കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാലായില്‍ ബിജെപി-സിപിഎം വോട്ടുകച്ചവടം': മാണി സി കാപ്പന്‍റെ മുന്നേറ്റം ഇതിന്‍റെ തെളിവെന്ന് ജോസ് ടോം

Google Oneindia Malayalam News

പാലാ: പാലാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയും എല്‍ഡിഎഫും തമ്മില്‍ വോട്ടുകച്ചവടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം. ബിജെപി വോട്ടുകള്‍ വ്യാപകമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് പോയിട്ടുണ്ട്. ആദ്യ ഫലസൂചനകള്‍ നല്‍കുന്നത് വോട്ട് കച്ചവടത്തിന്‍റെ തെളിവാണ്. രാമപുരത്ത് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നും ജോസ് ടോം പറഞ്ഞു.

പാലാ; രാമപുരത്ത് അപ്രതീക്ഷിത ട്വിസ്റ്റ്!! മാണി സി കാപ്പന് വന്‍ ലീഡ്! പാലായില്‍ അട്ടിമറിക്ക് സാധ്യത?പാലാ; രാമപുരത്ത് അപ്രതീക്ഷിത ട്വിസ്റ്റ്!! മാണി സി കാപ്പന് വന്‍ ലീഡ്! പാലായില്‍ അട്ടിമറിക്ക് സാധ്യത?

രാമപുരം പഞ്ചായത്തിലെ വോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ എണ്ണിയിട്ടുള്ളത്. ഇനി പതിനൊന്ന് പഞ്ചായത്തുകളും പാലാ നഗരസഭയും എണ്ണാനുണ്ട്. ആ വോട്ടുകള്‍ എണ്ണുമ്പോള്‍ ഇപ്പോഴത്തെ ലീഡ് നില മറികടക്കാന്‍ കഴിയുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി പറഞ്ഞു. വിജയിക്കുമെന്ന കാര്യത്തില്‍ പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

palam

രാമപുരം പഞ്ചായത്തിലെ 22 വാര്‍ഡുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണിയത്. യുഡിഎഫ് വലിയ മേല്‍ക്കൈ നേടുമെന്ന് വിലയിരുത്തപ്പെട്ട പഞ്ചായത്തില്‍ മാണി സി കാപ്പന് ലീഡ് നേടാന്‍ കഴിഞ്ഞത് ഇടത് പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. ഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ 472 വോട്ടുകളുടെ ലീഡായിരുന്നു യുഡിഎഫ് ഇവിടെ നേടിയത് നേടിയത്.

പാലായില്‍ വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ സൂചനകളില്‍ മാണി സി കാപ്പന് മുന്നേറ്റംപാലായില്‍ വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ സൂചനകളില്‍ മാണി സി കാപ്പന് മുന്നേറ്റം

Recommended Video

cmsvideo
പാലായിൽ ചരിത്രം സൃഷ്ടിച്ച് മാണി സി കാപ്പൻ | Oneindia Malayalam

പോസ്റ്റല്‍ വോട്ടുകളും സര്‍വ്വീസ് വോട്ടുകളും എണ്ണിയപ്പോള്‍ ഇരുസ്ഥാനാര്‍ത്ഥികളും തുല്യനിലയിലായിരുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 6 വോട്ടുകള്‍ വീതം ലഭിച്ചു. മൂന്നെണ്ണം അസാധുവായി. 15 പോസ്റ്റല്‍ വോട്ടും 13 സര്‍വ്വീസ് വോട്ടുമായിരുന്നു പാലാ ഉപതിരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്നത്.

English summary
CPm-BJp vote deal in Pala; alleges Jose Tom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X