വിവിധ കേസുകളിലായി സംസ്ഥാന സര്‍ക്കാരിനെതിരെ തിരിയുന്നത് തടയാനായി രാഷ്ട്രീയ നീക്കത്തിനൊരുങ്ങി സിപിഎം. സംസ്ഥാനത്ത് സിബിഐക്ക് കേസെടുക്കുന്നതില്‍ പൊതുഅനുമതി നല്‍കിയത് അടക്കമുള്ള കാര്യങ്ങള്‍ പിന്‍വലിക്കണമെന്ന് സിപിഎം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം മുഖ്യമന്ത്രിയാണ് സ്വീകരിക്കുകയെന്ന് നിയമമന്ത്രി എകെ ബാലന്‍ പറഞ്ഞു. സിപിഎം തീരുമാനത്തില്‍ സിപിഐയും പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്.

kerala

ദില്ലി സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരമാണ് സിബിഐ കേസുകള്‍ അന്വേഷിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും അന്വേഷണത്തിന് അതത് സംസ്ഥാനങ്ങളുടെ സമ്മതം സിബിഐക്ക് ആവശ്യമുണ്ട്. കേരളം ഉള്‍പ്പടെ മിക്ക സംസ്ഥാനങ്ങളും ഇതിനായി പൊതു അനുമതി മുന്‍കൂട്ടി നല്‍കിയതാണ്. ഇത് പിന്‍വലിക്കണമെന്നാണ് സിപിഎം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. സിപിഎം നീക്കത്തിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി.

Recommended Video

cmsvideo
#Breaking: സിബിഐ അന്വേഷണം രാഷ്ട്രീയപ്രേരിതമാകരുതെന്ന് സിപിഐ

സര്‍ക്കാരിന്റെ അറിവോടെ മാത്രമേ കേസുകള്‍ സിബിഐ ഏറ്റെടുക്കാവൂ എന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പൊലീസ് അന്വേഷിക്കുന്ന കേസുകള്‍ സിബിഐ ഏറ്റെടുക്കുന്ന നിലപാട് ശരിയല്ല. സംസ്ഥാനം ആവശ്യപ്പെടുന്ന കേസുകളൊന്നും സിബിഐ ഏറ്റെടുക്കുന്നില്ല. ഇക്കാര്യത്തില്‍ വിവേചനം കാണിക്കുകയാണ് സിപിഎം എന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനം ആവശ്യപ്പെടുന്ന പല കേസുകളും സിബിഐ ഏറ്റെടുക്കാത്ത സാഹചര്യമാണ ഇപ്പോഴുള്ളത്. എന്നാല്‍ അതല്ലാത്ത പല കേസുകളും അവര്‍ ഏറ്റെടുക്കുന്നുമുണ്ട്. സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ അറിവോടെ മാത്രമേ, അന്വേഷിക്കാന്‍ പാടുളളൂ. രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാനാണ് ഇപ്പോള്‍ ഏജന്‍സികള്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ നിയമപരമായ പരിശോധനകള്‍ ആവശ്യമാണ്, ഇത് സര്‍ക്കാരിനെ അറിയിച്ചെന്നും, തുറന്ന ചര്‍ച്ച ആവശ്യപ്പെട്ടെന്നും കാനം വ്യക്തമാക്കി.

കേന്ദ്രമന്ത്രി വി മുരളീധരനെതിരെയും കാനം രാജേന്ദ്രന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. സിബിഐ മുരളീധരന്റെ കുടുംബസ്വത്തല്ല സിബിഐ. രാജ്യത്തിന്റെ അന്വേഷണ ഏജന്‍സിയാണ്. സിബിഐ അന്വേഷണം നടത്തുന്നെങ്കില്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്ദിയൂരപ്പക്കെതിരെയും വേണ്ടതല്ലേ. കശുവണ്ടി വികസന കോര്‍പറേഷന്‍ തോട്ടണ്ടിയുമായി ബന്ധപ്പെട്ട കേസില്‍ വിചാരണയ്ക്കു സര്‍ക്കാര്‍ അനുമതി നിഷേധിച്ചതില്‍ തെറ്റില്ല. വിചാരണ ചെയ്യണമെങ്കില്‍ സര്‍ക്കാരിനു കൂടി പൂര്‍ണബോധ്യം ഉണ്ടാകണമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

രണ്ട് കോടി വരെയുള്ള വായ്പകള്‍ക്കുള്ള പലിശ എഴുതി തള്ളും, പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം!!രണ്ട് കോടി വരെയുള്ള വായ്പകള്‍ക്കുള്ള പലിശ എഴുതി തള്ളും, പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം!!

ബീഹാറിന് സൗജന്യ കോവിഡ് വാക്‌സിന്‍, ഞങ്ങള്‍ പാകിസ്താനില്‍ അല്ല, ബിജെപിയെ പൊളിച്ച് ശിവസേന!!ബീഹാറിന് സൗജന്യ കോവിഡ് വാക്‌സിന്‍, ഞങ്ങള്‍ പാകിസ്താനില്‍ അല്ല, ബിജെപിയെ പൊളിച്ച് ശിവസേന!!

English summary
CPM asked the government to consider withdrawing the general permission given to CBI to file cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X